ചേളാരി: പതിനാല് നൂറ്റാണ്ടുകള്‍ കൊണ്ട് മുസ്ലിം ലോകം നേടിയ മഹാവിജയങ്ങള്‍ അവരുടെ ആദര്‍ശവും ഒരുമയും കാരണമായിരുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് പ്രസ്താവിച്ചു.ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരള മുസ്ലിംകള് മത-ഭൗതിക രംഗത്ത് ഉണ്ടാക്കിയ വന്‍മുന്നേറ്റം പരിശോധിക്കപ്പെടണം. ഐക്യത്തിന് കേരള മുസ്ലിംകള് നല്കിയ മഹത്തായ സ്ഥാനമാണ് സമസ്ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക സമ്മേളനത്തില്കണ്ട വന്ജനപങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നതകള്‍ വരാതെ സൂക്ഷിക്കാനും ഐക്യത്തിന് മുന്തിയ ഇടം കണ്ടെത്താനും സമസ്ത മഹാസമ്മേളനം പാഠവും സന്ദേശവും നല്‍കുന്നുണ്ടെന്ന് അദ്ദേഹം ഉണര്‍ത്തി. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമ്മേളന അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും പിണങ്ങോട് അബൂബക്കര്‍ നന്ദിയും പറഞ്ഞു.