കാസര്‍കോട് : സുന്നീയുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 29 വരെ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന SKSSF വിമോചന യാത്രയുടെ കുമ്പളയിലെ സ്വീകരണപരിപാടിയുടെ വിജയത്തിന് വേണ്ടി 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കണ്‍വെന്‍ഷന്‍ അബൂബക്കര്‍ സാലൂദ് നിസാമിയുടെ അധ്യക്ഷ തയില്‍ സയ്യിദ് ഹാദി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
SKSSF ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ മുഖ്യപ്രഭാഷണവും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം വിഷയവതരണവും നടത്തി. ഹാരീസ് ദാരിമി ബെദിര, എസ്.പി.സ്വലഹുദ്ദീന്‍, മൊയ്‌തീന്‍ ചെര്‍ക്കള, എം.അബ്‌ദുല്ല മുഗു, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, എം.എ.ഖലീല്‍, മൂസ ഹാജി ബന്തിയോട്, യു.ബഷീര്‍ ഒളിയത്തടുക്ക, എ.കെ.ആരീഫ്, മുഷ്‌താഖ് ദാരിമി, ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലംപാടി, ഷരീഫ് മുഗു, മുഗു അബ്‌ദുറഹ്മാന്‍ മൗലവി, മൂസ നിസാമി നാട്ടക്കല്‍, എം.പി.കെ പള്ളങ്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. സുബൈര്‍ നിസാമി സ്വാഗതം പറഞ്ഞു. സ്വാഗതസംഘ ഭാരവാഹികളായി ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, യു.എം.അബ്‌ദുല്‍ റഹ്മാന്‍ മൗലവി, എം.എ.ഖാസിം മുസ്ലിയാര്‍, പൈവളിഗ അബ്‌ദുള്‍ ഖാദര്‍ മുസ്ലിയാര്‍, ചെര്‍ക്കളം അബ്‌ദുല്ല, പി.ബി.അബ്‌ദുറസാഖ് എം.എല്‍.എ, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, ഹാരീസ് ദാരിമി ബെദിര (രക്ഷാധികാരികള്‍), സയ്യിദ് ഹാദി തങ്ങള്‍ (ചെയര്‍മാന്‍), ഗോള്‍ഡന്‍ അബ്‌ദുള്‍ ഖാദര്‍, അറബി മുഹമ്മദ് ഹാജി, എ.കെ.മുഹമ്മദ്, എ.കെ.എം.ആരീഫ്, സയ്യിദ് ഉമ്മറുല്‍ ഫാറൂഖ് തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, മുഹമ്മദ് ഫൈസി കജ, ഹാഷിം ദാരിമി ദേലംപാടി, ഹനീഫ് ഹാജി പൈവളിഗ, ടി.എം.ശുഹൈബ് (വൈസ് ചെയര്‍മാന്‍), അബൂബക്കര്‍ സാലൂദ് നിസാമി (ജനറല്‍ കണ്‍വീനര്‍), സുബൈര്‍ നിസാമി (വര്‍ക്കിംഗ് കണ്‍വീനര്‍), ആലിക്കുഞ്ഞി ദാരിമി, എം.എ.ഖലീല്‍, സലാം ഫൈസി പേരാല്‍, സിദ്ദീഖ് അസ്‌ഹരി, ഉമ്മര്‍ രാജാവ്, ഫാറൂഖ് കൊല്ലംപാടി, മുനീര്‍ ഫൈസി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, മുഷ്‌താഖ് ദാരിമി, ഷഫീഖ് ആദൂര്‍, റസാഖ് അര്‍ഷദി കുമ്പഡാജ (ജോയിന്റ് കണ്‍വീനര്‍), എസ്.പി.സ്വലാഹുദ്ദീന്‍ (ട്രഷറര്‍), ഫിനാന്‍സ്: അബ്‌ദുല്ല മുഗു (ചെയര്‍മാന്‍), കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍(കണ്‍വീനര്‍), പ്രചരണം: മൊയ്‌തീന്‍ ചെര്‍ക്കള (ചെയര്‍മാന്‍), എന്‍.ഐ.ഹമീദ് ഫൈസി (കണ്‍വീനര്‍), സ്റ്റേജ് ആന്റ് ഡെക്കറേഷന്‍ : മൂസ ഹാജി ബന്തിയോട് (ചെയര്‍മാന്‍), യു.ബഷീര്‍ ഒളിയത്തടുക്ക (കണ്‍വീനര്‍), സപ്ലിമെന്റ്: സിദ്ദീഖ് പേരാല്‍ (ചെയര്‍മാന്‍), ജംഷീര്‍ ബന്തിയോട് (കണ്‍വീനര്‍), ഫുണ്ട് : പി.വി.അബൂബക്കര്‍ (ചെയര്‍മാന്‍), സിദ്ദീഖ് മൗലവി (കണ്‍വീനര്‍) എന്നിവരെ തെരെഞ്ഞെടുത്തു.