പ്രബോധനത്തിന്റെ അടിസ്ഥാനം ജീവിത വിശുദ്ധി : ഹമീദലി ശിഹാബ് തങ്ങള്

എടപ്പാള്‍ : പ്രബോധനത്തിന്‍റെ അടിസ്ഥാനം അനുകരിക്കപ്പെടാവുന്ന വ്യക്തിത്വങ്ങളാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. പറയുന്നതിനേക്കാള്‍ പ്രവര്‍ത്തനങ്ങളാണ്‌ അനുകരിക്കപ്പെടുന്നത്. അതിനാല്‍ കാന്പസുകളില്‍ നന്മ നിറഞ്ഞ സാഹചര്യങ്ങള്‍ നിലനിര്‍ത്തു വാന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം കാന്പ് അംഗങ്ങളോട് നിര്‍ദേശിച്ചു. SKSSF ഇബാദ് സംസ്ഥാന കമ്മിറ്റി കാന്പസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പി ക്കുന്ന ദ്വിദിന ദ‌അവാ മീറ്റ് ഉദ്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.കെ മുഹയുദ്ധീന്‍ ഫൈസി കോണോപാറ അദ്ധ്യക്ഷത വഹിച്ചു. റഫീഖ് ഫൈസി തെങ്ങില്‍, റാഫി പെരുമുക്ക്, ശഹീര്‍ അന്‍‌വരി പുറങ്ങ്, ബി.നസറുദ്ധീന്‍ ആലപ്പുഴ, കെ.പി അബു, സി.. അഹമ്മദ് മുസ്ലിയാര്‍, ഇബ്രാഹിം അസ്‌ഹരി, .പി ആരിഫ് അലി, ഷബിന്‍ മുഹമ്മദ് ഇറാനി, ജാബിര്‍ മലബാരി പ്രസംഗിച്ചു. പ്രബോധനം ഒരു മാര്‍ഗ രേഖ, അനുഭവങ്ങള്‍ പാഠങ്ങള്‍, ചോദ്യോത്തര സെഷനുകളില്‍ സാലിം ഫൈസി കൊളത്തൂര്‍, കെ. മുഹമ്മദ് റിയാള്‌, കെ.എം ശരീഫ് പൊന്നാനി, സത്താര്‍ പന്തല്ലൂര്‍, ക്ലാസടെത്തു.