സത്യത്തിന് വേണ്ടി നിലപാടെടുക്കലാണ് മതപ്രവര്‍ത്തനം: ഹമീദലി ശിഹാബ് തങ്ങള്‍

തിരൂര്‍: അനേകായിരം ആശയങ്ങളും, പ്രസ്താനങ്ങളും നിലകൊള്ളുന്ന ലോക സമൂഹത്തില്‍ സത്യത്തിന് വേണ്ടി നിലപാടെടുക്കലാവണം മത പ്രവര്‍ത്തനമെന്നും, സത്യമില്ലാത്ത ഒരു പ്രവര്‍ത്തിയും ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്നും പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.സമസ്ത 85-ാം വാര്‍ഷിക പ്രചാരണാര്‍ത്ഥം തിരൂര്‍ വാഗണ്‍ ട്രാജഡി ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിച്ച മാനേജ്‌മെന്റ് ശില്‍പ്പശാല ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ചരട് വലിക്കുന്നവരെ തിരിച്ചറിയാതെ അതിലകപ്പെട്ടുപോയവര്‍ ഖേദിച്ചു മടങ്ങുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമസ്ത മുശാവറ അംഗം ഹാജി എ.മരക്കാര്‍ മുസ്‌ലിയാര്‍, അദ്ധ്യക്ഷത വഹിച്ചു. യു.വി.ശാഫി ഹാജി സ്വാഗതം പറഞ്ഞു. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.കെ.എസ്. ആറ്റക്കോയ തങ്ങള്‍ തവനൂര്‍, എ.ടി.എം.കുട്ടി മൗലവി ഉള്ളണം, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, ഇബ്രാഹീം മുസ്‌ലിയാര്‍ എടരിക്കോട്, കെ.എം.കുട്ടി എടക്കുളം, ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി പ്രസംഗിച്ചു. പിണങ്ങോട് അബൂബക്കര്‍ ക്ലാസ്സ് എടുത്തു