മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ മലപ്പുറം വേങ്ങര കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ തെരഞ്ഞെടുക്കപ്പെട്ട മുപ്പതിനായിരം പ്രതിനിധികളുടെ പഠന കേമ്പ് നടക്കും.
ഒന്നാം ദിവസം സത്യസാക്ഷികളാവുക, വിദ്യാഭ്യാസം, സാമ്പത്തികശാസ്ത്രം, തസവ്വുഫ്, രണ്ടാം ദിവസം കാലികം, ന്യൂനപക്ഷങ്ങള്‍ അവകാശങ്ങള്‍ മൂന്നാം ദിവസം അനുസരണം, ആദര്‍ശം, പ്രസ്ഥാനികം, നവോഥാനങ്ങള്‍ നാലാം ദിവസം പ്രവാസി, വിദ്യാര്‍ത്ഥി, മാനേജ്‌മെന്റ്, മുഅല്ലിം, ഭാഷാ സംഗമങ്ങള്‍ ഉള്‍പ്പെടെ 16 സെക്ഷനുകളിലായി 42 പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെടുക. വഷയക്രമവും സമയക്രമവും വിഷയ നിര്‍ണ്ണയ സമിതി യോഗം ചേരന്നു അന്തിമ തീരുമാനം കൈകൊണ്ടു. മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന യോഗത്തില്‍ എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അദ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഹാജി കെ മമ്മദ് ഫൈസി, പി പി മുഹമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ.റഹ്മാന്‍ ഫൈസി, അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, മോയിന്‍കുട്ടി മാസ്റ്റര്‍ പന്നിക്കോട്ടൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അലവി ഫൈസി കുളപ്പറമ്പ്, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബൂബക്കര്‍ ഫൈസി ചെറുകുളം, മുസ്ഥഫ അശ്‌റഫി കക്കുപടി, ലത്വീഫ് ഫൈസി മേല്‍മുറി, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു.