ന്യൂനപക്ഷാവകാശ ധ്വംസനം സമസ്ത പ്രക്ഷോഭ സമിതി കലക്ടറേറ്റ് മാര്ച്ച് നാളെ (05.07.12)

മലപ്പുറം: കേരളത്തില്‍ സാമുദായികാടിസ്ഥാനത്തിലും പ്രാദേശികമായും ഓരോ വിഭാഗത്തിനും അധികം ലഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാരിലേക്ക് തിരിച്ചു കൊടുക്കാന്‍ തയ്യാറാവാതെ മുസ്‌ലിംകള്‍ക്കും മലബാര്‍ പ്രദേശത്തിനുമെതിരേ വ്യാജ പ്രചാരണം അഴിച്ചു വിടുന്നതില്‍ നിന്ന് ജാതീയ സംഘടനകള്‍ പിന്‍മാറണമെന്ന് മലപ്പുറത്ത് ചേര്‍ന്ന സമസ്ത പ്രക്ഷോഭ സമിതി സമര പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു.  പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ കാലത്ത് കലക്ടറേറ്റ് മാര്‍ച്ച് നടത്തും.  സമ്മേളനം ഹാജി കെ മമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ പി പി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുസമ്മദ് പൂക്കോട്ടൂര്‍ പ്രഖ്യാപന പ്രസംഗം നടത്തി.
കെ എ റഹ്മാന്‍ ഫൈസി, ചെറുകുളം അബ്ദുല്ല ഫൈസി സംസാരിച്ചു. നാളെ നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കണമെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.ജെ.എം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.