കോഴിക്കോട്: പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തി ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ പരിപാടി കളോടെ നാടെങ്ങും നബിദിനാഘോഷം നടന്നു. സ്വലാത്തിന്റെയും തക്ബീറിന്റെയും മന്ത്രങ്ങള്‍ മുഴക്കിക്കൊണ്ട് നടന്ന ഘോഷയാത്രകള്‍ക്ക് ദഫ് മുട്ട്, കോല്‍ക്കളി, സ്‌കൗട്ട് തുടങ്ങിയവ മിഴിവേകി. അന്നദാനവും സാംസ്‌കാരികസമ്മേളനങ്ങളും കലാപരിപാടികളും നടന്നു.
കൊളത്തൂര്‍: നബിദിനാഘോഷത്തിന്റെ ഭാഗമായി മദ്രസകളുടെ കീഴില്‍ ഘോഷയാത്രയും അന്നദാനവും നടന്നു. പടപ്പറമ്പ് സിറാജുല്‍ ഹുദാ മദ്രസ, പാങ്ങ് പടിഞ്ഞാറ്റുംമുറി ഇര്‍ശാദിയ മദ്രസ, പള്ളിപ്പറമ്പ് ഹയാത്തുല്‍ ഇസ്‌ലാം മദ്രസ, മാട്ടാത്ത് സുല്ലമുല്‍ ഉലൂം മദ്രസ, വാഴേങ്ങല്‍ ശംസുല്‍ ഇസ്‌ലാം മദ്രസ, ഈസ്റ്റ് പാങ്ങ് ശംസുല്‍ ഉലൂം മദ്രസ, കുരുവമ്പലം മിലാഖുദ്ദീന്‍ മദ്രസ, കൊളത്തൂര്‍ ജവാഹിറുല്‍ ഉലൂം മദ്രസ, ഓണപ്പുട റൗളത്തുല്‍ ഉലൂം മദ്രസ, പള്ള്യാല്‍ കുളമ്പ് ബുസ്താനുല്‍ ഉലൂം മദ്രസ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.
കോഴിക്കോട്: പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തി ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ പരിപാടി കളോടെ നാടെങ്ങും നബിദിനാഘോഷം നടന്നു. സ്വലാത്തിന്റെയും തക്ബീറിന്റെയും മന്ത്രങ്ങള്‍ മുഴക്കിക്കൊണ്ട് നടന്ന ഘോഷയാത്രകള്‍ക്ക് ദഫ് മുട്ട്, കോല്‍ക്കളി, സ്‌കൗട്ട് തുടങ്ങിയവ മിഴി വേകി അന്നദാനവും സാംസ്‌കാരിക സമ്മേളനങ്ങളും കലാപരിപാടികളും നടന്നു.
പാണ്ടിക്കാട്: വളരാട് മുനീറുല്‍ ഇസ്‌ലാം മദ്രസയില്‍ നബിദിനാഘോഷവും വാഹനഘോഷയാത്രയും നടത്തി. പാണ്ടിക്കാട് ടൗണ്‍, ഒഒറവമ്പുറം, വളരാട് എന്നിവിടങ്ങളിലൂടെ നടത്തിയ ഘോഷയാത്രയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. പ്രാര്‍ഥനയ്ക്ക് വളരാട് മഹല്ല് ഖാസി അബ്ദുല്‍സമദ് ഫൈസി പന്തല്ലൂര്‍ നേതൃത്വംനല്‍കി. അന്നദാനം, മൗലീദ് പാരായണം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയുമുണ്ടായിരുന്നു.
നിലമ്പൂര്‍: മുഹമ്മദ് നബിയുടെ 1486-ാം ജന്മദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു.
പുലര്‍ച്ചെ നാലുമണിക്ക് സുബ്ഹി മൗലീദോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. മദ്രസകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളുടെ ഘോഷയാത്രകളും പള്ളികള്‍ കേന്ദ്രീകരിച്ച് അന്നദാനവും നടന്നു. വൈകുന്നേരത്തെ കലാപരിപാടികളോടെയാണ് പരിപാടികള്‍ സമാപിച്ചത്.
കളംകുന്ന് വാദി ബദ്‌രാല്‍ സി.പി. അലി അക്ബര്‍ ഫൈസി, അബ്ദു റസാഖ് മുസ്‌ലിയാര്‍, മുഹമ്മദ് ബാഖവി എന്നിവര്‍ നേതൃത്വം നല്‍കി.
സുന്നിമഹല്ല് സംയുക്ത ജുമാഅത്തിന്റെ ആഭിമുഖ്യത്തില്‍ പൊങ്ങല്ലൂരില്‍നിന്ന് ബീമ്പുങ്ങലിലേക്ക് റോഡ് ഷോ നടത്തി. വിവിധ ഭാഗങ്ങളില്‍ നിന്നാരംഭിച്ച ഘോഷയാത്രകള്‍ പൊങ്ങല്ലൂരില്‍ സംഗമിച്ചാണ് ബീമ്പുങ്ങലിലേക്ക് റോഡ് ഷോ നീങ്ങിയത്. ഘോഷയാത്രയ്ക്ക് വിവിധ മഹല്ല് നേതാക്കളായ പി.എം. പൂക്കോയതങ്ങള്‍, പി.എം. ബാപ്പുതങ്ങള്‍, സി.ജെ.എസ്. തങ്ങള്‍, കണ്ണിയന്‍ അലവിഹാജി, കാട്ടുമുണ്ട മുഹമ്മദ്, കെ.പി. ഹസ്സന്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കമ്പനിപ്പടി മസ്ജിദില്‍നടന്ന പരിപാടികള്‍ക്ക് ഉസ്മാന്‍ മള്ഹരിയും പുള്ളിപ്പാടത്ത് നൗഷാദ്ബാഖവിയും നേതൃത്വം നല്‍കി.
ചന്തക്കുന്ന്: ചന്തക്കുന്ന് ഹിദായത്തുല്‍ മുഅമിനീന്‍ മദ്രസയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലി, മൗലീദ് പാരായണം, അന്നദാനം, വിദ്യാര്‍ഥികളുടെ വിവിധ പരിപാടികള്‍ എന്നിവ നടന്നു. എ.സി.ഹംസ മൗലവി ഉദ്ഘാടനം ചെയ്തു. സി.കുഞ്ഞുമുഹമ്മദ്, സി.എച്ച്.അലി, പി.നജീബ്, പി.ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എടക്കര: പൂവത്തിക്കല്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന റാലിക്ക് യു.മൊയ്തീന്‍ ഹാജി, പി.യൂസുഫ്, ഖാസി അബ്ദുള്‍ബാരി ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.
ചുങ്കത്തറയില്‍ നടന്ന സംയുക്ത നബിദിന റാലിക്ക് കെ.ടി.കുഞ്ഞാന്‍, പറമ്പില്‍ ബാവ, ചെമ്മല ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എടക്കര യതീംഖാനയുടെ ആഭിമുഖ്യത്തില്‍ റാലി നടന്നു. കളത്തിങ്ങല്‍ ഹംസഹാജി, ഷെമീര്‍ ഫൈസി, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പാലത്തിങ്കല്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന റാലിക്ക് സി.എച്ച്.ഹംസക്കുട്ടി, തേറമ്പത്ത് കരീം, സി.അബ്ദുള്‍റഷീദ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. മില്ലുംപടി നൂറുല്‍ ഇസ്‌ലാം മദ്രസയുടെ ആഭിമുഖ്യത്തില്‍ നടന്ന റാലിക്ക് കെ.അലി, സി.പി.സലീം, കെ.സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കി.
മരത്തിന്‍കടവ് ഹയാത്തുല്‍ ഇസ്‌ലാം വലിയ ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തില്‍നടന്ന നബിദിന ആഘോഷങ്ങള്‍ക്ക് ഖാസി ഹംസ മുസ്‌ലിയാര്‍, അത്തോയി ഹാജി, അബ്ദുള്‍ ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
പള്ളിപ്പടി ഇര്‍ഷാദുല്‍ ഇഖ്‌വാന്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നബിദിന പരിപാടികള്‍ നടന്നു. കബീര്‍ അന്‍വരി, ബഷീര്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാളികാവ്: കാളികാവില്‍ മദ്രസകളുടെയും മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നബിദിനമാഘോഷിച്ചു. അമ്പലക്കടവ് ലിവാഉല്‍ ഇസ്‌ലാം മദ്രസയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഒ.കെ.കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. ഉസാമ ഫൈസി പ്രസംഗിച്ചു. ഉദിരംപൊയില്‍ സുല്ലമുല്‍ ഉലും മദ്രസയില്‍ ഹയാത്തുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റ് പി.ഉണ്യാലിക്കുട്ടി പതാക ഉയര്‍ത്തി. മഹല്ല് ഖാസി സി.പി.മുജീബ്‌റഹ്മാന്‍ ദാരിമി പ്രസംഗിച്ചു. ചെങ്കോട് ലിവാഉല്‍ ഹുദാ മദ്രസയില്‍ ഫരീദ് റഹ്മാനി പതാക ഉയര്‍ത്തി.
മേലെ കാളികാവ് നൂറുല്‍ ഈമാന്‍ മദ്രസയില്‍ മമ്പാടന്‍ മുഹമ്മദ് പതാക ഉയര്‍ത്തി. അബ്ദുല്‍ഗഫൂര്‍ ഫൈസി, പന്നിക്കോടന്‍ മൂസ, കൊമ്പന്‍ കുഞ്ഞാപ്പ എന്നിവര്‍ നേതൃത്വം നല്‍കി.
തിരൂരങ്ങാടി: വെന്നിയൂര്‍ നാസിറുല്‍ ഉലും മദ്രസയില്‍ നബിദിനാഘോഷങ്ങള്‍ വര്‍ണശബളിമയോടെ നടത്തി. എ.ആര്‍ നഗര്‍, മൂന്നിയൂര്‍, ചോലക്കല്‍, വലിയപറമ്പ് എന്നീ ഭാഗങ്ങളിലെല്ലാം മദ്രസകള്‍ കേന്ദ്രീകരിച്ച് നബിദിന റാലികള്‍ നടത്തി. ദഫ്മുട്ട്, പ്രാര്‍ഥനകള്‍ എന്നിവ നടന്നു.
വെന്നിയൂര്‍ നാസ്വിറുല്‍ ഉലും മദ്രസ വിദ്യാര്‍ഥികള്‍ വിജ്ഞാന കുടകള്‍ ഒരുക്കി. മൗലീദ് പാരായണം, ഘോഷയാത്ര, കലാപരിപാടികള്‍, പ്രശേ്‌നാത്തരി, അന്നദാനം എന്നിവയും നടത്തി.
ചെറുമുക്ക് സുന്നത്ത് നഗര്‍ മമ്പഉല്‍ ഉലും മദ്രസയില്‍ നബിദിനം ആഘോഷിച്ചു. സദര്‍ മുഅല്ലിം ബഷീര്‍ ഫൈസി കിഴിശ്ശേരി ഉദ്ഘാടനംചെയ്തു. എ.കെ. അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.
ചെറുമുക്ക് ടൗണ്‍ റൂഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ സദര്‍ മുഅല്ലിം സെയ്തലവി ഫൈസി ഉദ്ഘാടനംചെയ്തു. എന്‍.പി. സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു.
താമരശ്ശേരി: റാലികളും സമ്മേളനങ്ങളുമായി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു.
ഓമശ്ശേരി പുത്തൂര്‍ കൊയിലാട്ട് രിഫാഇയ്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനറാലിയും സമ്മേളനവും നടത്തി. കണിയാറംകണ്ടം ജുമുഅത്ത് പള്ളിയില്‍നിന്ന് ആരംഭിച്ച റാലി മൊയിലാട് സാദാത്ത്പരിസരത്ത് സമാപിച്ചു. കൊയിലാട് കുഞ്ഞിസീതിക്കോയതങ്ങള്‍, സയ്യിദ് സക്കരിയ്യതങ്ങള്‍, അലിഫൈസി, സി.പി. മൂസക്കോയ, മൊയ്തീന്‍കുട്ടിഹാജി, ഇബ്രാഹിംഹാജി, സി.കെ.കെ. തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഏപ്രില്‍ നാലു മുതല്‍ എട്ടുവരെ നടക്കുന്ന രിഫാഇയ്യ വാര്‍ഷിക സമ്മേളന പ്രഖ്യാപനം സയ്യിദ് മുഹമ്മദ് ആറ്റക്കോയതങ്ങള്‍ നിര്‍വഹിച്ചു.
കെടവൂര്‍ ഇസത്തുല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റിയുടെയും തല്‍വീറുല്‍ ഉലൂം മദ്രസക്കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നബിദിനറാലി നടത്തി. മുദരിസ് ഉസയിന്‍ അസ്ഹരി, ടി.പി. ഹുസയിന്‍ഹാജി, കെ.കെ.ഇബ്രാഹിംഹാജി, പി.സി. അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, പി.കെ.മുഹമ്മദ്ഹാജി, കെ.കെ. കാദര്‍ഹാജി എന്നിവര്‍ നേതൃത്വം നല്‍കി. സമ്മേളനത്തില്‍ പി.സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഇ. ഹുസയിന്‍ഹാജി, കെ.കെ. നാസര്‍, മനാഫ് മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ഹുസയിന്‍ സ്വാഗതവും പി.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അന്നദാനവും നടന്നു.
നരിക്കുനി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1486-ാം ജന്മദിനം നാടെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിവിധഭാഗങ്ങളില്‍ മഹല്ല് കമ്മിറ്റികളും മദ്രസകളും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി. ഘോഷയാത്ര, ദഫ്മുട്ട്, സ്‌കൗട്ട് സംഘങ്ങളുടെ വിവിധ പരിപാടികള്‍, മൗലിദ് പാരായണം, അന്നദാനം, കലാപരിപാടികള്‍, മധുര പലഹാരങ്ങളുടെയും പാനീയങ്ങളുടെയും വിതരണം എന്നിവ നടന്നു.
മാവൂര്‍: വിവിധ മഹല്ല് കമ്മിറ്റികളുടെയും മദ്രസ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നബിദിന ഘോഷയാത്രയും റാലിയും നടത്തി.
മാവൂര്‍ പാറമ്മല്‍ വലിയ ജുമുഅത്ത് പള്ളിമഹല്ല് കമ്മിറ്റിയുടെയും മാവൂര്‍ ടൗണ്‍ ജുമാ മസ്ജിദ് മദ്രസ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഘോഷയാത്രയും റാലിയും നടത്തി. മഹല്ലിലെ വിവിധ മദ്രസ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു. സ്‌കൗട്ട് വളണ്ടിയര്‍ റൂട്ട്മാര്‍ച്ച്, ദഫ്മുട്ട്, അറബനമുട്ട്, റിബണ്‍ പ്ലേ തുടങ്ങിയവ ഘോഷയാത്രകള്‍ക്ക് കൊഴുപ്പേകി.
മഹല്ല് നേതാക്കളായ ടി. ഹംസ, കെ. മുഹമ്മദ് ബാഖവി, എന്‍.പി. അഹമ്മദ്, ജമാലുദ്ദീന്‍ ഫൈസി, കെ.വി. ഷംസുദ്ദീന്‍ ഹാജി, ഇ.കെ. മൊയ്തീന്‍ഹാജി, മതിലകത്ത്പറമ്പ് അബ്ദുറഹിമാന്‍, കെ. നജ്മുദ്ദീന്‍, എം.എഫ്.എ. ഖാദര്‍, എം.പി. കരീം തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചെറൂപ്പ ഹിമായത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്ര നടത്തി. മുദരിസ് അബൂതാഹിര്‍ ബാഖവി, മഹല്ല് പ്രസിഡന്റ് ബി.കെ. അലവി ഹാജി, സെക്രട്ടറി എ.കെ. മുഹമ്മദാലി, പി. പരീക്കുട്ടി, വി.കെ. റസാഖ്, കെ.എം.എ. റഹ്മാന്‍, സി.കെ. അബ്ദുള്ള, അഷ്‌റഫ് ബാഖവി തുടങ്ങിയവര്‍ നേതൃത്വം നല്കി. റാലിയുടെ സമാപന സമ്മേളനം അബുതാഹിര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. പി. പരീക്കുട്ടി അധ്യക്ഷത വഹിച്ചു. വി.കെ. റസാഖ്, കെ.എം.എ. റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
മുക്കം: പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തി ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ പരിപാടികളോടെ നാടെങ്ങും നബിദിനാഘോഷം നടന്നു. സ്വലാത്തിന്റെയും തക്ബീറിന്റെയും മന്ത്രങ്ങള്‍ മുഴക്കിക്കൊണ്ട് നടന്ന ഘോഷയാത്രകള്‍ക്ക് ദഫ് മുട്ട്, കോല്‍ക്കളി, സ്‌കൗട്ട് തുടങ്ങിയവ മിഴിവേകി. അന്നദാനവും സാംസ്‌കാരികസമ്മേളനങ്ങളും കലാപരിപാടികളും എല്ലായിടത്തും നടന്നു.
വടകര: പുതിയാപ്പ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എം.പി. ഇബ്രാഹിം അധ്യക്ഷതവഹിച്ചു. എന്‍. അലിമൗലവി പ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി. ഉന്നതവിജയികളെ ചടങ്ങില്‍ അനുമോദിച്ചു. യൂസഫ് മൗലവി, ഇ.എം. ഇസ്മയില്‍, ആര്‍.പി. റഊഫ്, എസ്.പി. മുഹമ്മദ് ചെക്കന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. 400ഓളം വീടുകളില്‍ അന്നദാനം നടത്തി. നബിദിനറാലിയുമുണ്ടായി. കുറുമ്പയില്‍, മാക്കൂല്‍പീടിക എന്നിവിടങ്ങളില്‍ പായസം വിതരണംചെയ്തു.
കൊടുവള്ളി: കൊല്ലരുകണ്ടി ഹയാത്തുല്‍ ഇസ്‌ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലി നടത്തി. എന്‍.പി. മുഹമ്മദ്ഹാജി, കല്ലൂര്‍ മുഹമ്മദ്ഹാജി, പി.ടി. മുഹമ്മദ്ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.
കളരാന്തിരി മിസ്ബാഹുല്‍ ഹുദ മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷം മഹല്ല് ഖാസി കെ. അബ്ദുറഹിമാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സി.പി. കുഞ്ഞായിന്‍കുട്ടിഹാജി അധ്യക്ഷതവഹിച്ചു. വി. മുഹമ്മദ്മൗലവി, പി. മുഹമ്മദ്, കെ.പി. കുഞ്ഞോതി, കെ. റസാഖ്, പി.കെ. സാജിദ് ഫൈസി, എന്‍.കെ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹ്‌യുദ്ദീന്‍കുട്ടി ബാഖവി പരതക്കാട് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. എന്‍.കെ.എ. മജീദ് സ്വാഗതവും വി.എ. റഹ്മാന്‍ നന്ദിയും പറഞ്ഞു.
പനമരം: ഖുവതുല്‍ ഇസ്‌ലാം മദ്രസയുടെയും എസ്.കെ.എസ്.എസ്.എഫ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു.
ഖിറാഅത്ത്, സാഹിത്യമത്സരം, മതപ്രഭാഷണം, ഘോഷയാത്ര, അന്നദാനം, കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവ നടന്നു. 'കുടംബജീവിതം ഇസ്‌ലാമില്‍' എന്ന വിഷയത്തില്‍ വണ്ടൂര്‍ അബ്ദുള്‍ന്നാസിര്‍ അന്‍വരി മുഖ്യപ്രഭാഷണം നടത്തി. ശറഫുദ്ദീന്‍ മസ്‌ലകി, നൗഫല്‍ അസാമത്തിങ്കല്‍, അബ്ദുള്‍ അസീസ് ഫൈസി, മുസ്തദാരിമി, ഉസ്മാന്‍ മൗലവി, ശരീഫ് മൗലവി എന്നിവര്‍ സംസാരിച്ചു.
താഴയില്‍ യൂസഫ് ഹാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.സി. മുഹമ്മദ്, കെ. കുഞ്ഞിമൂസ, ഷംസു പള്ളിക്കര എന്നിവര്‍ നേതൃത്വം നല്കി.
കമ്പളക്കാട്: അന്‍സാരിയ്യ മദ്രസ്സ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്നുദിവസത്തെ നബിദിനാഘോഷം സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു.
കെ.കെ. ഹംസഹാജി അധ്യക്ഷതവഹിച്ചു. കോട്ടേക്കാരന്‍ അസ്സുഹാജി പതാക ഉയര്‍ത്തി. സമസ്ത കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട വി.മൂസക്കോയ മുസ്‌ലിയാര്‍ക്ക് ചടങ്ങില്‍ സ്വീകരണംനല്‍കി. മഹല്ല് പ്രസിഡന്റ് വി.പി. മൊയ്തുഹാജി ഉപഹാരം നല്‍കി. കെ.ടി. അബ്ദുനാസിര്‍ ദാരിമി, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, പി.ടി. കുഞ്ഞബ്ദുള്ളഹാജി, കുന്നത്ത് മൊയ്തുഹാജി, നൗഫല്‍, സി.പി. ഹാരിസ് ബാഖവി, കെ.സി. കുഞ്ഞിമൂസ ഹാജി എന്നിവര്‍ സംസാരിച്ചു.
വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നബിദിനാഘോഷം നടത്തി. ഹാരിസ്ബാഖവി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടത്തിയ ഘോഷയാത്രയ്ക്ക് പാണക്കാട് ശഹീറലി ശിഹാബ്തങ്ങള്‍, മൂസ ബാഖവി, ഇസ്മായില്‍ ബാഖവി, എ.കെ. സുലൈമാന്‍മൗലവി എന്നിവര്‍ നേതൃത്വംനല്‍കി. മിലാദ് സംഗമത്തില്‍ ജഅ്ഫര്‍ ഹൈതമി അധ്യക്ഷതവഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ വാഫി, ഹമീദ് റഹ്മാനി, അസീസ്, സുഹൈല്‍, ശംസുദ്ദീന്‍, ഗഫൂര്‍, അബാസ്, മുഹമ്മദ്, നാസര്‍ എന്നിവര്‍ സംസാരിച്ചു.
ഗൂഡല്ലൂര്‍: തുപ്പുകുട്ടിപേട്ട ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ ഗൂഡല്ലൂര്‍ ടൗണില്‍ നബിദിന റാലി നടത്തി. മഹല്ല് ഖാസി കെ. മുഹമ്മദലി റഹ്മാനി, പ്രസിഡന്റ് ടി.പി. ഖലീലുല്‍ റഹ്മാന്‍, സെക്രട്ടറി കെ. അഹമ്മദ്കുട്ടി, കെ. അബ്ദുള്‍ സമദ്, യു.എ. അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു
കണ്ണൂര്‍: ദീനുല്‍ ഇസ്‌ലാം സഭയുടെ നബിദിനറാലി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ സി.സമീര്‍ അധ്യക്ഷത വഹിച്ചു. ടി.എ.തങ്ങള്‍, കെ.മൂസക്കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രവാചകന്‍ മുഹമ്മദ്‌നബിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാര്‍ഥികളുടെ ഘോഷയാത്ര, മറ്റ് കലാപരിപാടികള്‍, റിലീഫ് സംരംഭങ്ങളുടെ മഹല്ലുകള്‍ കേന്ദ്രീകരിച്ചുള്ള അന്നദാനം മുതലായവ സംഘടിപ്പിച്ചു.
ചാലാട് ഇന്‍ഫത്തുല്‍ ഇസ്‌ലാം സഭയുടെ നബിദിനാഘോഷത്തില്‍ മഹല്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് വി.ഹാഷിം ഹാജി പതാക ഉയര്‍ത്തി. വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത ഘോഷയാത്ര, പൊതുസമ്മേളനം എന്നിവ നടന്നു. വി.കെ.സഹീദ് അധ്യക്ഷത വഹിച്ചു. കെ.എം.നസീര്‍ സ്വാഗതം പറഞ്ഞു.
കുഞ്ഞിപ്പള്ളി ദാറുല്‍ ഉലൂം മദ്രസ നബിദിന ഘോഷയാത്ര നടത്തി. മഹല്ല് ട്രഷറര്‍ സി.ബി.ഹാഷി പതാക ഉയര്‍ത്തി. താണ മുനീറുല്‍ ഇസ്‌ലാം മദ്രസ മൗലൂദ് കമ്മിറ്റിയുടെ ആഘോഷം ജുമാ മസ്ജിദ് ഇമാം കുഞ്ഞിമുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. എം.കെ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സദര്‍ അലവി മൗലവി,എം.ഷഫീഖ്, അബ്ദുള്‍ഖാദര്‍ മൗലവി, വി.മുനീര്‍ ശരീഫ് മൗലവി, പി.നസീര്‍ എന്നിവര്‍ സംസാരിച്ചു.
സിറ്റി ജുമാമസ്ജിദില്‍ നടന്ന മൗലൂദ് മജ്‌ലിസില്‍ സജിത് ബാ അലവി ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. മദ്രസകള്‍ക്കുള്ള സമ്മാനദാനം സിറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.അനില്‍കുമാര്‍ നിര്‍വഹിച്ചു.
ഉരുവച്ചാല്‍: നീര്‍വേലിയില്‍ നടന്ന നബിദിന റാലിക്ക് പി.കെ.കുഞ്ഞാലിഹാജി, ഇബ്രാഹിം സഅദി എന്നിവര്‍ നേതൃത്വം നല്‍കി. ശിവപുരം മൊട്ടമ്മലില്‍ നബിദിന റാലിക്ക് പി.കെ.അഷ്‌റഫ് കാസിം ബാഖവി നേതൃത്വം നല്‍കി. അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കാസിം ബാഖവി, അഹമ്മദ് കബീര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കയനിപ്പള്ളിയില്‍ നടന്ന നബിദിന റാലിക്ക് ഖാസി എ.പി.മുഹമ്മൂദ് ഹാജി നേതൃത്വം നല്‍കി.
തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും നബിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാര്‍ക്കറ്റ് നബിദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യായിരത്തോളം പേര്‍ക്ക് നെയ്‌ച്ചോറും ഇറച്ചിയും വിതരണം ചെയ്തു.
നെല്ലിപ്പറമ്പ് മുഈനുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൗലീദ് പാരായണം, മദ്രസ വിദ്യാര്‍ഥികളുടെ ഇശല്‍വിരുന്ന് എന്നിവയുണ്ടായി.
ബദരിയ്യാനഗറില്‍ മൗലീദ് പാരായണം, പതാക ഉയര്‍ത്തല്‍, ഘോഷയാത്ര എന്നിവ നടത്തി.
ചെനയന്നൂര്‍ മഹല്ല് കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫും സംയുക്തമായി ബുര്‍ദ മജിലിസ്, മൗലീദ് പാരായണം, പൊതുസമ്മേളനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.
പെരുവണ സുന്നി മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മൗലീദ് പാരായണം, ഘോഷയാത്ര, മദ്ഹുര്‍റസൂല്‍ പാരായണം, അന്നദാനം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവയുണ്ടായി.
നടുവില്‍: തഹ്‌സീനുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ഥികള്‍ നബിദിനം ആഘോഷിച്ചു. ആഘോഷങ്ങള്‍ക്ക് മഹല്ല് കമ്മിറ്റി നേതൃത്വം നല്കി. ഘോഷയാത്ര, വിദ്യാര്‍ഥികളുടെ ദഫ്‌മേളം ഉണ്ടായി. പൊതുസമ്മേളനം ഖത്വീബ് ഷൗക്കത്ത് ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.നൂറുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. സി.എച്ച്.അബ്ദുല്ല, ഇമാം റഷീദ് ദാരിമി, കെ.പി.ഹംസക്കുട്ടി, മുഹമ്മദ്കുഞ്ഞി ഹാജി എന്നിവര്‍ സംസാരിച്ചു. കെ.പി.സൈനുദ്ദീന്‍ സ്വാഗതം പറഞ്ഞു.
അഴീക്കോട്: വന്‍കുളത്തുവയല്‍ മഅദിനുല്‍ ഉലും മദ്രസാ കമ്മിറ്റി, അഴീക്കോട് ജമാഅത്തുല്‍ ഇസ്‌ലാം ജുമാമസ്ജിദ് മഹല്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ നബിദിനം ആഘോഷിച്ചു. കുട്ടികളുടെ ഘോഷയാത്ര, മൗലീദ് പാരായണം, അന്നദാനം എന്നിവയുണ്ടായി
കാസര്‍കോട്: തളങ്കര മേഖലാ നബിദിന പരിപാടി കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം.ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. മാലിക്ദിനാര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.മഹമൂദ് ഹാജി അധ്യക്ഷനായി. ഖത്തീബ് അബ്ദുള്‍മജീദ് ബാഖവി, സി.എം.അബ്ദുല്‍റഹിമാന്‍, സഹീര്‍ മൗലവി, കെ.എസ്.അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു. ഇ.കെ.അബ്ദുല്ല സ്വാഗതവും കെ.എം.അബ്ദുല്ലകുഞ്ഞി നന്ദിയും പറഞ്ഞു.
ചെര്‍ക്കള: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മീലാദ് മീറ്റ് ഖത്തീബ് മൂസ മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. ബദര്‍ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.എ.അബൂബക്കര്‍ ഹാജി അധ്യക്ഷനായി. പി.പി.മൊയ്തു ഹാജി, എ.മുഹമ്മദ്, ബഷീര്‍ ഹാജി, പി.ബി.അഹ്മദ് ഹാജി, എന്‍.എം.അബ്ദുല്‍റസാഖ്, എ.എല്‍.മുഹമ്മദ് അസ്‌ലം, സയ്യദ് ഹസൈനാര്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. കെ.എച്ച്.ഖാസിം ദാരിമി സ്വാഗതവും അബു ബാഷിറ ബാഖവി നന്ദിയും പറഞ്ഞു. മദ്രസ കമ്മിറ്റി മാനേജര്‍ എന്‍.കെ.ഇബ്രാഹിം പതാക ഉയര്‍ത്തി. നബിദിനറാലിയും വിദ്യാര്‍ഥികളുടെ കലാമത്സരങ്ങളും നടന്നു.
പൊവ്വല്‍: ജുമാമസ്ജിദ് ജമാഅത്ത് കമ്മിറ്റിയുടെ നബിദിനറാലിക്ക് പ്രസിഡന്റ് എം.അബ്ദുള്ളകുഞ്ഞി ഹാജി, സെക്രട്ടറി എ.പി.ഹസൈനാര്‍, ഖത്തീബ്, ഷാഫി ബാഖവി ചാലിയ എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സരങ്ങളും വൈകീട്ട് നെയ്‌ച്ചോര്‍ പൊതി വിതരണവും നടന്നു.
ആലൂര്‍ ജമാഅത്ത് കമ്മിറ്റിയുടെ നബിദിന റാലിക്ക് ഖത്തീബ് അഷറഫ് ഫൈസി, പ്രസിഡന്റ് ഫോറിന്‍ മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ടി.എ.ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ കലാമത്സരങ്ങളും നടന്നു.
ചെര്‍ക്കള: ഖുവ്വത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ മിലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സരങ്ങള്‍ നടത്തി. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള പതാക ഉയര്‍ത്തി. നബിദിന ഘോഷയാത്രയ്ക്ക് ജമാഅത്ത് ഭാരവാഹികളായ സി.എം.അബ്ദുള്‍ഖാദര്‍ ഹാജി, ചെര്‍ക്കളം മുഹമ്മദ് ഹാജി, അബ്ദുള്ളകുഞ്ഞി, ബഷീര്‍ കനിയടുക്കം, ഷാഫി ചെര്‍ക്കളം, ചായന്റടി മുഹമ്മദ് കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി. ഖത്വീബ് അബു ഹന്നത്ത് മൗലവി നബിദിനസന്ദേശം നല്‍കി. സി.പി.മൊയ്തു മൗലവി അധ്യക്ഷനായി.
ബന്തടുക്ക: പ്രവാചകനായ മുഹമ്മദ്‌നബിയുടെ ജന്മദിനം ആഘോഷിച്ചു. മലയോരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും റാലി നടത്തിയും വിവിധ മത്സരപരിപാടികള്‍ നടത്തിയും നാട് പ്രവാചകസ്മരണയില്‍ ഒന്നുചേര്‍ന്നു.
കല്ലടകുറ്റി, മരുതടുക്കം, കുണ്ടംകുഴി മസ്ജിദുകളുടെ സംയുക്താഭിമുഖ്യത്തില്‍ റാലിയും അനുസ്മരണപരിപാടികളും നടത്തി. നെല്ലിത്താവ്, കുറ്റിക്കോല്‍ മസ്ജിദുകളുടെ സംയുക്താഭിമുഖ്യത്തില്‍ റാലിയും വിവിധ മത്സരപരിപാടികളും ഉണ്ടായിരുന്നു. പടുപ്പ്, കരിവേടകം, ഏണിയാടി, മുനമ്പം, മാണിമൂല, ബേഡകം മസ്ജിദുകളും അനുസ്മരണപരിപാടികള്‍ നടത്തി.
കൊടിഞ്ഞി: പ്രവാചക പ്രകീര്‍ത്തനവുമായി കൊടിഞ്ഞിയിലെങ്ങും നബിദിന റാലികളും സമ്മേളനങളും നടന്നു. കൊടിഞ്ഞി ചെറുപ്പാറ ബാബുസ്സലാം മദ്രസ്സ, പയ്യൊളി ബാബുസ്സലാം മദ്രസ്സ, കടുവല്ലൂര്‍ ബബുസ്സലാം മദ്രസ്സ, കോറ്റത്തങ്ങാടി കേന്ദ മദ്രസ്സ തുടങ്ങി കൊടിഞ്ഞി തിരുത്തി,ഫാരൂഖ് നഗര്‍, അല്‍ അമീന്‍ നഗര്‍ തുടങ്ങി പ്രദേശങ്ങളിലും നബിദിനം കോന്‍ഡാടി. ചെറുപ്പാറ ബാബുസ്സലാം മദ്രസ്സയില്‍ മഹല്ല് ഖത്തീബ് അബ്ദുല്‍ ഒനിയ്യ് ഫൈസി. സയ്യിദ് ഹമീദ് ജിഫ്രി തങ്ങള്‍, നെചിക്കാട് അബ്ദുരഹിമാന്‍, സി അബൂബക്കര്‍, ഉമ്മര്‍ കുട്ടി ഹാജി എന്നിവര്‍ നേത്രത്വം നല്‍കി. എസ്.കെ.എസ്.എസ്.എഫ്, എസ്.ബി.വി പ്രവര്‍ത്തകര്‍ പ്രത്യാക ബനറില്‍ തന്നെ അണിനിരന്നത് റാലിക്ക് പ്രത്യെകതയായി.
കോഴിക്കോട്: പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തി ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ പരിപാടി കളോടെ നാടെങ്ങും നബിദിനാഘോഷം നടന്നു. സ്വലാത്തിന്റെയും തക്ബീറിന്റെയും മന്ത്രങ്ങള്‍ മുഴക്കിക്കൊണ്ട് നടന്ന ഘോഷയാത്രകള്‍ക്ക് ദഫ് മുട്ട്, കോല്‍ക്കളി, സ്‌കൗട്ട് തുടങ്ങിയവ മിഴിവേകി. അന്നദാനവും സാംസ്‌കാരികസമ്മേളനങ്ങളും കലാപരിപാടികളും നടന്നു.