തിരൂരങ്ങാടി : വിദ്യയുടെ കൈത്തിരി; വിമോചനത്തിന്‍റെ പുലരി എന്ന പ്രമേയത്തില്‍ നടക്കുന്ന SKSSF ത്വലബാ വിംഗ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ഉര്‍ദു ത്വലബാ മീറ്റ് സമാപിച്ചു. സമസ്‌ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ വൈസ് ചാന്‍സല രുമായ ഡോ.ബഹാഉദ്ദീന്‍ നദ്‌വി മീറ്റ് ഉദ്‌ഘാടനം ചെയ്‌തു. കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, ബംഗാള്‍, മഹാരാഷ്‌ട്ര, ആസാം, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം വിദ്യാര്‍ത്ഥി പ്രതിനിധികളാണ് മീറ്റില്‍ സംബന്ധിച്ചത്.
ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിട്യൂഷന്‍ ഡയറക്‌ടര്‍ ഡോ.ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി അധ്യക്ഷത വഹിച്ചു. ത്വലബാ വിംഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍, എ.പി മുസ്ഥഫ ഹുദവി അരൂര്‍. റഫീഖ് അഹമദ് ഹുദവി കോലാര്‍, സഹീര്‍ ഹുദവി മംഗലാപുരം, ആസിഫ് ഹുദവി കൊടക്, മുഹമ്മദലി ഹുദവി തെയ്യാല, ഹുസൈന്‍ തങ്ങള്‍ അരിമ്പ്ര, റാസി മൊറയൂര്‍, ബാസിത് ചെമ്പ്ര, സ്വാദിഖലി തുടങ്ങിയവര്‍ സംസാരിച്ചു.