പൗരാണിക സമൂഹത്തിന്റെ സവിശേഷതയായി ഉപവാസം ചരിത്രം പറഞ്ഞുവെച്ചിട്ടുണ്ട്.നേര്‍വഴിയി ലെത്താനുള്ള മാര്‍ഗ തടസങ്ങള്‍ നീക്കാനുള്ള ഉപാധി കൂടിയായിരുന്നു ഉപവാസം.മനസ്സിന്റെ ശുദ്ധതാളം അനുഭവവേദ്യമാക്കാന്‍ ഉപവാസം നിമിത്തമാകുന്നു. ഉന്നത കാര്യങ്ങള്‍ക്കൊരുങ്ങുന്നവര്‍ വ്രതമനുഷ്ഠിച്ചിരുന്നു വല്‌ളോ. പ്രവാചകനായ മൂസ(അ) ദൈവ സന്നിധിയി ലെത്തുന്നതിന്റെ മുമ്പ് നിശ്ചിതനാള്‍ വ്രതം അനുഷ്ഠിച്ചിരുന്നു. ജീവശാസ്ത്രപരമായും ഉപവാസം വിലയിരുത്തപ്പെടുന്നുണ്ട്. നിലനില്‍പിനാവശ്യമായ ഘടകങ്ങള്‍ സ്വാംശീകരിക്കാന്‍ പലജീവികളും ഉപവാസം ഉപയോഗ പ്പെടുത്തുന്നതായി വിശ്വസിക്കപ്പെടുന്നു. പ്രകൃതിപോലും പലപ്പോഴും മൗനം പാലിക്കുന്നു. ശബ്ദകോലാ ഹലങ്ങളും നിരന്തരചലനങ്ങളും തീര്‍ത്ത ആകുലതകളില്‍ നിന്നൊരു വിശ്രമം.
ഹൈന്ദവ സഹോദരങ്ങള്‍, തൊഴാനെത്തുന്ന ശബരിമല ശാസ്താവിനെ ഉദ്ദേശിച്ച് മാലയിട്ടാല്‍ വ്രതമനുഷ്ഠിക്കുന്നു. ആത്മീയ ശുദ്ധിയും ശാരീരിക ശുദ്ധിയും നേടുന്നതിന്റെ ഇടനിലക്കാരനായി ഉപവാസം സ്ഥാനംപിടിക്കുകയാണ്. അങ്ങനെ ഒരു ഗുരുസാന്നിധ്യം ഇല്ലാതെവന്നാല്‍ മനുഷ്യനിലെ വന്യവാസനകള്‍ക്ക് ജീവന്‍ വെക്കുന്നു. അതിലൂടെ എന്തൊക്കെ സംഭവിക്കില്ല
നല്‌ളൊരു പങ്ക് ലോകസമൂഹം പട്ടിണിയിലാണ്. വാടിത്തളര്‍ന്ന ചലനമറ്റ എല്ലും തോലുമായ ഒരു ബാലനെ നോക്കി വേട്ടയാടാന്‍ പാകത്തില്‍ കാത്തുനില്‍ക്കുന്ന ‘കഴുകന്റെ പടവും ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. സോമാലിയക്കാരുടെ വയറിന്റെ കത്തല്‍ കെടുത്താനാവാത്ത മുസ്ലിം ഉമ്മത്തിന്റെ ഉപവാസം എത്രമാത്രം ചൈതന്യമാവും? പട്ടിണി കാരണം മരണമടയുന്നതിനെക്കാള്‍ അധികം പേര്‍ അമിതാഹാരം കാരണം മരണം വരിക്കുന്നുവെന്ന പഠനഫലവും ഉത്തരം തേടുന്നില്‌ളേ? ജാടകള്‍ക്കോ പ്രകടനപരതകള്‍ക്കോ ഒട്ടും ഇടമില്ലാതെ ശക്തി സംഭരിക്കലാണ് വ്രതം. അഥവാ അത് നിയന്ത്രിത മനുഷ്യനെ രൂപപ്പെടുത്തി എടുക്കുന്നു. പ്രകോപിതനാവാതെ ക്ഷമ സ്വീകരിച്ചും ശാന്തത കൈവരിച്ചും ഉത്തരവാദിത്തബോധം വളര്‍ത്തിയെടുത്തും ഉല്‍കൃഷ്ടനാവാനുള്ള പരിശീലനമാകണം വ്രതം. സഹജീവികളില്‍നിന്നുണ്ടാകുന്ന അപസ്വരങ്ങളോട് സഹനത്തിന്റെ സ്വരത്തില്‍ പ്രതികരിക്കാനും അതിലൂടെ സമൂഹപരിസരം പരിശുദ്ധമാക്കാനും ഉപവാസം വഴി സാധിക്കണമെന്നാണ് ഇസ്ലാം ഉദ്ദേശിക്കുന്നത്.
പിണങ്ങോട് അബൂബക്കര്‍ (സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ്)