മഞ്ചേശ്വരം : പ്രമുഖ പണ്‌ഡിതനും സമസ്‌തയുടെ സജീവപ്രവര്‍ത്തകനുമായിരുന്ന ഖാസിം മുസ്ലിയാര് അല്‍ഖാസിമി അന്തരിച്ചു. 53 വയസ്സായിരുന്നു. അസുഖബാധിതനായ അദ്ദേഹം ഇന്നലെ മാലിക്‌ദീനാറില്‍ വെച്ചാണ് അന്തരിച്ചത് . കേരളത്തിലും കര്‍ണ്ണാടകയിലും പല മഹല്ലുകളിലും ഖത്തീബും സ്വദറുമായി സേവനമനുഷ്‌ഠിച്ച് വലിയ ഒരു സുഹൃത്ത് വലയമുളള അദ്ദേഹത്തിന്റെ മയ്യത്ത് സന്ദര്‍ശിക്കാന്‍ നാടിന്റെ നാനാദിക്കുകളില്‍ നിന്ന് വലിയൊരു ജനക്കൂട്ടമാണ് വീട്ടിലെത്തിത് .
മുഹമ്മദ് മുസ്ലിയാര്‍ - ബീഫാത്തിമ ദമ്പതികളുടെ മകനായ ഇദ്ദേഹം മാതാവിന്റെകൂടെ ഇച്ചിലങ്കോട് മേര്‍ക്കളയിലാണ് താമസം. യൂസഫ് ഫൈസി, ഹമീദ് മുസ്ലിയാര്‍ , ഇബ്രാഹിം മുസ്ലിയര്‍ , ഹസീസ് മുസ്ലിയാര്‍ , സാറ എന്നിവര്‍ സഹോദരങ്ങളാണ്. മയ്യത്ത് ഇന്ന് മേര്‍ക്കള ജുമാമസ്‌ജിദ് പരിസരത്ത് മറവ് ചെയ്‌തു. നിര്യാണത്തില്‍ സമസ്‌ത ദക്ഷിണകന്നഡ ജില്ലാപ്രസിഡണ്ട് എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ , സമസ്‌തജില്ലാപ്രസിഡണ്ട് ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ , സമസ്‌ത കേന്ദ്രമുശാവറ അംഗം ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ , സമസ്‌തജില്ലാജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുറഹ്മാന്‍ മൗലവി, എസ്.വൈ.എസ്. ജില്ലാ പ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര്‍ , ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ , ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, സയ്യിദ് ഹാദി തങ്ങള്‍ , ഹാരീസ് ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി, ഹാഫിസ് അബൂബക്കര്‍ നിസാമി, ബഷീര്‍ ദാരിമി തളങ്കര, സി.എ.ശംസുദ്ദീന്‍ ദാരിമി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.