കോഴിക്കോട് : കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് ദിശാബോധം നല്കുന്നതില് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍ണായകപങ്ക് വഹിച്ചതായി 'സമസ്ത' സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ല്യാര്‍ പറഞ്ഞു.'സമസ്ത'യുടെ 85-ാം വാര്‍ഷികസമ്മേളനത്തിന്റെ പ്രചാരണാര്‍ഥം നടത്തുന്ന സന്ദേശയാത്രയുടെ കോഴിക്കോട് ജില്ലാതല സമാപനസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സന്ദേശയാത്രയുടെ സ്വീകരണവും മേഖലാ സുന്നി സമ്മേളനവും വി.എം. ഉമ്മര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്തയുടെ കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്ല്യാരെ ചടങ്ങില്‍ ആദരിച്ചു. അബ്ദുറഹിമാന് കല്ലായി, ഹമീദ്ഫൈസി അമ്പലക്കടവ്, നാസര്‍ഫൈസി കൂടത്തായി, അബൂബക്കര്‍ ഫൈസി മലയമ്മ, സലാഹുദ്ദീന് ഫൈസി, മുജീബ് ഫൈസി പൂലോട്, പിണങ്ങോട് അബൂബക്കര്‍, പി.പി.ഉമ്മര്‍ മുസ്ല്യാര്‍, പി.പി. മുഹമ്മദ്മുസ്ല്യാര്‍, ഉമര്‍ ഫൈസി മുക്കം എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ കെ.സി.മാമു സ്വാഗതവും അബ്ദുള്‍ഖാദര്‍ ബാഖവി നന്ദിയും പറഞ്ഞു.