SKSSF മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ; ലോഗോ പുറത്തിറക്കി



മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം 2012 ഡിസംബര്‍ 26,27 തിയ്യതികളില്‍ താനൂരില്‍ വെച്ച് നടത്താന്‍ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചു. എസ്.കെ.എസ്. എസ്.എഫ്. മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളന  ലോഗോ വിദ്യഭ്യാസ മന്ത്രി അബ്ദുറബ്ബ് പ്രകാശനം ചെയ്തു. മെംബെര്‍ഷിപ്പ് ആദിസ്താനത്തില്‍ തിരഞ്ഞെടുത്ത ശാഖ, ക്ലസ്റ്റര്‍, മേഖല പ്രധിനിധികളായിരിക്കും സമ്മേലനത്തില്‍ പങ്കെടുക്കുക. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്യക്ഷത വഹിച്ചു. റഫീഖ് അഹ്മദ് സ്വാഗതവും സമീര്‍ ഫൈസി ഒടമല നന്ദിയും പറഞ്ഞു.