ദിശ സയന്സ് ക്ലബ്ബ് ഉദ്ഘാടനം നാളെ (24.09.12)


മാഹിനാബാദ്: ദാറുല്‍ ഇര്‍ശാദ് അക്കാദമി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ദിശ യുടെ കീഴ്ഘടകമായ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം നാളെ രാവിലെ 7.30ന് കാസര്‍കോട് ജില്ലാ മുശാവറ മെമ്പര്‍ ശംസുദ്ദീന്‍ ഫൈസി നിര്‍വ്വഹിക്കും. ശേഷം 9.00മണിക്ക് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് കോഡിനേഷന്‍ അഡ്മിനിസ്റ്റേറ്റര്‍ ശിയാസ് ഹുദവി ഫ്‌ലാഗ് ഓണ്‍ ചെയ്യും. 11.00 മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പോട്ട് ക്വിസ്സ് മത്സരവും 4.00മണിക്ക് സയന്റിഫിക് എക്‌സ്‌പോയും രാത്രി 9.00മണിക്ക് ഇര്‍ശാദ് നടുവില്‍ ഇസ്‌ലാം ആന്റ് സയന്‍സ് എന്ന വിശയത്തില്‍ എല്‍ സി ഡി ക്ലിപ്പിംഗ് സഹിതം ക്ലാസ്സെടുക്കും.


പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് ഉദുമ മേഖലാ പ്രസിഡന്റ് ഹമീദലി നദ്‌വി, ത്വലബാ ജില്ലാ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍, ദിശ സെക്രട്ടറി മന്‍സൂര്‍ ചെങ്കള തുടങ്ങിയവര്‍ പങ്കെടുക്കും.