കല്പറ്റ: ആത്മീയതയെ ചൂഷണോപാധിയാക്കുന്നതുപോലെതന്നെ അപകടകരമാണ് ആത്മീയ തയെ നിരാകരിക്കുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പറഞ്ഞു.ആത്മീയതാചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയത്തില്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമിയില്‍ ബോധവത്കരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികള്‍ മാത്രമായിരുന്ന മുന്‍ഗാമികളെല്ലാം ആത്മീയ ഔന്നത്യം നേടിയവരായിരുന്നു. മതപരമായ അറിവിനൊപ്പം ആത്മീയരംഗത്തും കഴിവുള്ളവരുമായിരുന്നു അവര്‍. വിദ്യാര്‍ഥിസമൂഹം മുന്‍ഗാമികളുടെ പാത പിന്തുടരാന്‍ തയ്യാറാകണം. ഉസ്താദ് മൂസ ബാഖവി അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ ബാഖവി, ജാഫര്‍ ഹൈതമി, മുഹമ്മദ്കുട്ടി ഹസനി, ബീരാന്‍കുട്ടി ബാഖവി, അബ്ദുറഹ്മാന്‍ വാഫി, പനന്തറ മുഹമ്മദ്. ഹാമിദ് റഹ്മാനി ഹാഫിളു, അബ്ദുള്‍ റഷീദ് മൗലവി, ഇബ്രാഹിം ഫൈസി പേരാല്‍, എ.കെ. സുലൈമാന്‍ മൗലവി എന്നിവര്‍ സംസാരിച്ചു.