കോഴിക്കോട്: നബിദിനം അനിസ്ലാമികമായി ചിത്രീകരിക്കുന്ന ചിലരുടെ വാദങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണെന്ന് കേരള ബാഖവി പണ്ഡിതസഭ പറഞ്ഞു. നബിദിനത്തിലൂടെ പ്രവാചക സ്നേഹം പ്രകടിപ്പിക്കുകയാണെന്നും നബിയെ പലരും മുമ്പ് പ്രകീര്‍ത്തിച്ചതിന് തെളിവുണ്ടെന്നും കേരള ബാഖവി പണ്ഡിതസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി യു.കെ. അബ്ദുള്‍ ലത്തീഫ് മൗലവി പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
വിവാദ കേശം കൈവശം വച്ചവര്‍ അതിന്റെ ശരിയായ സനദ് വെളിപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം അത് നബിനിന്ദ ആവുമെന്നതിനാല്‍ അതില്‍ നിന്നു പിന്മാറണമെന്നും തിരുശേഷിപ്പ് ശരിയാണെന്ന് വിശ്വസിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. കെ. അബ്ദുള്‍ ബാരി ബാഖ്വി, ഡോ. അലി അസ്ഗര്‍ ബാഖവി, പി.കെ. അബ്ദുള്ള ബാഖവി എന്നിവര്‍ പത്രസമ്മേളനത്തില്സംബന്ധിച്ചു.