മലപ്പുറം: അറിവിന്റെ അക്ഷരങ്ങള്‍ക്ക് സ്വാഗതാരവം മുഴക്കി നാടെങ്ങും മദ്രസ പ്രവേശനോത്സവം നടന്നു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്രസകളില്‍ പുതുതായി ചേരുന്ന അംഗങ്ങള്‍ക്ക് സമസ്ത കേരള സുന്നി ബാലവേദിയാണ് സ്വാഗതാരവം സംഘടിപ്പിച്ചത്.
മലപ്പുറം കുന്നുമ്മല്‍ ഹിദായത്ത് സ്വിബ്‌യാന്‍ മദ്രസയില്‍ നടന്ന ജില്ലാതല വിദ്യാഭ്യാസ കാമ്പയിന്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനംചെയ്തു.
സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, സി.എ. അസീസ് മൗലവി പുല്‍പ്പറ്റ, ബി.എസ്.കെ. തങ്ങള്‍, സവാദ് ഫൈസി, ജാഫര്‍ ഫൈസി, സഫറുദ്ദീന്‍ പൂക്കോട്ടൂര്‍, സൈനുദ്ദീന്‍ ഒളവട്ടൂര്‍, കാമ്പ്ര ഹനീഫ ഹാജി, സി.എച്ച്. കുഞ്ഞാന്‍ ഹാജി, ഹാരിസ് ആമിയന്‍, പി. ഹൈദ്രോസ് ഹാജി, പി.കെ. ലത്തീഫ് ഫൈസി, ബഷീര്‍ ഫൈസി മുതിരിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
കാമ്പയിന്റെ ഭാഗമായുള്ള മേഖലാതല ഉദ്ഘാടനം ശനിയാഴ്ച നടക്കും. മഞ്ചേരി മേഖലാ ഉദ്ഘാടനം പൂക്കൊളത്തൂര്‍ തര്‍ബിയത്തുല്‍ ഉലൂം മദ്രസയില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും മലപ്പുറം മേഖലാ ഉദ്ഘാടനം പെരിമ്പലം നൂറുല്‍ ഇസ്‌ലാം മദ്രസയില്‍ പി. ഉബൈദുള്ള എം.എല്‍.എയും കൊണ്ടോട്ടി മേഖല ഉദ്ഘാടനം വാഴക്കാട് മുനീറുല്‍ ഇസ്‌ലാം മദ്രസയില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജിയും വണ്ടൂര്‍ മേഖല ഉദ്ഘാടനം സിറാജുല്‍ ഹുദാ മദ്രസയില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബൂബക്കര്‍ ഹാജിയും നിര്‍വഹിക്കും. കൊളത്തൂര്‍ മേഖല ഉദ്ഘാടനം പുഴക്കാട്ടിരി നൂറുല്‍ ഹുദാ മദ്രസയില്‍ കെ.കെ.സി.എം. തങ്ങള്‍ വഴിപ്പാറയും നിലമ്പൂര്‍ മേഖലയില്‍ പൂവത്തിക്കല്‍ സിറാജുല്‍ ഇസ്‌ലാം മദ്രസയില്‍ സലിം എടക്കരയും ഉദ്ഘാടനം ചെയ്യും.