കോഴിക്കോട് : വൈദ്യ ശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വൈദ്യരംഗത്തെ പ്രവാചക ധ്യാപന ങ്ങള്‍ പഠിക്കാന്‍ തയ്യാറാവണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. SKSSF ക്യാമ്പസ് വിംഗ് ആഭിമുഖ്യത്തില്‍ നടത്തിയ ദ്വിദിന ക്യാമ്പ് ഈസോടെറിഷ്യ ക്യാമ്പസ് മെഡി കോളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്രത്തിന്റെ മുമ്പില്‍ ചോദ്യ ചിഹ്നമായി നില്‍ക്കുന്ന സമസ്യകള്‍ക്ക് പൂരണം നല്‍കാന്‍ പ്രവാചക ദര്‍ശനങ്ങള്‍ അവലംബിക്കുന്നതിലൂടെ മാത്രമെ സാധ്യമാവുകയുള്ളൂവെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. മാര്‍ഗങ്ങളില്‍ ലക്ഷ്യങ്ങള്‍ തടസ്സപ്പെട്ട് പോകുന്നതാണ് ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യതയുടെ കാരണമെന്നും അതിനെ മറികടക്കുവാന്‍ ചിന്തകളെ കൃത്യമായ ദിശയിലേക്ക് ഏകീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തണമെന്നും തങ്ങള്‍ ഉല്‍ബോധിപ്പിച്ചു.
കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷതയില്‍ SKSSF ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.ഒ.പി.എം അഷ്‌റഫ്, അയ്യൂബ് കൂളിമാട്, അബൂബക്കര്‍ ഫൈസി മലയമ്മ, ഖയ്യൂം കടമ്പോട്, ആര്‍. വി സലീം, മരക്കാര്‍ ഹാജി, കെ.പി കോയ, അബ്‌ദു മായനാട്, റഫീഖ് മാസ്റ്റര്‍, സുബൈര്‍ മാസ്റ്റര്‍, സഫ അലവി, എ.പി. ആരിഫ് അലി, ഷബിന്‍ മുഹമ്മദ് ഇറാനി, ജാബിര്‍ മലബാരി, ജവാദ് കൊണ്ടോട്ടി, കെ. സൈനുദ്ധീന്‍, ഷഫീഖ് എന്നിവര്‍ പ്രസംഗിച്ചു.
ഡോ ബഹാവുദ്ധീന്‍ നദ്‌വി, ഡോ : ആബ്‌ദുള്‍ ലത്തീഫ്, ഡോ: ടി.പി അഷ്‌റഫ്, സാലിം ഫൈസി കൊളത്തൂര്‍, റസാഖ് പുതുപൊന്നാനി അലി ഫൈസി തുടങ്ങിയവര്‍ തസവ്വുഫ്, ആധുനിക ആരോഗ്യശാസ്ത്രവും ഇസ്‌ലാം, പ്രവാചക വൈദ്യം, ഖുറാനിന്റെ പ്രകാശം എന്നി വിവിധ സെഷനുകളില്‍ ക്ലാസെടുത്തു