കോഴിക്കോട് : പുരാതനവും നവീനവും യോചിപ്പിച്ച് 2012 ഫെബ്രുവരി 17 മുതല്‍ സമസ്‌ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക സമ്മേളന സൈറ്റില്‍ വിപുലമായ എക്‌സിബിഷന്‍ സംഘടിപ്പിക്കുവാന്‍ സ്വാഗതസംഘം സബ് കമ്മിറ്റി തീരുമാനിച്ചു. പുരാതന കാലത്തെ വിനിമയ മാധ്യമങ്ങള്‍, പ്രവര്‍ത്തനോപകരണം, ചരിത്ര ശേഷിപ്പുകള്‍, ആധുനിക വിനിമയോപകരണങ്ങള്‍, രീതികള്‍, ഐ.ടി. കമ്പ്യൂട്ടര്‍ സാധ്യതകള്‍, തുടങ്ങി അതിവിപുലവും അത്യാകര്‍ഷണീയവും പഠനാര്‍ഹവും ചിന്താര്‍ഹമായ പഠനവിരുന്നാണ് സമ്മേളനമാരംഭിക്കുന്നതിന്റെ ഒരാഴ്‌ച മുമ്പ് തന്നെ സംഘടിപ്പിക്കുന്നത്.
ശാഹുല്‍ഹമീദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു, പി.പി.മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്‌തു. കെ.എ.റഹ്‌മാന്‍ ഫൈസി, സലീം എടക്കര, അമാനുല്ലാഹ് റഹ്‌മാനി, അബ്‌ദുല്ല ഫൈസി ചെറുകുളം, സി.അബ്‌ദു ചര്‍ച്ചയില്‍ പങ്കെടുത്തു. സി.എം.കുട്ടി സഖാഫി സ്വാഗതം പറഞ്ഞു.