ജിദ്ദ: മലപ്പുറം സുന്നി മഹല്‍ നിന്നുള്ള എസ്.വൈ.എസ്
ഹജ് സംഘം മക്കയിലെത്തി. 206 തീര്‍ത്ഥാടകരുമായിയുള്ള ആദ്യ സംഘത്തില്‍ ചീഫ് അമീര്‍
സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിനു പുറമേ, അബ്ദുല്‍
ലത്തീഫ് ഫൈസി മേല്‍മുറി, സലീം എടക്കര, അബ്ദുല്‍ മജീദ് ഫൈസി ഇന്ത്യനൂര്‍ എന്നിവര്‍
അസിസ്ന്റന്റ് അമീറുമാരുമാണ്. കരിപ്പൂരില്‍ നിന്ന് സഊദി എയര്‍ലൈന്‍
വിമാനത്തില്‍ ജിദ്ദ ഹജജ് ടെര്‍മിനലിലെത്തിയ സംഘത്തെ ഇസ്‌ലാമിക് സെന്റര്‍ സൗദി
നാഷണല്‍ കമ്മിറ്റി അംഗം മജീദ് പുകയൂര്‍, ജിദ്ദ എസ്.വൈ.എസ് വളണ്ടിയര്‍ ക്യാപ്റ്റന്‍
ടി.എച്ച് അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ കെ.എം.സി.സി ഹജജ് സെല്‍ വളണ്ടിയര്‍മാര്‍
ചേര്‍ന്ന് സ്വീകരിച്ചു.
മക്ക
അജിയാദിലുള്ള റമദാ ഫൈയിസ് സ്റ്റാര്‍ ഹോട്ടലിലാണ് സംഘം താമസിക്കുന്നത്.