ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കമായി


പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കമായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്‌കോളര്‍ഷിപ്പ് തുക ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരെ ഏല്‍പ്പിച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുത് ജാമിഅയുടെ സ്ഥാപക പ്രസിഡണ്ട് ആയിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന യായ ഓസ്‌ഫോജ്‌നയാണ്. ജാമിഅഃ നൂരിയ്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്ന രീതിയിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ജാമിഅഃ നൂരിയ്യ സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി, അഡ്വ. എം ഉമര്‍ എം.എല്‍.എ, മഞ്ചേരി മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അഡ്വ. യു.എ ലത്തീഫ്, നിര്‍മ്മാണ്‍ മുഹമ്മദലി ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, എ. മുഹമ്മദ് കുട്ടി ഹാജി (അല്‍സലാമ), പി.കെ.എ ലത്തീഫ് ഫൈസി, ഉസ്മാന്‍ ഹാജി കല്ലാട്ടയില്‍ (തൃശ്ശൂര്‍), അബ്ദുല്ല ഫൈസി ചെറുകുളം, പി.എ മൗലവി അച്ചനമ്പലം, ഉമറുല്‍ ഫാറൂഖ് കാസര്‍ഗോഡ് സംബന്ധിച്ചു. ഓസ്‌ഫോജ്‌ന ജില്ലാ ജനറല്‍ സെക്രട്ടറി പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി സ്വാഗതം പറഞ്ഞു.

സുന്നി യുവ ജന സംഘം അറുപതാം വാര്‍ഷികം ആറു മേഖലാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.


കോഴിക്കോട്: 2014 ഏപ്രില്‍ 4,5,6 തിയ്യതികളില്‍ കാസര്‍ഗോഡ് വാദീ തൈ്വബയില്‍ നടക്കുന്ന സുന്നി യുവജന സംഘം അറുപതാം വാര്‍ഷി സമാപന സമ്മേളനത്തിന്റെ ഭാഗമായി ആറുമേഖലാ വര്‍ക്കേഴ്‌സ് ക്യാമ്പുകള്‍ നടത്താന്‍ സ്വാഗതസംഘം പദ്ധതികള്‍ ആവിഷ്‌കരിച്ചു. 2013 മെയ് 30 മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവുകളിലാണ് ക്യാമ്പുകള്‍ നടക്കുക. ദക്ഷിണ കന്നട, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ക്ക് പെരുമ്പയിലും വഴനാട്, കൊടുക്, കോഴിക്കോട് ജില്ലകളുടേത് പുതുപ്പാടിയിലും കോയമ്പത്തൂര്‍, നീലഗിരി, പാലക്കാട്, മലപ്പുറം ജില്ലകളുടേത് പെരിന്തല്‍മണ്ണയിലും, തൃശൂര്‍, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളുടേത് ആലപ്പുഴയിലും ഇടുക്കി, പത്തനംതിട്ട ജില്ലകളുടേത് തൊടുപുഴയിലും, തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളുടേത് തമ്പാനൂരും വെച്ച് നടക്കും.  പഞ്ചായത്ത്, മണ്ഡലം ഭാരവാഹികളും ജില്ലാ കൗണ്‍സിലര്‍മാരും ക്യാമ്പില്‍ സംബന്ധിക്കും. 'സമസ്ത: നിയോഗവും ദൗത്യവും', 'മഹല്ലുകള്‍ കരുതലുകളും കരുതിവെപ്പും', 'വിദ്യാഭ്യാസം അതിജീവന മാര്‍ഗ്ഗം' തുടങ്ങി വിഷയങ്ങളില്‍ രാവിലെ 10 മണിമുതല്‍ 3 മണിവരെ ക്ലാസും, ആനുകാലിക വിഷയങ്ങളില്‍ ചര്‍ച്ചയും നടക്കും. സ്വാഗതസംഘം ഓഫീസ് ജൂണ്‍ 8 ന് കാസര്‍ഗോഡ് സയ്യിദ് ഹൈദഗലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘത്തിന്‍ യോഗത്തില്‍ പ്രൊഫ. കെ. ആലിക്കുട്ടി മൂസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഉമര്‍ഫൈസി മുക്കം സ്വാഗതം പറഞ്ഞു . പിണങ്ങോട് അബൂബക്കര്‍ പ്രൊജക്ട് അവതരിപ്പിച്ചു.

എസ്.കെ.എസ്.എസ്.എഫ്. സമ്മേളനം


ഇസ്‍മാഈല്‍ സഖാഫി തോട്ടുമുക്കം മെയ് 19ന് സ്വന്തം നാട്ടില്‍ സമസ്തയെ വിശദീകരിക്കുന്നു


സുകൃതങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും : വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍

കല്‍പ്പറ്റ സുകൃതങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുയും പറയുകയും സമുദായത്തിന് വേണ്ടി ഉഴിഞ്ഞു വെക്കുകയും ചെയ്തിരുന്ന മഹാനായിരുന്നു പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളെന്നും ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പോലുള്ള മഹത്തായ വിജ്ഞാനഗോപുരങ്ങള്‍ സ്ഥാപിക്കുക വഴി അദ്ദേഹം ചെയ്ത സുകൃതങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുന്നതാണെന്നും പ്രമുഖ സൂഫീ വര്യന്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടുവെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ് ലാമിക് അക്കാദമിയില്‍ നടന്ന ഉമറലി ശിഹാബ് തങ്ങളുടെ 5-ാമത് അനുസമരണ പരിപാടിയില്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹംസമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

സമസ്തകേരള സുന്നി ബാലവേദി ജില്ലാസമ്മേളനം സമാപ്പിച്ചു


മലപ്പുറം: സമസ്തകേരള സുന്നി ബാലവേദി മലപ്പുറം ഈസ്റ്റ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ ബാലറാലിയും സമ്മേളനവും സമാപ്പിച്ചു. എളയൂര്‍ മല്‍ജഅ യത്തീംഖാനയില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സമ്മേളന പരിപാടികളുടെ ഉദ്ഘാടനം നിര്വഹിച്ചു.ജില്ലയിലെ 1300 മദ്രസ്സകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പന്‍ക്കെടുത്ത ബാലറാലി വൈകീട്ട് നാലിന് കുന്നുമ്മല്‍ പഴയ ജുമാമസ്ജിദ് പരിസരത്തുനിന്നും ആരംഭിച്ചു. റാലി സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു യൂണിഫോമിലുള്ള 660 വളണ്ടിയര്‍മാര്‍, ദഫ്, സ്‌കൗട്ട് സംഘങ്ങള്‍, ഇസ്‌ലാമിക കലാരൂപങ്ങള്‍ എന്നിവ റാലിക്ക് പകിട്ടേകി . സമാപ്പന സമ്മേളനത്തില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തി

മുഖ്യമന്ത്രി നീതിപാലിക്കണം : സുന്നി യുവജന സംഘം

കോഴിക്കോട് പ്രവാചകന്റേതെന്ന വ്യാജേന കാന്തപുരം എ.പി.അബൂബക്കര്‍ മൂസ്‌ലിയാര്‍ കൊണ്ടുവന്ന വ്യാജകേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അബദ്ധങ്ങള്‍ ഉള്ളതിനാല്‍ തിരുത്തുമെന്ന് സംസ്ഥാന മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് നീതി പൂര്‍വ്വം പാലിക്കണമെന്ന് സുന്നി യുവജന സംഘം വിശേഷാല്‍ സംഗമം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടുവ്യാജ കേശമുപയോഗിച്ച് വിശ്വാസചൂഷണവും, ആത്മീയ വാണിഭവും നടത്തി കേരളീയ സമൂഹത്തേയും മത വിശ്വാസത്തേയും വഞ്ചിക്കുന്ന കാന്തപുരത്തിന് സഹായകമായ നിലപാട് ഭരണകൂടങ്ങളില്‍ നിന്നുണ്ടാകുന്നത് നാടിന് അപമാനമാണ്.
സത്യവാങ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് സംഭവിച്ച അബദ്ധം എത്രയും പെട്ടെന്ന് തിരുത്തിയില്ലെങ്കില്‍ നീതിക്ക് വേണ്ടി പ്രക്ഷോഭങ്ങള്‍ ഉള്‍പ്പെടെയുള്ള വഴി സ്വീകരിക്കാന്‍ സംഘടന മുന്നോട്ട് വരുമെന്ന് യോഗം ബന്ധപ്പെട്ടവരെ ഉണര്‍ത്തികോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന കേരളംകര്‍ണ്ണാടകതമിഴ്‌നാട്തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന പ്രവര്‍ത്തകരുടെ വിശേഷാല്‍ യോഗത്തില്‍ പ്രൊഫകെആലിക്കുട്ടി മൂസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

വ്യാജകേശം സമസ്തക്ക് നീതി ലഭിക്കണം: ഡോ:ബഹാഉദ്ദീന് മുഹമ്മദ് നദ്‌വി


കോഴിക്കോട്: മുഹമ്മദ് നബി(സ)യുടെതെന്ന വ്യജേനെ കാന്തപുരം പ്രചരിപ്പിക്കുന്ന വ്യാജ കേശം സംമ്പന്ധിച്ച നിഗൂഡതകളും, ദുഷ്ടലാക്കും പുറത്ത് കൊണ്ടുവരാന്‍ ബാധ്യതയുള്ള സംസ്ഥാന ഭരണകൂടത്തില്‍നിന്ന് നീതിബോധമുള്ളവരെല്ലാം നീതി പ്രതീക്ഷിക്കുന്നുണ്ടന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ:ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രസ്താവിച്ചു. ഒരു വിദേശ പൗരനെ സംമ്പന്ധിച്ച് പോലും തെറ്റായ വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയത്. അബൂദാബിയില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉള്ളയാളും ഭരണകൂടത്തില്‍ പരാധി നിലനില്‍ക്കുന്നതുമായ ഒരാളെ സംമ്പന്ധിച്ച് മന്ത്രിയാണന്നാണ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തത്. പള്ളിപ്പണിക്ക് വേണ്ടി പിരിച്ച റസീപ്റ്റുകളും, പള്ളിപ്പണി സംബന്ധമായ ധാരാളം ഫ്‌ളക്‌സുകളും, പരസ്യങ്ങളും ഉണ്ടായിരിക്കെ പോലീസ് അതെല്ലാം കണ്ടില്ലന്നും അറിഞ്ഞില്ലന്നുമാണ് പറയുന്നത്. കേരളത്തിലെ ഏറ്റവും വലിയ ആധികാരിക മത പണ്ഡിത സഭയായ സമസ്തയെ സംബന്ധിച്ച് കേരള പോലീസിന്റെ അറിവില്ലായ്മയാണങ്കില്‍ നമ്മുടെ നിയമവാഴ്ചയും, വിജിലന്‍സ് സംവിധാനവും ഉടച്ചു വാര്‍ക്കേണ്ടതുണ്ട്. വ്യാജ സത്യവാങ് തിരുത്തി സത്യസന്ധമായ സത്യവാങ് നല്‍കുമെന്ന് സംസ്ഥാന മുഖ്യമന്ത്രിയും യു.ഡി.എഫ് നേതൃത്വവും സമസ്തക്ക് നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് തന്നെയാണ് കരുതുന്നത്. മറിച്ചൊരു തീരുമാനം ഉള്ളതായി അറിവില്ല.

TREND അക്കാദമിക് അസംബ്ലിയുടെ പ്രീ - ലോംഞ്ചിംഗ് നടത്തി

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ് ഡിസംബറില്‍ നടത്തുന്ന അക്കാദമിക് അസംബ്ലിയുടെ പ്രീ ലോംഞ്ചിംഗ് ബഹു.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചുട്രെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കാദമിക സമൂഹത്തിലേക്ക് എത്തിച്ചുകൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡിസംബറില്‍ അക്കാദമിക് അസംബ്ലി നടത്തുന്നത്ചടങ്ങില്‍ SKSSF ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തിചടങ്ങിന് TREND ഡയറക്ടര്‍ എസ്.വിമുഹമ്മദലി അദ്ധ്യക്ഷത വഹിച്ചുഷാഹുല്‍ ഹമീദ് മേല്‍മുറിഅലി കെവയനാട്റഹീം ചുഴലിഅബ്ദുള്ള കുണ്ടറശംസുദ്ദീന്‍ ഒഴുകൂര്‍അബ്ദുസമദ് ഇടുക്കിഷംസാദ് സലീംറാഷിദ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. TREND കോ ഓര്‍ഡിനേറ്റര്‍ റിയാസ് നരിക്കുനി സ്വാഗതവും റഷീദ് കൊടിയൂറ ചടങ്ങിന് നന്ദിയും ആശംസിച്ചുചടങ്ങില്‍ വിവിധ ജില്ലകളില്‍ നിന്നും 100 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയം: കൊണ്ടോട്ടിക്ക് കിരീടം

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മ;റ്റിയുടെ ആഭിമുഖ്യത്തില്‍ എളയൂര്‍ യതീംഖാനയില്‍ നടന്നുവന്ന കലാസാഹിത്യ മത്സരമായ സര്‍ഗലയത്തില്‍ 325 പോയന്റ് നേടി കൊണ്ടോട്ടി ഏരിയ ഓവറോള്‍ കിരീടം നേടി. 299 പോയന്‍േറാടെ കോട്ടയ്ക്കലും 216 പോയന്‍േറാടെ പെരിന്തല്‍മണ്ണയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിഖായ (ജനറല്‍) വിഭാഗത്തില്‍ കൊണ്ടോട്ടി, കോട്ടയ്ക്കല്‍ ഏരിയകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ദര്‍സ് (ഹിദായ) വിഭാഗത്തില്‍ മലപ്പുറം, കോട്ടയ്ക്കല്‍ ഏരിയകളാണ് ഒന്നും രണ്ടും സ്ഥാനങ്ങത്ത്. കുല്ലിയ്യ വിഭാഗത്തില്‍ കുറ്റിപ്പുറം ഏരിയ (വളാഞ്ചേരി മര്‍ക്കസ്) ഒന്നാംസ്ഥാനവും കോട്ടയ്ക്കല്‍ ഏരിയ (സബീലുല്‍ ഹിദായ പറപ്പൂര്‍) രണ്ടാംസ്ഥാനവും നേടി. കാമ്പസ് (സലാമ) വിഭാഗത്തില്‍ കൊണ്ടോട്ടി, പെരിന്തല്‍മണ്ണ ഏരിയകള്‍ ആദ്യസ്ഥാനങ്ങള്‍ നേടി. സര്‍ഗലയം കലാപ്രതിഭകള്‍: സല്‍മാനുല്‍ ഫാരിസ് കോട്ടയ്ക്കല്‍ (വിഖായ ജൂനിയര്‍), സബാഹ്.സി പെരിന്തല്‍മണ്ണ (വിഖായ സീനിയര്‍), ഫര്‍ഷാദ് തിരൂര്‍(ഹിദായ ജൂനിയര്‍), മുഹമ്മദ് സലീം കോട്ടയ്ക്കല്‍(ഹിദായ സീനിയര്‍), അനീസ്.കെ.ടി മലപ്പുറം കോട്ടുമല കോംപ്ലക്‌സ്(കുല്ലിയ്യ ജൂനിയര്‍), മശ്ഹൂഖ് തങ്ങള്‍ ഇസ്‌ലാഹുല്‍ ഉലൂം താനൂര്‍ (കുല്ലിയ്യ സീനിയര്‍), മുഹമ്മദ് നജീബുള്ള എം.ഇ.എ എന്‍ജിനിയറിങ് കോളേജ് പെരിന്തല്‍മണ്ണ (സലാമ).

ഒമ്പത് മദ്‌റസകള്‍ക്ക് കൂടി സമസ്ത അംഗീകാരം നല്‍കി

കോഴിക്കോട് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹ സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നുവൈസ് പ്രസിഡണ്ട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചുസെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞുകൂര്‍നട്ക്ക നജാത്തുസ്സിബിയാന്‍ മദ്‌റസ (ദക്ഷിണകന്നട), അയ്യോര്‍നഗര്‍ നായര്‍ബസാര്‍ എ.ജെ.ഐ മദ്‌റസാ, ഷിറിയ സലാമത്തുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസാ, താഹാനഗര്‍ റൗളത്തുല്‍ ഉലൂം മദ്‌റസാ,തലിച്ചാലം അന്‍വാറുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസാ, കക്കുന്നം അന്‍വാറുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസാ(കാസര്‍ഗോഡ്), ഒരികര അന്‍സാറുല്‍ ഇസ്‌ലാം സെക്കണ്ടറി മദ്‌റസാ (കണ്ണൂര്‍), അമ്പുട്ടാന്‍പെട്ടി ഇര്‍ഷാദുസിബിയാന്‍ ബ്രാഞ്ച് മദ്‌റസാ (മലപ്പുറം), തൃക്കടേരി അപ്പോളോ ഇസ്‌ലാമിക്ക് (പാലക്കാട്)എന്നീ ഒമ്പത് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9266 ആയി ഉയര്‍ന്നു.

SKSSF സംസ്ഥാന തല ഇസ്‍ലാമിക കലാ സാഹിത്യ മത്സരം മെയ് 24-25

പര്‍ദ്ദക്കുള്ളിലെ വിങ്ങിപ്പൊട്ടല്‍ ഒരു ചാനലിന്റെ തേങ്ങിക്കരച്ചില്‍

ഒരു ചാനല്‍ തുറന്നുവിട്ട പര്‍ദ്ദാവിവാദം നാട്ടിലും മറുനാട്ടിലും കത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഗള്‍ഫ് മേഖലയില്‍ പ്രതികരണങ്ങള്‍ സജീവമായി വന്നുകൊണ്ടിരി ക്കുകയാണ്. പര്‍ദ്ദ പ്രാകൃത വേഷമാണെന്നും മുസ്‌ലിം സ്ത്രീകള്‍അതിനകത്ത് വിങ്ങിപ്പൊട്ടുക യാണെന്നും മറ്റുമുള്ള ചാനലിന്റെ കണ്ടെത്തല്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അതോടൊപ്പം ഈ വിഷയം പ്രത്യേകമായി തെരഞ്ഞെടുത്ത് ചര്‍ച്ചക്ക് വിഷയമാക്കിയ ഈ ചാനലിന്റെ വിങ്ങിപ്പൊട്ടലും ചര്‍ച്ചക്ക് വിധേയമാക്കേണ്ടതാണ്. അങ്ങനെ ചിന്തിക്കുന്നതിന് മുമ്പ് ചാനലിന്റെ മുന്‍കാല ചരിത്രം പരിശോധിക്കണം. ഒരു കുറ്റവാളി പിടിക്കപ്പെട്ടാല്‍ കേസന്വേഷണ വേളയില്‍ അയാളുടെ മുന്‍കാല ചെയ്തികള്‍ പരിശോധിക്കുന്നത് സ്വാഭാവികം. കുറ്റവാളിയുടെ ക്രിമിനല്‍ പശ്ചാത്തലം എത്രത്തോളമുണ്ടെന്ന് അളക്കാനാണ് പഴയകാല പ്രൊഫൈലില്‍ ഒരന്വേഷണം നടത്തുന്നത്.  മലയാളത്തില്‍ ഇവരടക്കം അരഡസന്‍ വാര്‍ത്താ ചാനലുകളും പത്തോളം വിനോദ ചാനലുകളുമുണ്ട്. ഇവരൊന്നും തേടാത്തതും അറിയാത്തതുമായ പര്‍ദ്ദക്കുള്ളിലെ വിവരമാണ് ചാനല്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

മലപ്പുറത്ത്‌ മഴയ്ക്കു വേണ്ടി നിസ്കാരം; ആയിരങ്ങള്‍ പങ്കെടുത്തു


മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഹ്വാന പ്രകാരം മലപ്പുറം കോട്ടപ്പടി കിഴക്കേ ത്തലയിലെ വയലില്‍ നടന്ന മഴയ്ക്കു വേണ്ടിയുള്ള നിസ്കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മലപ്പുറം സുന്നി മഹല്ലിന്റെന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ എട്ടിനായിരുന്നു നമസ്‌കാരം. വയലില്‍ സ്ഥലം തികയാത്തതിനെത്തുടര്‍ന്ന് നിസ്കാരം റോഡിലേക്ക്‌ നീണ്ടു. 200 പേര്‍ക്ക് വീതം നില്‍ക്കാവുന്ന നാല്‍പത്‌ നിരകളാണ് നിസ്കാരത്തിനായി സജ്ജീകരിച്ചതെങ്കിലും പ്രതീക്ഷിച്ചതിലുമപ്പുറം ജനമെത്തി. പാണക്കാട് സയ്യിദ്‌ ഹമീദലി ശിഹാബ് തങ്ങള്‍ നിസ്കാരത്തിനു നേത്രത്വം നല്‍കി. സമസ്ത സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ ഉദ്‌ബോധനം നടത്തി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഖുത്തുബ നിര്‍വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സമാപന പ്രഭാഷണം നടത്തി. ജലക്ഷാമം പരിഗണിച്ച് അംഗശുദ്ധി പ്രത്യേക സൗകര്യമൊരുക്കിയിരുന്നില്ല. വിശ്വാസികള്‍ സ്വന്തം വീടുകളില്‍ നിന്നും മറ്റും ശുദ്ധിവരുത്തിയാണു നിസ്‌കാരത്തിന് എത്തിയത്.

ഉമറലി തങ്ങള്‍ അനുസ്മരണവും ദുആ മജ്‌ലിസും 15 ബുധനാഴ്ച

കല്‍പ്പറ്റ : ജില്ലാ ഖാസിയും ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി സ്ഥാപക പ്രസിഡണ്ടുമായിരുന്ന മര്‍ഹൂം പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ 5-ാമത് അനുസ്മരണവും ദുആ മജിലിസും മെയ്15 ന് ബുധനാഴ്ച 11 മണിക്ക് വെങ്ങപ്പള്ളി അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുംസമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുംപിണങ്ങോട് അബൂബക്കര്‍ പ്രഭാഷണം നടത്തും.തുടര്‍ന്ന് നടക്കുന്ന ദുആ സദസ്സിന് പ്രമുഖ സൂഫീവര്യനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുംവി മൂസക്കോയ മുസ്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, എം എം ഇമ്പിച്ചേക്കോയ മുസ്‌ലിയാര്‍, ടി സി അലി മുസ്‌ലിയാര്‍, മൂസാ ബാഖവി മമ്പാട്, ഇബ്രാഹിം ഫൈസി പേരാല്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. അക്കാദമി കമ്മിറ്റി, മേഖലാ വെല്‍ഫയര്‍ കമ്മിറ്റി ഭാരവാഹികള്‍, സമസ്തയുടേയും പോഷക ഘടകങ്ങളുടേയും ഭാരവാഹികള്‍ തുടങ്ങി മുഴുവന്‍ അഭ്യുദയ കാംക്ഷികളും സംബന്ധിക്കണമെന്ന് സെക്രട്ടറി ഹാരിസ് ബാഖവി അറിയിച്ചു.

ഹുദവീസ് അസോസിയേഷന്‍ (HADIYA) സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ് പ്രസിഡന്റ്

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലമിക് ആക്ടിവിറ്റീസ് (HADIYA) യുടെ 2013-15 വര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തക സമിതിയെ തെഞ്ഞെടുത്തുസയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ്(പ്രസിഡന്റ്), ഡോ.ഫൈസല്‍ ഹുദവി മാരിയാട്സയ്യിദ് സൈനുല്‍ ആബിദീന്‍ ഹുദവി വല്ലപ്പുഴ (വൈസ്പ്രസിഡന്റ്), സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് (ജനറല്‍ സെക്രട്ടറി), ജഅ്ഫര്‍ ഹുദവി കുളത്തൂര്‍സയ്യിദ് ബുര്‍ഹാന്‍ ഹുദവി കാസര്‍ഗോഡ് (ജോയന്റ് സെക്രട്ടറി), അന്‍വര്‍ സാദാത്ത് ഹുദവി പെരിന്തല്‍മണ്ണ (ട്രഷറര്‍), ഡോ.ജാബിര്‍ കെ.ടി ഹുദവി (മീഡിയ സെക്രട്ടറി), ജസീല്‍ ഹുദവി തിരൂര്‍ (ദഅ്‌വാ സെക്രട്ടറിഎന്നിവരാണ് പുതിയ ഭാരവാഹികള്‍.

'STEP'സിവില്‍ സര്‍വ്വീസ് പരിശീലനം; പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : SKSSF വിദ്യാഭ്യാസ ഗൈഡന്‍സ് വിഭാഗമായ ട്രെന്റിന് കീഴില്‍ സിവില്‍ സര്‍വ്വീസ് പരിശീലനത്തിനായി നടക്കുന്ന സ്റ്റെപ്പ് പദ്ധതിയുടെ പുതിയ ബാച്ച് തൃശ്ശൂര്‍ അറഫ ക്യാമ്പസില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തുപൊതുപ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അബൂദാബി സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ സഹകരണത്തോടെ വര്‍ഷമാണ് പരിശീലനം നല്‍കുകപരിപാടിയില്‍ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ അബൂദാബി അദ്ധ്യക്ഷത വഹിച്ചുഓണംപിള്ളി മുഹമ്മദ് ഫൈസിമുഹമ്മദലി ശിഹാബ് ഐ..എസ്,പ്രൊഫനാഗരാജന്‍ ഡല്‍ഹിഎം.എംറഫീഖ് ഷാര്‍ജകെ.എം. ഹംസ, ഷാഹുല്‍ ഹമീദ് മേല്‍മുറി, അലി.കെ. വയനാട്, റിയാസ് നരിക്കുനി പ്രസംഗിച്ചു. 

എസ്.കെ.എസ്.ബി.വി. ജില്ലാ സമ്മേളനം 12മുതല്‍

മലപ്പുറം: സമസ്തകേരള സുന്നി ബാലവേദി മലപ്പുറം ഈസ്റ്റ് ജില്ലാ സമ്മേളനത്തിന് സുന്നി മഹലില്‍ ചേര്‍ന്ന യോഗം അന്തിമരൂപം നല്‍കി. 12ന് എളയൂര്‍ മല്‍ജഉല്‍ ഐതാം യതീംഖാനയില്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തും. അന്തിമ രൂപം നല്‍കാന്‍ ചേര്‍ന്ന യോഗത്തില്‍ ശൗക്കത്ത് അസലമി പുഴക്കാട്ടിരി അധ്യക്ഷത വഹിച്ചു. കെ.ടി. ഹുസൈന്‍ കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. അലവിക്കുട്ടി ഫൈസി പുല്ലാര, മുഹമ്മദലി ദാരിമി, മുജീബ് മുസ്‌ലിയാര്‍, ഹംസ ഫൈസി, സഫറുദ്ദീന്‍ പൂക്കോട്ടൂര്‍, സൈനുദ്ദീന്‍ ഒളവട്ടൂര്‍, പി.എം. ജുനൈദ് എടയാറ്റൂര്‍, മുഹമ്മദ് ആഷിഖ് ചെറുകുളമ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചരിത്രം വളച്ചൊടിക്കുന്ന വിഘടിതര്‍ക്ക് താക്കീതായി കൊട്ടപ്പുറം സമ്മേളനം


മഴയെ തേടുന്ന നിസ്‌കാരം നടത്തുക: സമസ്ത


കര്‍ണാടക ജനവിധി ശുഭസൂചന

ചേളാരി: ഇന്ത്യയുടെ മതേതര ജനാധിപത്യ മുഖത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ജനവിധിയാണ് കര്‍ണാടകയില്‍ നിന്നുണ്ടായത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും വര്‍ഗീയ, തീവ്രവാദ, ഫാസിസ്റ്റ് ശക്തികളെ തടയാന്‍ വോട്ടര്‍മാര്‍ക്ക് കര്‍ണാടക ജനവിധി പാഠമാവും. ജനാധിപത്യ ത്തിന്റെ മഹത്തായ ശക്തിയും സൗകര്യവും ദുരുപയോഗം ചെയ്ത് ധനവും പരസ്യവും ആയുധമാക്കി പലപ്പോഴും വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്താറുണ്ട്. അതിന്റെ ദുരന്തങ്ങള്‍ ഭാരതം അനുഭവിക്കാറുമുണ്ട്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി സാന്നിധ്യം അവസാനിപ്പിച്ച വോട്ടര്‍മാരെ അഭിനന്ദിക്കുന്നതോടൊപ്പം ജനാധിപത്യ ചേരികളെ ശക്തിപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയം ചേളാരിയില്‍ ചേര്‍ന്ന ഇഖ്‌റഅ് പബ്ലിക്കേഷന്‍ പാസാക്കി.

അബ്ദുല്‍ ഹമീദ് ഫൈസി രചിച്ച 'മുജാഹിദ് പ്രസ്ഥാനം അപചയത്തിന്റെ അടിവേരുകള്‍ ' പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട് : SYS സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് രചിച്ച പുസ്തകം 'മുജാഹിദ് പ്രസ്ഥാനം അപചയത്തിന്റെ അടിവേരുകള്‍', സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍സമസ്ത ജന:സെക്രട്ടറി ചെറുശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചുകോട്ടുമല ബാപ്പു മുസ്‌ലിയാര്‍,പ്രൊഫആലികുട്ടി മുസ്‌ലിയാര്‍പി.പി മുഹമ്മദ്‌ മുസ്‌ലിയാര്‍എം.ടി അബ്ദുല്ല മുസ്‌ലിയാര്‍,പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിഅയ്യൂബ് കൂളിമാട്,റഹീം ചുഴലിഅബ്ദുല്ല കുണ്ടറമുസ്തഫ അഷ്റഫി കക്കുപ്പടിനവാസ് പാനൂര്‍റഫീഖ് അഹമ്മദ്റഷീദ് ഫൈസി വെള്ളായിക്കോട്തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ ത്വലബാ കോണ്‍ഫ്രന്‍സ് സമാപിച്ചു

പാലക്കാട് സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ ദര്‍സ് അറബിക്കോളേജുകളിലെ വിദ്യാര്‍ത്ഥികളേയും സംഘടിപ്പിച്ചു കൊണ്ട് ചെര്‍പുളശ്ശേരി മയ്യിത്തിന്‍കര സി.എം ഓഡിറ്റോറിയത്തില്‍ സംഘടിക്കപ്പെട്ട ജില്ലാ ത്വലബ കോണ്‍ഫ്രന്‍സ് വ്യത്യസ്തമായ ചര്‍ച്ചകളെ കൊണ്ടും പഠനാര്‍ഹമായ ക്ലാസുകളെ കൊണ്ടും ശ്രദ്ധേയമായിജില്ലയിലെ ദര്‍സുകളിലേയും അറബിക്കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ സമസ്തക്കൊപ്പമാണെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു ത്വലബ കോണ്‍ഫ്രന്‍സ്വിശുദ്ധ ഖുര്‍ആനും ഹദീസും പഠിപ്പിച്ച മുന്‍ഗാമികളുടെ മാര്‍ഗമാണ് മുസ്‌ലിം സമൂഹം പിന്‍പറ്റേണ്ടതെന്നും പൈതൃക സംരക്ഷണത്തിന് മത വിദ്യ അനിവാര്യമാണെന്നും സമ്മേളനം ആവശ്യപ്പെട്ടുഇസ്‌ലാമിക വിഷയങ്ങളില്‍ അവഗാഹം നേടാത്തവര്‍ സ്വന്തമായി ഗവേഷണം ചെയ്തതിന്റെ പരിണത ഫലമാണ് ഇന്ന് ചില പ്രസ്ഥാനങ്ങള്‍ പൊട്ടിപ്പിളരാന്‍ കാരണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടുജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദു റഹ്മാന്‍ ജിഫ്രി തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത മുശാഅറ അംഗം സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു

ദാറുല്‍ ഹുദാ മിഅ്‌റാജ് ദുആ സമ്മേളനം ജൂണ്‍ 5 ന്

തിരൂരങ്ങാടി : മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് വര്‍ഷംതോറും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടത്താറുള്ള മിഅ്‌റാജ് ദിന ദുആ സമ്മേളനം ജൂണ്‍ ന് ബുധനാഴ്ച ദാറുല്‍ ഹുദാ കാമ്പസില്‍ വെച്ച് നടത്താന്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.യോഗം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തുജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ആധ്യക്ഷ്യം വഹിച്ചുഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിസയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലികെ.എം സൈദലവി ഹാജി കോട്ടക്കല്‍യു.ശാഫി ഹാജി ചെമ്മാട് ,ഡോ.യു.വി.കെ മുഹമ്മദ്ഹാജി കെഅബ്ദല്‍ ഖാദിര്‍ മുസ്‌ലിയാര്‍അബ്ദുല്‍ കരീം ഹാജി,സി.കെ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

വാഫി; വഫിയ്യ പഴമയുടെ മഹിമ


വഫിയ്യ പ്രവേശ പരീക്ഷ ഇന്ന് (8) ; വാഫി നാളെ (9)

മലപ്പുറം: കോഓഡിനേഷന് ഓഫ് ഇസ്ലാമിക് കോളജസുമായി (സി.ഐ.സി) അഫിലിയേറ്റ് ചെയ്ത കോളജുകളിലെ വഫിയ്യ കോഴ്‌സിലേക്കുള്ള പ്രവേശ പരീക്ഷ ബുധനാഴ്ച നടക്കും. രാവിലെ 11ന് വളാഞ്ചേരി മര്കസ്, കണ്ണൂര് എം.ടി.എം വഫിയ്യ കോളജ്, കളമശ്ശേരി മര്കസ്, വയനാട് ഡബ്‌ള്യു.എം.ഒ അല്ലാന വഫിയ്യ കോളജ് എന്നീ കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ. വാഫി കോഴ്‌സിലേക്കുള്ള പ്രവേശ പരീക്ഷ വ്യാഴാഴ്ച രാവിലെ 11ന് സംസ്ഥാനത്തെ 13 കേന്ദ്രങ്ങളില് നടക്കും. എസ്.എസ്.എല്.സിക്ക് ശേഷം ഇസ്ലാമിക പഠനത്തില് ബിരുദാനന്തര ബിരുദവും യു.ജി.സി അംഗീകൃത ഡിഗ്രിയും നല്കുന്നതാണ് വാഫി. സി.ഐ.സി പെണ്കുട്ടികള്ക്കായി ആവിഷ്‌കരിച്ച കോഴ്‌സാണ് വഫിയ്യ. വിദ്യാര്ഥികള് എസ്.എസ്.എല്.സി മാര്ക്ക്‌ലിസ്റ്റിന്െറ കോപ്പി, ഫോട്ടോ പതിച്ച അഡ്മിറ്റ് കാര്ഡ് എന്നിവയുമായി പരീക്ഷക്ക് ഹാജരാകണം.

തെയ്യോട്ടുചിറ SKSSF വാര്‍ഷികവും കല്ലൂര്‍ ഉസ്താദ് അനുസ്മരണവും മെയ് 10-12


ആഞ്ചിറക്കല്‍ ജുമാമസ്ജിദിൽ ജുമുഅ മുടക്കിയ സംഭവം; വിഘടിത പത്രവാര്‍ത്ത വാസ്തവ വിരുദ്ധം: SYS

കൊണ്ടോട്ടി: വെള്ളിയാഴ്ച കരിപ്പൂര്‍ ആഞ്ചിറക്കല്‍ ജുമാമസ്ജിദില്‍ വിഘടിതർ ആസൂത്രണം ചെയ്ത പ്രകാരം ഖതീബിന് നേരെയും മഹല്ല് നിവാസികള്‍ക്ക് നേരെയും അകാരണമായി അക്രമം അഴിച്ച് വിട്ട് ജുമുഅ മുടക്കിയ സംഭവവുമായി ബന്ധപ്പെട്ട് സിറാജ് പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മഹല്ല് എസ്.വൈ.എസ് കമ്മിറ്റിഅറിയിച്ചു. സ്ഥലം ഖതീബിന് പകരം മറ്റൊരു ഖത്തീബിനെ നിയമിച്ചിട്ടില്ല. മാത്രമല്ല സ്ഥലം ഖത്തീബ് അബ്ദുസലാം ദാരിമി സുന്നി വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന വിഘടിത വിഭാഗത്തിന്റെ വാദം വസ്തുതക്ക് നിരക്കാത്തതുമാണ്. കരിപ്പൂര്‍ ആഞ്ചിറക്കല്‍ ജുമാമസ്ജിദിന് പാരമ്പര്യമായി മുത്വവല്ലി സ്ഥാനം നിലവിലില്ല. മഹല്ലില്‍ 75 ശതമാനം വരുന്ന ആളുകളും സമസ്തക്കാരായതിനാല്‍ കാന്തപുരം വിഭാഗത്തിന് എല്ലാ പിടിവള്ളിയും നഷ്ടപ്പെട്ട സാഹചര്യത്തില്‍ കുടുംബങ്ങളെ തമ്മിലടിപ്പിച്ച് പള്ളി പൂട്ടിക്കാനുള്ള ശ്രമമാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. 

പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണം : SKSSF

കാസര്‍കോട് : സമാധാന പരമായി സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനം നടത്തുന്ന സമസ്തയുടെ കീഴ്ഘടകമായ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുകയും അക്രമത്തിനിരയായ പ്രവര്‍ത്തകരെ പ്രാദേശിക സ്വാധീനം ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ വിഘടിതര്‍ നടത്തുന്ന ശ്രമം അവസാനിപ്പിക്കണമെന്ന് SKSSF ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നജന.സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടുപെരുമ്പട്ട മേഖലSKSSF സര്‍ഗ്ഗലയത്തിന്റെ പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിക്കുകയും അതിനെതിരെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയപ്പോള്‍ അതിനെ അലങ്കോലപ്പെടുത്തി പ്രശ്‌നമുണ്ടാക്കിയവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം അക്രമത്തിനിരയായ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തുകൊണ്ടുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഇത്തരം പ്രവര്‍ത്തനം സംഘടനാ സ്വാതന്ത്ര്യം ഹനിക്കുന്നതിന് തുല്യമാണെന്നും നേതാക്കള്‍ പ്രസ്ഥാവനയില്‍ കൂട്ടിച്ചേര്‍ത്തു.

SKSSF ആലുംകുന്ന് മഹല്ല് സംഘടിപ്പിക്കുന്ന ത്രിദിന മതപ്രഭാഷണവും ദുആ സമ്മേളനവും മെയ് 08-10


മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്‌സ് വാര്‍ഷിക സമ്മേളനത്തിന് പ്രോജ്ജ്വല സമാപനം

കൊണ്ടോട്ടി മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ആറാം വാര്‍ഷിക മഹാ സമ്മേളനത്തിന് പ്രോജ്വല സമാപനംമെയ് 1മുതല്‍ മുണ്ടക്കുളം ജലാലിയ്യ നഗറില്‍ ആരംഭിച്ച സമ്മേളന സമാപനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തുഏതു വിശ്വാസമാണെങ്കിലും നന്മയാണ് ഉയരേണ്ടതെന്നുംസമൂഹത്തിന്റെ സമൃദ്ധിയും വികസനവും നന്മയും സൗഹാര്‍ദത്തിലൂടെ കൈവരിക്കാനാവൂ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടുസമൂഹത്തിന് നന്മയും സമൃദ്ധിയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹാജനകമാണ്വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോരാ,ജനങ്ങളും സഹകരിക്കണംസമൂദായ സൗഹാര്‍ദം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞുകാമ്പസില്‍ നിര്‍മിച്ച പളളിയുടെ ഉദ്ഘാടനവും ശരീഅത്ത് കോളേജിന്റെ ശിലാസ്ഥാപനവും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചുഅറിവാണ് മനുഷ്യനെ ഉയര്‍ത്തുന്നത്.വിജ്ഞാനം പ്രസരിപ്പുക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ് തങ്ങള്‍ ഓര്‍മിപ്പിച്ചുപ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തികേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ഇ.അഹമ്മദ് വിശിഷ്ടാധിതിയായിരുന്നു