SKSSF പ്രവര്ത്തകര്ക്ക് നേരെയുളള അക്രമം അവസാനിപ്പിക്കണം

കാസര്‍കോട്‌ : SKSSF പ്രവര്‍ത്തകര്‍ക്ക്‌ നേരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിഘടിത സുന്നി പ്രവര്‍ത്തകര്‍ നടത്തികൊണ്ടിരിക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ പ്രസ്‌താവ നയില്‍ ആവശ്യപ്പെട്ടു.  
ഏറ്റവും അവസാനം പെരുമ്പട്ടയിലെ SKSSF പ്രവര്‍ത്തകരെ ഒരു പ്രകോപനവും ഇല്ലാതെയാണ്‌ അക്രമിക്കപ്പെട്ടത്‌. സമസ്‌ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെയും മനുഷ്യജാലിക യുടെയും പ്രചരണാര്‍ത്ഥവും ജില്ലയിലെ ശാഖകളിലും ടൗണുകളിലും സ്ഥാപിച്ച ഫ്‌ളക്‌സ്‌ ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്‌ പ്രതിഷേധാ ര്‍ഹമാണെന്നും ഫ്‌ളക്‌സ്‌ബോര്‍ഡുകളോ പോസ്റ്ററുകളോ നശിപ്പിക്കപ്പെട്ടാല്‍ തളരുന്ന പ്രസ്‌താനമല്ല സമസ്‌തയും കീഴ്‌ഘടകങ്ങള്‍ എന്നും അക്രമികള്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കുമെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.