സമസ്ത: സ്കൂള്വര്ഷ പൊതുപരീക്ഷ, 10,357 വിദ്യാര്ത്ഥികള് പങ്കെടുക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ 2012 മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍ നടത്തുന്ന പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ 3033 ആണ്‍കുട്ടികളും 2736 പെണ്‍കുട്ടികളും ഉള്‍പ്പെടെ 5769 കുട്ടികളും, ഏഴാം തരത്തില്‍ 1991 ആണ്‍കുട്ടികളും 1742 പെണ്‍കുട്ടികളും ഉള്‍പ്പെടെ 3733 കുട്ടികളും, പത്താം തരത്തില്‍ 418 ആണ്‍കുട്ടികളും 389 പെണ്‍കുട്ടികളും ഉള്‍പ്പെടെ 807 കുട്ടികളും, പ്ലസ്ടു ക്ലാസില്‍ 32 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളും ഉള്‍പ്പെടെ 48 കുട്ടികളും അടക്കം 10,357 വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കും.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1145 കൂടുതല്‍ വിദ്യാര്‍ഥികള്‍ ഈ വര്‍ഷം പരീക്ഷയെ നേരിടുന്നു. 2011-ല്‍ അഞ്ചാം ക്ലാസ് 137, ഏഴാം ക്ലാസ് 104, പത്താം ക്ലാസ് 26, പ്ലസ് ടു 6 സെന്ററുകളും ആണുണ്ടായിരുന്നത്. ഈ വര്‍ഷം 5-ാം തരം 150, ഏഴാം തരം 114, പത്താം തരം 35, പ്ലസ്ടു 6 എന്നിങ്ങനെയാണ് പരീക്ഷ സെന്ററുകള്‍. 32 സെന്ററുകള്‍ വര്‍ദ്ദിച്ചിട്ടുണ്ട്.
2012 മാര്‍ച്ച് 29 വ്യാഴാഴ്ച ഖുര്‍ആന്‍ പരീക്ഷ നടക്കും. പരീക്ഷാ നടത്തിപ്പിന് 37സൂപ്രണ്ടുമാരെയും 312 സൂപ്രവൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ പരിശോധകരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
പരീക്ഷാ സര്‍ക്കുലറുകളും സമയവിവരപട്ടികയും സൂപ്രവൈസര്‍ നിയമന അറിയിപ്പുകളും അതാത് സെന്ററുകളിലേക്ക് തപാല്‍ മുഖേനെ അയച്ചുകൊടുത്തിട്ടുണ്ടെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.
സമയവിവര പട്ടികയും സര്‍ക്കുലറുകളും 2012 ജൂണ്‍ 30, ജൂലൈ 1ന് നടക്കുന്ന പൊതുപരീക്ഷാ മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷാഫോറവും http://www.samastha.net/ , http://www.samastharesult.org/ സൈറ്റുകളില്‍ ലഭ്യമാണ്.