ബാലുശ്ശേരി മദ്രസാ അക്രമം: പോലീസ് നിലപാട് പ്രതിഷേധാര്‍ഹം

കോഴിക്കോട്: കുറുമ്പൊയിലില്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നബിദിനാഘോഷ പരിപാടി കള്‍ കൈയേറുകയും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതികളെ പിടികൂടാന്‍ പോലീസും സര്‍ക്കാറും കാണിക്കുന്ന അമാന്തം പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത കോഴിക്കോട് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃയോഗം അഭിപ്രായപ്പെട്ടു.

ജില്ലാ സെക്രട്ടറി ചേലക്കാട് മുഹമ്മദ് മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ കോഴിക്കോട് ഖാസി സയിദ് മുഹമ്മദ് കോയതങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉമര്‍ ഫൈസി മുക്കം, സയിദ് ഹംസബാഫഖിതങ്ങള്‍, കെ. അബ്ദുള്‍ബാരി ബാഖവി അണ്ടോണ, നാസര്‍ ഫൈസി കൂടത്തായി, സി.എച്ച്. മഹ്മൂദ്‌സഅദി, കെ.സി. അഹ്മദ്കുട്ടിമൗലവി, കെ.കെ. ഇബ്രാഹിം മുസ്‌ല്യാര്‍, സലാം ഫൈസി മുക്കം, സി.എസ്.കെ. തങ്ങള്‍ കുറ്റിയാടി, ടി.പി.സി. തങ്ങള്‍, പി.ടി. അശ്‌റഫ് ബാഖവി, എം.കെ. ഉമര്‍ബാഖവി, പി. ബാവഹാജി, എന്‍.അബ്ദുള്ളമുസ്‌ല്യാര്‍, ആര്‍.വി.അബ്ബാസ്ദാരിമി, പി. സൂപ്പിമുസ്‌ല്യാര്‍, കെ. മരക്കാര്‍ഹാജി, പി. മാമുക്കോയഹാജി, കെ.പി.കോയ, സൈനുല്‍ ആബിദീന്‍ തങ്ങള്‍, എ.വി. അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ എന്നിവര്‍ സംസാരിച്ചു