കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗം കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ടി.കെ.എം. ബാവ മുസ്‌ലിയാര്‍ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക വരവ്, ചെലവ് കണക്കുകളും, റിപ്പോര്‍ട്ടും കണക്കും പിണങ്ങോട് അബൂബക്കര്‍ അവതരിപ്പിച്ചു. 2012-2013 വര്‍ഷത്തെ പ്രവര്‍ത്തകസമിതി തെരഞ്ഞെടുത്തു.
ടി.കെ. മുഹ്‌യിദ്ദീന്‍ എന്ന ബാവ മുസ്‌ലിയാര്‍ (പ്രസിഡണ്ട്), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (വൈസ് പ്രസിഡണ്ട്), പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ തിരൂര്‍ക്കാട് (വൈസ് പ്രസിഡണ്ട്), പി.കെ.പി. അബ്ദുസ്സലാം മൗലവി പാപ്പിനിശ്ശേരി (ജന.സെക്രട്ടറി), ടി. മുഹമ്മദ് എന്ന ബാപ്പു മുസ്‌ലിയാര്‍ കാളമ്പാടി (സെക്രട്ടറി), ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍ ചേളാരി (സെക്രട്ടറി), പി.എം.എസ്. ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് (ഖജാഞ്ചി), മെമ്പര്‍മാരായി എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍, സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍ പുല്ലിശേരി, വി. മോയിമോന്‍ ഹാജി മുക്കം, എം.പി. ഹസ്സന്‍ ശരീഫ് കുരിക്കള്‍ മഞ്ചേരി, ടി.കെ. പരീക്കുട്ടി ഹാജി കോഴിക്കോട്, എം.സി. മായിന്‍ ഹാജി നല്ലളം, ഹാജി കെ.മമ്മദ് ഫൈസി തിരൂര്‍ക്കാട്, ടി.കെ. ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍ കൊല്ലം, പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍, ഡോ.ബഹാഉദ്ദീന്‍ നദ്‌വി ചെമ്മാട്, എം.എ ഖാസിം മുസ്‌ലിയാര്‍ മൊഗ്രാല്‍, കെ. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, എം.എം. മുഹ്‌യുദ്ദീന്‍ മൗലവി ആലുവ, കെ.ടി. ഹംസ മുസ്‌ലിയാര്‍ കാലിക്കുനി, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. ഉമര്‍ ഫൈസി മുക്കം, മൊയ്തീന്‍ ഫൈസി പുത്തനഴി. സമസ്ത ബുക്ക് ഡിപ്പോ & പ്രസ്സ്, പരീക്ഷാ ബോര്‍ഡ്, വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ, പാഠ പുസ്തക കമ്മിറ്റി, തസ്ഹീഹ്, അക്കാഡമിക് കൗണ്‍സില്‍, പരിശോധനാ കമ്മിറ്റി, തിരുവനന്തപുരം ബില്‍ഡിംഗ് കമ്മിറ്റി, എം.ഇ.എ. എഞ്ചിനീയറിംഗ് കോളേജ് എന്നീ സബ് കമ്മിറ്റികളും തെരെഞ്ഞെടുത്തു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, സി.കോയക്കുട്ടി മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി, കെ.ടി.ഹംസ മുസ്‌ലിയാര്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, വി.ഇ.മോയിമോന്‍ ഹാജി, എം.പി.എം.ഹസ്സന്‍ ശരീഫ് കുരിക്കള്‍, ടി.കെ.പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, കെ.അബ്ദുല്‍ഖാദര്‍ ഹാജി, വി.പി.സൈദുമുഹമ്മദ് നിസാമി, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, കെ.എം.അബ്ദുല്ല മാസ്റ്റര്‍, ഹാജി.കെ.മമ്മദ് ഫൈസി, എം.ടി.ഹംസ മാസ്റ്റര്‍, കെ.ഹൈദര്‍ മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മൗലവി, കെ.ഉമ്മര്‍ ഫൈസി, പി.പി.മുഹമ്മദ് ഫൈസി, പി.മാമുകോയ ഹാജി, എം.സുബൈര്‍ സാഹിബ്, എം.എ.ഖാസിം മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ജലീല്‍ ഫൈസി പുല്ലങ്കോട്, ടി.പി.മുഹമ്മദ് എന്ന ഇപ്പ മുസ്‌ലിയാര്‍, എ.പി.മുഹമ്മദ് മുസ്‌ലിയാര്‍, എം.അബ്ബാസ് ഹാജി ചക്ക്മക്കി, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ഹമീദ് ഫൈസി, യു.മുഹമ്മദ് ശാഫി ഹാജി, ആര്‍.വി.കുട്ടി ഹസ്സന്‍ ദാരിമി, കാടാമ്പുഴ മൂസ്സ ഹാജി, എസ്.കെ.ഹംസ ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, എം.കെ.മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.ടി.അബ്ദുല്ല മുസ്‌ലിയാര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍,, പി.ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, അബ്ദുറഹിമാന്‍ കല്ലായി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ നന്ദി പറഞ്ഞു.