മാനുഷിക മൂല്യം ഉയര്‍ത്തി പിടിക്കുക : ശിഹാബുദ്ദീന്‍ തങ്ങള്‍

പടിഞ്ഞാറത്തറ : ആത്മീയതയിലൂന്നിയ വിജ്ഞാനം കൊണ്ടു മാത്രമേ മനുഷ്യന്‌ പുരോഗതി പ്രാപിക്കാന്‍ കഴിയുക യുള്ളൂവെന്നും ഭൗതിക വിദ്യയോടൊപ്പം മക്കള്‍ക്ക്‌ ആത്മീയ വിദ്യകൂടി നല്‍കല്‍ വര്‍ത്തമാന കാലത്ത്‌ അനിവാര്യമാണെന്നും അതുവഴി മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പ്പിടിക്കണെമെന്നും സയ്യിദ്‌ ശിഹാബുദ്ദീന്‍ തങ്ങള്‍ അല്‍വാഫി അഭിപ്രായപ്പെട്ടു. വാരാമ്പറ്റ സആദാ ഇസ്‌ലാമിക്‌ & ആര്‍ട്‌സ്‌ കോളേജിലെ പുതിയ ബാച്ചിന്‍റെ ക്ലാസ്സ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെങ്ങപ്പള്ളി അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന സആദാ കോളേജില്‍ എട്ടു വര്‍ഷത്തെ കോഴ്‌സിലൂടെ എസ്‌ എസ്‌ എല്‍ സി, പ്ലസ്‌ടു, ഡിഗ്രിയോടൊപ്പം മതരംഗത്ത്‌ മുഖ്‌തസറും നല്‍കി ഉപരിപഠനത്തിന്‌ ജാമിഅഃനൂരിയ്യയിലേക്ക്‌ അയക്കുന്ന രീതിയിലാണ്‌ സിലബസ്സ്‌.

പുതിയ 17 വിദ്യാര്‍ത്ഥികള്‍ക്കാണ്‌ അഡ്‌മിഷന്‍ നല്‍കിയത്‌. കോളേജ്‌ ചെയര്‍മാന്‍ പി എ ആലി ഹാജി അദ്ധ്യക്ഷനായിരുന്നു. ഇബ്രാഹിം ഫൈസി പേരാല്‍, എ സി മായിന്‍ ഹാജി, കബീര്‍ ഫൈസി, പോള പോക്കര്‍ ഹാജി, സിറാജുദ്ദീന്‍ ഫൈസി, എ കെ അന്ത്രു ഹാജി, ,ഷൗക്കത്തലി മാസ്റ്റര്‍, കെ സി ആലി തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ഹാരിസ്‌ ബാഖവി സ്വാഗതവും മാനേജര്‍ സി കുഞ്ഞിമുഹമ്മദ്‌ ദാരിമി നന്ദിയും പറഞ്ഞു.