റമളാന് പതിനേഴ് വെള്ളിയാഴ്ച ദിവസം പ്ര‘ാതമായതോടെ ഇരുസൈന്യവും ബദ്ര്‍ താഴ്വരയില്‍ മുഖാമുഖം നിന്നു. നബി(സ) അണികളെ ക്രമീകരിച്ചു നിര്‍ത്തിയ ശേഷം ശത്രുസൈന്യത്തെ വീക്ഷിച്ചു. മുസ്ലിംകളുടെ മൂന്നിരട്ടി വലുപ്പമുള്ള ശത്രുസൈന്യം. ഒരു ‘ാഗം നിറയെ അവരുടെ കുതിരകളും, ഒട്ടക ങ്ങളുമാണ്. പടക്കോപ്പുകളുടെ വമ്പിച്ച ശേഖരം. ആര്‍പ്പുവിളികളും അട്ടഹാസങ്ങളും മുഴക്കുകയാണവര്‍. എണ്ണത്തിന്റെയും വണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയം നിശ്ചയിക്കുന്നതെങ്കില്‍, ഇന്ന് വിജയം മക്കക്കാര്‍ക്കു തന്നെ! സംശയമില്ല. പക്ഷേ, കാര്യം അങ്ങനെയല്ല. വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് അല്ലാഹുവിന്റെ കരങ്ങളാണ്! അവിടുന്ന് അനുചരരിലേക്ക് നോക്കി. നിരായുധരെന്നു പറയാവുന്ന വിധത്തിലുള്ള ഒരുപിടി ആളുകള്‍! മൈതാനത്തിലൊരിടത്ത് അവരുടെ രണ്ടു കുതിരകളും ഒട്ടകങ്ങളുമുണ്ട്. ഒരു ‘ാഗത്ത് കൂറ്റന്‍ പട! മറു‘ാഗത്ത് ഒരു കൊച്ചുസംഘം. ആ കൊച്ചു സംഘത്തെ നോക്കുന്തോറും അവിടുത്തെ മുഖം വിവര്‍ണ്ണമായി! തിരുനയനങ്ങള്‍ നിറഞ്ഞു! അവിടുന്ന് തമ്പിലേക്ക് മടങ്ങി. റസൂല്‍(സ)യുടെ ‘ാവപ്പകര്‍ച്ച കണ്ട് അബൂബക്കര്‍ (റ)ഉം പിന്നാലെ തമ്പിലേക്ക് കയറി. തമ്പിലേക്ക് കയറിയ റസൂല്‍ (സ) കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി അല്ലാഹുവിന്റെ മുന്നില്‍ നിറകണ്ണുകളോടെ അവിടുന്ന് പ്രാര്‍ത്ഥിച്ചു.
കുട്ടികളുടെ ആവേശം
കുട്ടികളെയും, ബലഹീനരെയും സംഘത്തോടൊപ്പം കൂട്ടരുതെന്ന് നബി(സ) പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. ഉമൈര്‍(റ)ന് പതിനാറ് വയസ്സായിരുന്നുവെങ്കിലും കാഴ്ചയില്‍ അത്രയും മതിക്കില്ലായിരുന്നു. ബദ്റിലേക്കു പോകാന്‍ മുസ്ലിംകള്‍ സംഘടിച്ചപ്പോള്‍ ഉമൈര്‍(റ)നു ഇരിക്കപ്പൊറുതി ഇല്ലാതായി. സംഘത്തിലുണ്ടായിരുന്ന സഹോദരന്‍ സഅ്ദി(റ) നോടൊപ്പം ഉമൈര്‍(റ)ഉം കൂടി.
എന്നാല്‍ നബി(സ)യുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ഉമൈര്‍(റ) ഒളിച്ചും പതുങ്ങിയും നടക്കുന്നതു കണ്ടപ്പോള്‍ സഹോദരന്‍, കാരണമന്വേഷിച്ചു. ഉമൈര്‍(റ) പറഞ്ഞു: “”പ്രായം കുറഞ്ഞവനാണെന്നു കരുതി റസൂല്‍(സ) എന്നെ മടക്കി അയക്കുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. അല്ലാഹുവിന്റെ റസൂലിനോടൊപ്പം നിന്ന് പോരാടുക എന്നത് എന്റെ ആഗ്രഹമാണ്; റസൂലി(സ)നു മുന്നില്‍ രക്തസാക്ഷിയാവുക എന്നതു എന്റെ ലക്ഷ്യവും! അല്ലാഹു എന്റെ ലക്ഷ്യം സഫലീകരിച്ചു തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു...’’
‘യപ്പെട്ടതു തന്നെ സം‘വിച്ചു. റസൂല്‍(സ) ഉമൈര്‍(റ)നെ കണ്ടുപിടിച്ചു. മടങ്ങിപ്പോകാന്‍ കല്‍പിച്ചു. അപ്പോള്‍ ഉമൈര്‍(റ) കരയാന്‍ തുടങ്ങി. ഉമൈര്‍(റ) ന്റെ കരച്ചില്‍ കണ്ട് മനസ്സലിഞ്ഞ പ്രവാചകന്‍ സ) കൂടെപ്പോരാന്‍ അനുമതി നല്‍കി. ബദ്റിലെത്തിയ ഉമൈര്‍(റ) നബി(സ)യുടെ ചാരെ നിന്ന് ആവേശത്തോടെ പോരാടി. ഒടുവില്‍ ശത്രുവിന്റെ അമ്പേറ്റ് വീണു രക്തസാക്ഷിയായി, ലക്ഷ്യം നേടി! റസൂല്‍(സ) സ്വന്തം കരങ്ങളില്‍ ഉമൈര്‍(റ)ന്റെ ദേഹം ചുമക്കുകയുണ്ടായി. ബദ്റിലെ സൌ‘ാഗ്യവാന്‍മാരായ പതിനാല് രക്തസാക്ഷികളില്‍ ഒരാള്‍ ഈ പതിനാറുകാരനാണ് (റളിയല്ലാഹു അന്‍ഹും).
നിരായുധരായ യുദ്ധ സംഘം!
രണ്ടു കുതിരകളും എഴുപത് ഒട്ടകങ്ങളുമാണ് സംഘത്തിനുണ്ടായിരുന്നത്. യുദ്ധസാമഗ്രികള്‍ വളരെ തുച്ഛം. അമ്പും, വില്ലും, കുന്തവുമായിരുന്നു മിക്കവരുടെയും കയ്യില്‍. സംഘത്തിന്റെ സര്‍വ്വസൈന്യാധിപനായി, ത്യാഗിയായ മുസ്അബ്ബ്നു ഉമൈര്‍(റ)നെ നബി(സ) പ്രഖ്യാപിച്ചു. മുഹാജിറുകളുടെ നായകത്വം അലി(റ)ക്കും, അന്‍സാരികളുടെ നായകത്വം സഅ്ദ്ബ്നു മുആദ്(റ)നും നല്‍കി!
മുസ്അബ്(റ) റസൂല്‍(സ)യുടെ കയ്യില്‍ നിന്നു പതാക ഏറ്റുവാങ്ങി തക്ബീര്‍ മുഴക്കി. അതോടെ സംഘം മുന്നോട്ടു നീങ്ങി.
സംഘം പാതിവഴിയിലെത്തിയപ്പോള്‍ മക്കാ സൈന്യത്തെക്കുറിച്ച വിവരങ്ങള്‍ വീണ്ടും നബി(സ)ക്കു കിട്ടി. അവരിലെ നേതാക്കള്‍ ആരൊക്കെയാണെന്ന് നബി(സ) അന്വേഷിച്ചു. അബൂജഹല്‍, ഉത്ബത്, ശൈമ്പത്, വലീദ്, അംറ് തുടങ്ങിയവരുടെയൊക്കെ പേരുകള്‍ പറയപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: “”മക്ക അതിന്റെ കരളിന്റെ കഷണങ്ങളെയൊക്കെ ഇതാ നിങ്ങളുടെ മുന്നില്‍ ഇട്ട് തന്നിരിക്കുന്നു....’’
അപ്പോഴേക്കും മക്കാ സൈന്യം ബദ്റിലെത്തി ഒരു ‘ാഗത്ത് തമ്പടിച്ചിരുന്നു. പിറകെ മുസ്ലിം സൈന്യവുമെത്തി മറു‘ാഗത്ത് തമ്പടിച്ചു.