ഒരു വ്യക്തിയുടെ ജീവിതം കാലശേഷം ഒരു സന്ദേശമായി മറ്റുള്ളവര്‍ക്ക് അനുഭവപ്പെടുക പ്രസ്‌തുത വ്യക്തിക്ക് തന്റേതായ കാഴ്‌ചപ്പാടുകളും അതനുസരി ച്ചുള്ള നിലപാടുകളും ജിവിതത്തിലുടനീളം നിലനിര്‍ത്താന്‍ സാധിക്കുമ്പോഴാണ്. ഇസ്‌ലാമിന്റെ ലേബലില്‍ രംഗപ്രവേശം ചെയ്‌ത തിരുത്തല്‍ വാദികളോടും ബിദ്‌അത്ത്‌കാരോടും രാജിയാകാന്‍ ഒരു യഥാര്‍ഥ മുസ്‌ലിമിന് സാധ്യമല്ല. ഈ നിലപാട് ശക്തമായി ഉയര്‍ത്തിപ്പിടിച്ച കരുത്തനായ യുവപണ്‌ഡിതനായിരുന്നു നാട്ടിക മൂസ മുസ്‌ലിയാര്‍. ജീവിതാന്ത്യം വരെ അദ്ദേഹം സ്വന്തം നിലപാടിലൂടെ വ്യക്തമാക്കിയ സന്ദേശമായിരുന്നു അത്. ജമാഅത്ത്, മുജാഹിദ്, തബ്‌ലീഗ് , വ്യാജത്വരീഖത്ത്, ഖാദിയാനിസം തുടങ്ങിയ പ്രസ്ഥാന ങ്ങളോട് സന്ധിയില്ലാ സമരം നടത്താന്‍ ഉഴിഞ്ഞുവെച്ചതായിരുന്നു ആ ധന്യമായ ജീവിതം.