നിലമ്പൂര് മര്ക്കസുല് ഉലൂമില് ഇസ്ലാമിന്റെ വാര്ഷികാഘോഷം

നിലമ്പൂര്‍: സമസ്ത നിലമ്പൂര്‍ താലൂക്ക് ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയ ചന്തക്കുന്ന് മര്‍ക്കസുല്‍ ഉലൂമില്‍ ഇസ്‌ലാമിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ ഫിബ്രവരി രണ്ട്, മൂന്ന് തീയതികളില്‍ ചന്തക്കുന്നില്‍ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി മര്‍ക്കസ് സ്ഥാപക നേതാവായിരുന്ന കെ.ടി. മാനു മുസ്‌ലിയാരുടെ അനുസ്മരണ സമ്മേളനവും നടക്കും.
 വ്യാഴാഴ്ച രാവിലെ ഒമ്പതരയ്ക്ക് കെ.ടി. മാനു മുസ്‌ലിയാരുടെ മഖ്ബറ സിയാറത്തോടെ പരിപാടി തുടങ്ങും. പത്തരയ്ക്ക് ഒ. കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. യോഗം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനംചെയ്യും. മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്കുള്ള പ്രതിനിധിസമ്മേളനം വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി ഉദ്ഘാടനംചെയ്യും. വൈകീട്ട് ഏഴിനുള്ള ഇശല്‍വിരുന്ന് സി.പി. സെയ്തലവി ഉദ്ഘാടനംചെയ്യും.
വെള്ളിയാഴ്ച വൈകീട്ട് നാലിന് മര്‍ക്കസ് വാര്‍ഷിക പൊതുയോഗവും അഞ്ചുമണിക്ക് കെട്ടിട ഉദ്ഘാടനവും നടക്കും. മര്‍ക്കസ് മെസ്ഹാള്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. വൈകീട്ട് ഏഴിന് പൊതുസമ്മേളനം സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. കേന്ദ്രമന്ത്രി ഇ. അഹമ്മദ് വിശിഷ്ടാതിഥി ആയിരിക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ജലീല്‍ ഫൈസി പുല്ലങ്കോട്, ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.ടി. കുഞ്ഞാന്‍, മോയിക്കല്‍ ഇണ്ണി ഹാജി, ചെമ്മല നാണി ഹാജി, ടി.പി. സലീം എന്നിവര്‍ പങ്കെടുത്തു