കോട്ടുമല ഉസതാദ് ഉറൂസ് ഒക്ടോബര് 20ന്


മലപ്പുറം: ജാമിഅഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷനുമായിരുന്ന മര്‍ഹൂം കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ ഉറൂസ് മുബാറക് ഒക്‌ടോബര്‍ 20 ശനിയാഴ്ച വിപുലമായി നടത്താന്‍  തീരുമാനിച്ചു. ജാമിഅഃ നൂരിയ്യയുടെ പ്രഥമ അദ്ധ്യാപകനും ദീര്‍ഘ കാലം പ്രിന്‍സിപ്പലുമായിരുന്നു കോട്ടുമല ഉസ്താദ്. ഉറൂസിനോട നുബന്ധിച്ച് അനുസ്മരണ സമ്മേളനം, മൗലിദ്, കൂട്ടപ്രാര്‍ത്ഥന, സിയാറത്ത്, അന്നദാനം, ജാമിഅഃ ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സംഗമം തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.


യോഗത്തില്‍ അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സുബൈര്‍ തങ്ങള്‍ വേങ്ങൂര്‍, മുഹമ്മദലി ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, സലീം സിദ്ധീഖി, അശ്‌റഫ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.