ഹജ്ജിന് പോകുന്നവര്ക്ക് സേവാകേന്ദ്രം വഴിയല്ലാതെയും അപേക്ഷിക്കാം

മലപ്പുറം: ഹജ്ജിന് പോകാനുള്ളവര്‍ക്കുള്ള പാസ്‌പോര്‍ട്ട് വേഗം ലഭ്യമാക്കാന്‍ മേഖലാ പാസ്‌പോ ര്‍ട്ട് കേന്ദ്ര ത്തിന് നിര്‍ദേശം ലഭിച്ചതിന്റെ ഭാഗമായി പാസ്‌പോര്‍ട്ട് സേവാകേന്ദ്രം വഴിയല്ലാതെ നേരിട്ട് കിഴക്കേത്തലയിലുള്ള മേഖലാ പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ സ്വീകരിക്കാന്‍ തീരുമാനമായി.സേവാ കേന്ദ്രത്തിലൂടെ ഇതിനകം അപേക്ഷിച്ചവര്‍ക്ക് പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കും. ഇത്തവ ണ ഹജ്ജ് അപേക്ഷയോടൊപ്പംതന്നെ പാസ്‌പോര്‍ട്ട് കോപ്പിയും വെക്കണ മെന്ന പുതിയ നിബന്ധന മൂലമാണ് പാസ്‌പോര്‍ട്ട് വേഗത്തില്‍ സമ്പാദിക്കേണ്ട ആവശ്യം വന്നത്. ഏപ്രില്‍ 16 ആണ് ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തീയതി.

പുതിയ ക്രമീകരണമനുസരിച്ച് ഹജ്ജ് ആവശ്യത്തിന് മാത്രമുള്ള പാസ്‌പോര്‍ട്ട് അപേക്ഷകള്‍ മേഖലാ പാസ്‌പോര്‍ട്ട് കേന്ദ്രത്തില്‍ ബുധനാഴ്ച മുതല്‍ സ്വീകരിക്കും. പുതിയ മാതൃകയിലുള്ള അപേക്ഷാഫോം തന്നെയാണ് ഉപയോഗിക്കേണ്ടത്. നിലവില്‍ സേവാകേന്ദ്രത്തിലൂടെ രജിസ്റ്റര്‍ചെയ്തിട്ടുള്ള ഹജ്ജ് അപേക്ഷകര്‍ക്ക് വേഗത്തില്‍ പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എന്നാല്‍ ഹജ്ജ് ആവശ്യത്തിനല്ലാതെ ഈ സൗകര്യം ദുരുപയോഗപ്പെടുത്തിയാല്‍ അവരുടെ പാസ്‌പോര്‍ട്ട് അഞ്ചുവര്‍ഷത്തേക്ക് റദ്ദുചെയ്യുമെന്നും മേഖലാ പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍റഷീദ് പറഞ്ഞു.