കരുവാരകുണ്ട്: കലാ മാധ്യമങ്ങള്‍ ഇസ്‌ലാമിനെതിരെയുള്ള
പ്രചാരണയുധമാകുന്ന പ്രവണത യ്‌ക്കെതിരെ കലാകാരന്മാര്‍തന്നെ രംഗത്തിറങ്ങണമെന്ന്
കരുവാരകുണ്ട് മേഖലാ ഖാസീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കരുവാരകുണ്ട്, തുവ്വൂര്‍,
മേലാറ്റൂര്‍, എടപ്പറ്റ പഞ്ചായത്തുകളിലെ അറുപതിലധികം മഹല്ലുകളിലെ ഖാസി, ഖതീബ്
അസോസിയേഷന്‍ രൂപവത്കരണ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ
ജനറല്‍ സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ ഫൈസി
പുല്ലങ്കോട് അധ്യക്ഷതവഹിച്ചു.
വാക്കോട്
മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, സൈതാലി മുസ്‌ലിയാര്‍ , ഒ.ടി.മൂസ
മുസ്‌ലിയാര്‍, ടി.മുഹമ്മദ് ദാരിമി, ഉസ്മാന്‍ ഫൈസി ഏറിയാട് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍:
പി.കുഞ്ഞാണി മുസ്‌ലിയാര്‍, പി.സൈതാലി മുസ്‌ലിയാര്‍, മൊയ്തീന്‍കുട്ടി ഫൈസി
വാക്കോട്, മൊയ്തീന്‍ ഫൈസി പുത്തനഴി, അഹമ്മദ് മുസ്‌ലിയാര്‍ എടപ്പറ്റ, കുഞ്ഞാപ്പതങ്ങള്‍
(ഉപദേശക സമിതി), അബ്ദുള്‍ ലത്തീഫ് ഫൈസി പാതിരമണ്ണ (ചെയര്‍മാന്‍), ഒ.ടി.മൂസ മുസ്‌ലിയാര്‍,
ഉമര്‍ ബാഖവി എപ്പിക്കാട്, കുഞ്ഞിമുഹമ്മദ് ബാഖവി, സുബൈര്‍ അന്‍വരി, ഉമര്‍ ബാഖവി
പുത്തനഴി (വൈസ് ചെയര്‍മാന്‍), ഉസ്മാന്‍ ഫൈസി എറിയാട് (ജനറല്‍ കണ്‍വീനര്‍),
ടി.മുഹമ്മദ് ദാരിമി (വര്‍ക്കിങ് കണ്‍വീനര്‍), കെ.കെ.അബൂബക്കര്‍ ഫൈസി, മജീദ്
ദാരിമി, ഉമര്‍ ഫൈസി, സി.അബൂബക്കര്‍ ദാരിമി, അബ്ദുല്ല ഫൈസി (ജോ.കണ്‍),
ടി.കെ.ഹംസഹാജി (ട്രഷ)