പ്രവാചകന് ഉന്നത വ്യക്തിത്വത്തിനുടമ: എറിക് അബിദാല്

പ്രവാചകന്‍ തിരുമേനി(സ)യെ അവഹേളിക്കുന്ന തരത്തില്‍ സിനിമയിറക്കിയവര്‍ക്കെതിരെ പ്രതിഷേധവുമായി ഫ്രഞ്ച് ഫുട്ബാള്‍ താരം എറിക് അബിദാല്‍ രംഗത്തെത്തി. നിലവില്‍ പ്രമുഖ സ്പാനിഷ് ക്ലബ്ബായ ബാഴ്‌സിലോണയുടെ ഇടത് ബാക്കാണ് അദ്ദേഹം. 'പ്രവാചകന്‍ അല്ലാഹുവിന്റെ ഏറ്റവും മഹത്തരമായ സൃഷ്ടിയാണ്. അദ്ദേഹത്തിന്റെ മുഖം ഈ രൂപത്തില്‍ വികൃത മാക്കുന്നത് അനുവദിച്ച് കൂടാ. പ്രവാചകന്‍ മുഹമ്മദിന്റെ (സ) ദര്‍ശനത്തെ പിന്തുടരുന്നു വെന്നതില്‍ അഭിമാനിക്കുന്ന വനാണ് ഞാന്‍.' സ്പാനിഷ് പത്രമായ 'മാര്‍കാ'ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കുറച്ച് കാലങ്ങള്‍ക്ക് മുമ്പാണ് അബിദാല്‍ ഇസ്‌ലാമാശ്ലേഷിച്ചത്. അതേസമയം ആഫ്രിക്കന്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ തന്റേതായ ശൈലിയില്‍ ഗോളടിച്ചാണ് ഒരു സുഡാന്‍ താരം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. തന്റെ ജഴ്‌സി ഉയര്‍ത്തി ആഹ്ലാദം പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ ബനിയനില്‍ 'പ്രവാചകന്‍ തന്നെ' എന്നെഴുതിയിട്ടുണ്ടായിരുന്നു.