മത നിന്ദ ആവിഷ്ക്കാര സ്വാതന്ത്ര്യമല്ലെന്നും എന്നാല്‍ ഇതിന്റെ പേരില്‍ നിരപരാധികളായ ജനങ്ങളെ ഉപദ്രവിക്കുന്നത് അടിയന്തിരമായ നിര്‍ത്തണമെന്നും തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പ്രതിഷേധങ്ങളില്‍ അക്രമസ്വഭാവം ഒഴിവാക്കി പകരം ഇസ്‌ലാമിന്റെ സംസ്കാരം ആവാഹിക്കുന്നതിനുള്ള ശ്രമമുണ്ടാകണമെന്ന് അദ്ദേഹം ലോക മുസ്‌ലിംകളോട് ആവശ്യപ്പെട്ടു. വിശുദ്ധ നബിയെ പരിഹസിച്ച് അമേരിക്കയില്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി തീര്‍ത്തും പ്രകോപന പരമായി പോയെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിക്കപ്പെടരുതെന്നും ഉക്രൈന്‍ യാത്രക്കിടയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഉര്‍ദുഗാന്‍പറഞ്ഞു. പ്രകോപനങ്ങള്‍ക്ക് അടിമ പ്പെടുന്നതിന് പകരം മുസ്‌ലിംകള്‍ അക്രമ-തീവ്രവാദങ്ങളെ എതിര്‍ക്കുന്ന യഥാര്‍ഥ സംസ്കാരത്തിന്റെ വക്താക്കളാകാനാണ് ശ്രമിക്കേണ്ടത്.
ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില് മതങ്ങളെ താറടിക്കാനുള്ള ശ്രമം ശരിയല്ല. മൂല്യങ്ങളും വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടുമ്പോപോള്‍ സമാധാനപരമായി അതിനെ ചെറുക്കുക മതവിശ്വാസികളുടെ അവകാശമാണ്. പക്ഷേ, അക്രമരീതികള്‍ അവലംബിക്കാതെ, മാനുഷികമൂല്യങ്ങളും ആഗോളസമാധാനവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമീപനമായിരിക്കണം മുസ്‌ലിംകള്‍ ഇത്തരം വിഷയങ്ങളില്‍ സ്വീകരിക്കേണ്ടത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെന്‍ഗാസിയില്‍ അമേരിക്കന്‍ സ്ഥാനപതി കൊലചെയ്യപ്പെട്ടതില്‍ ചില തത്പരകക്ഷികള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇസ്‌ലാമിന്റെ പേരില്‍ അവര്‍ സാഹചര്യം മുതലെടുക്കുകയാണെന്നും അദ്ദേഹം
