ഖസ്റജി വന്നിട്ടും അടിരേഖ കണ്ടെത്തിയില്ല.. അണികള് നിരാശയില്

അങ്ങിനെ കാന്തകുട്ടികള്‍ അവേശത്തോടെ കാത്തിരുന്ന ആ ദിവസം വന്നെത്തിയിട്ടും അടിരേഖ കണ്ടെത്തിയില്ല എന്ന വസ് തുത അണികളെ നിരാശയിലാഴ്ത്തി... ഇന്നലെ പത്രക്കാരുടെ സമാന്യ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പോലും വ്യക്തമായ മറുപടി പറയാനാകാതെയും മുമ്പ് പറഞ്ഞത് മാറ്റി പറഞ്ഞും അഖിലേന്ത്യാ ശൈഖുനയും ചോട്ടാ ശൈഖുനമാരും പരിഹാസ്യരായതിന്‍ പിന്നാലെ ഇന്നെങ്കിലും അടിരേഖ കണ്ടെത്തുമെന്ന പ്രതീക്ഷയിലായിരുന്നു അണികള്‍ പക്ഷെ ഖസ്‌റജി എത്തിയിട്ടും അടിരേഖ കണ്ടെത്തനാവത്തതിനാല്‍ അണികള്‍ കടുത്ത നിരാശയിലാണ്്  
അടിരേഖ തിരഞ്ഞ് നടന്നാല്‍ തന്റെ ബിസിനസ്സ് സാമ്രാജ്യം ഉയരില്ല എന്നറിയാവുന്ന ശൈഖുന അടിരേഖക്ക് കാത്തു നില്‍ക്കാതെ മറ്റു പരിപാടികളിലേക്ക് കടക്കുകയായിരുന്നു..ഉസ്താദിനറിയാം തന്റെ മുടിക്ക് വ്യജ അടിരേഖ ഉണ്ടാക്കിയാലും ഖസ്‌റജിയുടേയും ജാലിയവാല യുടേയും കെട്ട് കണക്കിന്‍ മുടിക്ക് ആര്‍ അടിരേഖ ഉണ്ടാക്കും..  തല്‍ക്കാലം അടിരേഖ തപ്പാതിരി ക്കുന്നതാണ്് നല്ലതെന്ന് മൂപ്പര്‍ക്കറിയാം... അല്ലെങ്കിലേ.. താടി മുടിയും തലമുടിയും..കൈ മുടിയും ഒക്കെയായി ഉസ് താതിന്‍ മടുത്തിരിക്കുന്നൗ അങ്ങിനെയാ ഇനി ആരും മുടിയെ കുറിച്ച് സംസാരിക്കേണ്ട എന്ന് പത്രത്തില്‍ പരസ്യം കൊടുക്കേണ്ട ഗതികേടിലേക്ക് കാര്യങ്ങള്‍ എത്തിയത്.. ഈ എസ്.കെ.എസ്.എസ്.എഫ് കാര്‍ മിണ്ടാതിരിക്കാനും സമ്മതിക്കില്ല എന്നു വെച്ചാല്‍ എന്തു ചെയ്യും... അവര്‍ അതാ പ്രദര്‍ശനവും പരീക്ഷ്ണവുമായി വരുന്നു... ഗതി മുട്ടിയാല്‍ ചേരയും കടിക്കും എന്നു പറഞ്ഞപോലെ അതോടുകൂടി കാന്തപുരത്തിന്‍ മൗനം വെടിയേണ്ടിവന്നു... ഉടനെ ഉസ് താദ് മുന്നുംപിന്നും നോക്കാതെ വെച്ചു കാച്ചി മുടികത്തിക്കല്‍ ഹീനമാണെന്ന്.. പക്ഷെ അതിന്‍ തെളിവ് മാത്രം ചോദിക്കരുത് കാരണം ലക്ഷക്കണക്കിന്‍ പ്രേഷകര്‍ക്ക് മുന്നില്‍ പറഞ്ഞതല്ലേ..... പിന്നെ എന്തിനാ തെളിവ്.. ഇനി നമ്മുക്ക് പഴയ ആ ലക്ഷങ്ങളുടെ മുന്നിലേക്ക് പോകാം
ഒരു കൊല്ലം മുന്‍പ് മര്‍കസില്‍  "ലച്ചങ്ങളുടെ മുന്‍പില്‍"  സനദ് വായിച്ച്  "തിരു കേശം" എന്ന പേരില്‍ അവതരിപ്പിച്ച ഒരു മുടി യുമായി മുസ്ലിം സമുദായത്തെ കുപ്പിയിലാക്കാം എന്ന് കരുതി  "തിരുകേശത്തിനു ഒരുത്തമ കേന്ദ്രം" എന്ന പേരില്‍ പള്ളിയുടെ ചിത്രവും കൂപ്പണുമായി നാട്ടിലും വിദേശത്തും പിരിവു മഹാമഹം നടക്കുകയായിരുന്നു. നാടായ നാടൊട്ടുക്കും ഫ്ലക്സ് ബോര്‍ഡുകള്‍ ..
 
പാണക്കാട് തങ്ങള്‍ പോലും പള്ളി നിര്‍മാണത്തില്‍ കൂപ്പണ്‍ എടുത്തു കൂടി.. ഇതില്‍ പരം ആനന്ദം ഇനി എന്തുണ്ടാകാന്‍.. ഏറെ വൈകാതെ തന്റെ പേരില്‍ ഈ കള്ളത്തരം പ്രചരിപ്പിച്ച വിഘടിതരെ ചവറ്റു കൊട്ടയില്‍ എറിയണം എന്ന് പറഞ്ഞ ഹൈദരലി ശിഹാബ് തങ്ങള്‍, ഇവര്‍ വ്യാജ മുടി പ്പള്ളിക്ക് വേണ്ടി  പിരിച്ചെടുത്ത പണം  ജനങ്ങള്‍ക്ക്‌ തിരിച്ചു കൊടുക്കണം എന്ന് കൂടെ ആവശ്യപ്പെട്ടു.. ചേളാരിക്കാരെ ഊതാന്‍ കിട്ടിയ മുന്തിയ അവസരം എന്ന നിലക്ക് എപ്പിക്കുട്ടികള്‍ ഉസ്താദിന്റെ പോരിശ പാടി നടന്നു..ഇവര്‍ക്ക് മുടി കൊടുത്ത ആശാന്റെ കയ്യിലുള്ള  നീണ്ട നീണ്ട  മുടി ക്കെട്ടുകളുടെ ചിത്രവും അത് അവരുടെ തന്നെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചതും പിന്നീട് മുക്കിയതും ഒക്കെ ലോകം കണ്ടു കൊണ്ടിരിക്കെ , ഇതൊന്നും ഉസ്താദിനെ വിശ്വസിച്ചവര്‍ക്ക്‌  ഒരു പ്രശ്നമേ അല്ല എന്ന നിലക്ക് ആഘോഷങ്ങള്‍ അരങ്ങു തകര്‍ക്കുകയായിരുന്നു.. 
 
കാര്യങ്ങളുടെ കിടപ്പ്  കണ്ടിട്ട്  ഒരു കള്ള ലക്ഷണം ഉണ്ടല്ലോ എന്ന് തോന്നിയ എസ് കെ എസ് എഫു കാര്‍, സനദ് ഒന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. ദാറുല്‍ ഹുദയുടെ സഹകരണം കൂടി ആയപ്പോള്‍ കാര്യം കേമമായി. മര്കസിലെ മുടി കൈമാറ്റ രംഗം ഒരൊറ്റ ആവര്‍ത്തി സീഡി യില്‍ കണ്ടപ്പോഴേ കാര്യം ക്ലീന്‍. ഇതു സനദല്ലെടോ.  ആ ഖസ്റജിയുടെ ബാപ്പാന്റെ പരമ്പരയാണ്.  ഇക്കാര്യം പറഞ്ഞപ്പോഴേക്കു നമ്മുടെ പേരോട്  മൂപ്പര്‍ക്ക് വല്ലാത്തൊരു ഏനക്കേട് തുടങ്ങി. ങാ ഹാ.. എന്നാല്‍ ഇവന്മാര്‍ക്ക് സനദ്  കാണിക്കാന്‍ തന്നെ ആയി  ഒന്ന് പ്രസംഗിക്കാന്‍ തന്നെ തീരുമാനിച്ചു.. എത്ര മണിക്കൂര്‍ എന്ന് ചോദിക്കരുത്. എന്താ പറഞ്ഞതെന്നും കാരണം അത് ഇന്നും അയാളെ തന്നെ തിരിഞ്ഞ് കുത്തുകയാണ്.. 
 
ഖസ് റജിയുടെ സ്വന്തം പിതാവിന്റെ കാലത്ത് പോലും ഇല്ലാത്ത ഒരു മുടി ഈ കോലത്തില്‍ കൊണ്ട് വന്നു കളിച്ച നാടകം ഒന്നാം രംഗം ഒന്ന് പൊളിച്ചടുക്കാന്‍ കോഴിക്കോട്ട് മുടി വിശദീകരണം നടത്താന്‍ തീരുമാനിച്ചപ്പോള്‍, എങ്ങിനെയെങ്കിലും ഇതൊന്നു നിര്‍ത്തി വെപ്പിക്കാന്‍ സകല കുതന്ത്രങ്ങളും പയറ്റി നോക്കി.. എല്ലാം നിഷ്ഫലമായി എന്ന് മാത്രമല്ല  മുടി നാടകത്തിന്റെ കള്ളക്കളികള്‍ ഓരോന്നായി പുറത്തു  വന്നു തുടങ്ങി. ഒടുക്കം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് എല്ലാര്‍ക്കും അറിയാമല്ലോ ..
 
അവസാനം സ്വന്തമായും സില്‍ബന്ധികള്‍ മുഖേനയും പല കളികളും വിശദീകരണങ്ങളുമായി  ഊരാക്കുടുക്കില്‍ പെടുന്ന അവസ്ഥ സംജാതമായപ്പോള്‍ ടിയാന്‍ അണികള്‍ക്കു ഒരു നിര്‍ദേശം നല്‍കി. ഇനി മുടി എന്ന് പറയണമെങ്കില്‍ മര്‍കസിന്റെ മുന്‍ കൂട്ടി അനുവാദം വാങ്ങണം. എന്തിനാണ് ഇങ്ങിനെ ഒരു കണ്ട്രോള്‍ വെച്ചത്? അതറിയാന്‍ ബുദ്ധിമുട്ടില്ല.   "മദീനയുടെ സമ്മാനം" എന്ന പുസ്തകത്തിലൂടെ  സ്വന്തം മകന്‍ ഹകീമും, "തലയിലെ മുടി, താടിമുടി, കൈ മുടി" എന്ന് പറഞ്ഞു താഹിര്‍ സഖാഫിയും, ജാലിയ വാല ഏ.പി യുടെ ശൈഖും ഉസ്താദുമാണെന്നും, ഖസ്രജി കത്തിച്ചു പരിശോധിച്ചു എന്നും പറഞ്ഞു പകരയും, സനദല്ല നസബ യാണെന്ന് മാറ്റി പറഞ്ഞു പേരോടും, ദാറുല്‍ ഹുദയില്‍ വെക്കാന്‍ എന്ന് എ,പി പറഞ്ഞത് കളവാണെന്ന് പറഞ്ഞു നൌഷാദ് അഹ് സനിയും, തിരു കേശത്തിന് നിഴലുണ്ടാകുമെന്നും കത്തുമെന്നും  നിഴല് നോക്കലും പരിശോധനയും യുക്തി വാടമാനെന്നും എഴുതി ഓടയില്‍ മുഹമ്മദ്‌ എന്ന തരുവണക്കാരനും   തുടങ്ങി സകല  ശിഷ്യന്മാരും കൂടി, കയറി പോരാന്‍ പറ്റാത്ത വിധം വീണ്ടും വീണ്ടും കാന്തപുരം മുസ്ലിയാരെ കിണറ്റില്‍ ഇറക്കിയ ദുരനുഭവം ആര്‍ക്കു മനസിലായില്ലെങ്കിലും വല്യ മൂപര്‍ക്ക് നന്നായി മനസിലായി. 
 
ഇക്കണ്ട സഹായങ്ങള്‍ ശിഷ്യന്മാര്‍ ചെയ്തില്ലായിരുന്നെങ്കില്‍ കാര്യം ഇത്ര വഷളാകുമായിരുന്നില്ല.
സംശയം പ്രകടിപ്പിക്കുന്ന, ബുദ്ധിയുള്ളവര്‍ പോയാലും തക്ബീര്‍ മാത്രംശീലിച്ച കുറെ അന്തം കമ്മികളെ എങ്കിലും കൂടെ നിര്‍ത്താം എന്ന് കാന്ത പുരം മുസ്ലിയാര്‍ ചിന്തിച്ചത് മനസിലാക്കാം. "ലച്ചക്കണക്കിന് " ആളുകളുടെ മുന്നില്‍ അവതരിപ്പിച്ച മുടിക്ക് മുന്‍പേ മര്‍കസില്‍ ഉള്ള "ജാലിയ വാല മുടി"കളുടെ സ്രോതസ് അന്വേഷിച്ചു സാക്ഷാല്‍ വാലയെ കണ്ടെത്തി ഹമീദ് ഫൈസി അമ്പലക്കടവും എസ്.കെ.എസ്.എഫുകാരും അയാളുടെ അടിരേഖ കണ്ടെത്തി ഏഴു മുടിയും വാങ്ങി അത് സമുദായത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും സംശയ ലേശമന്യേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. 
 
ജാലിയ വാലയുടെ കയ്യില്‍ നിന്നും മുന്‍പ് ഖസ്രജിയും കാന്തപുരവും മുടി വാങ്ങാന്‍ അവരവരുടെ ലെറ്റര്‍ ഹെഡില്‍ സമര്‍പ്പിച്ച  അപേക്ഷകള്‍ കൂടി കണ്ട അന്വേഷണ സംഘത്തിനു കിട്ടിയ മുടി,  വേറെ ഒപ്പിച്ചതാനെന്നു പറയാനൊന്നും മോല്യാര്‍ തുനിഞ്ഞില്ല. എനിക്ക് കിട്ടിയ അതെ സ്ഥലത്ത് നിന്നു തന്നെ അവര്‍ക്കും കിട്ടി എന്നു പറയാന്‍ അദ്ദേഹം കാണിച്ച സൌമനസ്യം സത്യത്തില്‍ ഒരു പാട് പണി കുറച്ചു. ഏതായാലും ആ ഏഴു  മുടികള്‍ ദാറുല്‍ഹുദയിലെ കുട്ടികളെ കാണിച്ചു ഖുബ്ബ ഉണ്ടാകി ജാലിയ വാല എന്ന് എഴുതി വെക്കും എന്ന് പറഞ്ഞാണ് വാങ്ങിയതെന്ന് പറഞ്ഞ മൂപ്പരുടെ ശിഷ്യന്‍ പറഞ്ഞത് ഇസ്ലാമിക് സെന്ററില്‍ വെക്കാന്‍ എന്നു പറഞ്ഞാണ്  വാങ്ങിയത് എന്നാണു... ഇക്കണ്ട പുകിലൊക്കെ നടക്കുന്നതിനിടക്ക്, ഇനി എന്ത് എന്ന ആലോചനയും ഒപ്പം, തുടക്കത്തിലേ അത്യാവേശത്തില്‍ "ഉത്തമ കേന്ദ്രത്തിനു " പണം കൊടുത്തു കുടുങ്ങിയ പാവങ്ങളുടെ പള്ളിപ്പണി അന്വേഷണവും, ഒക്കെ കൂടെ  മോല്യാരുടെ ഉറക്കം കെടുത്തുന്നതായിരുന്നു. 
 
പണ്ടത്തെ പോലെ പത്രക്കാരും ചാനലുകളും തന്റെ സല്‍ക്കാരങ്ങളില്‍ വീഴുന്നില്ല. കരിന്തിരി സിറാജ് ഒഴികെ  എല്ലാവന്മാരും, അവര്‍ക്ക്  കിട്ടുന്ന സൂപ്പര്‍  ഫുഡും വിഴുങ്ങി,  ലാപ് ടോപ്‌ അടക്കം വമ്പന്‍ ഗിഫ്റ്റുകളും കയ്യിലാക്കി സ്ഥലം വിട്ടതല്ലാതെ ഒരു "കവറേജ് " കിട്ടുന്നില്ല. പരിപാടി കളൊക്കെ പത്തൊന്‍പതാം പേജില്‍ ഒറ്റക്കോളത്തില്‍ ഒതുങ്ങുന്നു. അപ്രതീക്ഷിതമായി  ഭാഗ്യക്കുറി അടിച്ച പോലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ഒന്ന് മുഖം കാണിക്കാന്‍ കഴിഞ്ഞപ്പോള്‍ ഏറെ ആശ്വാസം തോന്നി. പക്ഷെ നാശം പിടിച്ച വേണു, നല്ല നൂറ്റിപ്പത്തിന്റെ ചിരി ചിരിച്ചു, വല്ല മുഖാമുഖക്കാരെ പ്പോലെ ചോദിച്ചു ചോദിച്ചു കൂട്ടത്തില്‍ കുത്ത്  ചോദ്യങ്ങള്‍ക്ക് ഒരു സൈക്കിളില്‍ നിന്നു വീണ ചിരിയോടെ ഖസ്രജി അങ്ങനെ പറഞ്ഞിട്ടില്ല അത് അയാളുടെ, ബാപ്പ.. ബാപ്പാന്റെ.. ബാപ്പ.. അങ്ങനെ.... ശരിക്കും വല്ലാത്തൊരു പെടാപാടാണ് ആ ചാനല്‍ അഭിമുഖം ഉണ്ടാക്കിയത് . എന്തായാലെന്താ എസ്സെസ്സെഫു കാര്‍ നിരന്തരം ആ ചാനല്‍ അഭിമുഖത്തിന്റെ യു ട്യൂബ് ലിങ്ക് നിരന്തരം പ്രചരിപ്പിച്ചു . 
 
 ഏതായാലും ഉസ്താദ്, തനിക്കു ശേഷം, ഷാജഹാന്‍ മുംതാസിന്റെ ഓര്‍മ്മക്കായി നിര്‍മിച്ച താജ്മഹല്‍  പോലെ അപ്പറഞ്ഞ മുടിപ്പള്ളിക്ക് തറക്കല്ലിടാന്‍ സമയം ഗണിച്ചു.സ്ഥലം തീരുമാനമായി ല്ലെന്കിലെന്താ..  ഇടുന്ന കല്ല്‌ പിന്നീട്  ആവശ്യം വന്നാല്‍ അങ്ങോട്ട്‌ ഇളക്കി കൊണ്ട് പോകാന്‍ മാത്രം പാകത്തിലുള്ളതായാല്‍ മതിയല്ലോ. ഉസ്താദേതാ മോന്‍ .. 
 
പണ്ടെത്ര തറക്കല്ലുകള്‍ ഇതു പോലെ പ്രധാന മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും വന്നിട്ടതാ.. മെഡിക്കല്‍ കോളേജിനും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കും പിന്നെ ,,തല്‍ക്കാലം തക്ബീര്‍ മുട്ടി നില്‍ക്കുന്ന അണികളെ ഒന്ന് റാഹത്താക്കണം. ബാക്കി ഒക്കെ വരുന്നിടത്ത് വെച്ചു കാണാം .. "തറ" കല്ലിടുന്നത് കാണാന്‍ എത്തുന്ന  "ലച്ചങ്ങള്‍" മുന്‍പാകെ ഒറ്റക്കരച്ചില്‍.. ഒരു ദുആ ... കുറച്ചു നാളത്തേക്ക് സ്വന്തം ഖൌം അടങ്ങി നിന്നോളും.. അതെ... ഒന്നുറപ്പാണ് .തക്ബീര്‍ ഉണ്ടാകും.. പോരെ .. പിന്നെ, കെടാന്‍ ഇനി എന്താ ബാക്കി? മുഖം കെടുക എന്നാല്‍ എന്താണെന്ന് അനുഭവിച്ചറിഞ്ഞു തീര്‍ക്കുകയല്ലേ കോടികളുടെ നടുവിലും മനസമാധാനം എന്തെന്ന് അനുഭവിച്ചറിയാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഈ പാവപ്പെട്ട പണക്കാരന്‍.. മോനെ എല്ലാം നിനക്ക് വേണ്ടി .. മക്കളെ എല്ലാം നിങ്ങള്‍ക്ക്‌ വേണ്ടി.. ആദ്യത്തെ മുടി നല്‍കിയ ജാലിയ വാലയെ വിളിക്കാന്‍ മറന്നുവോ ആവോ..ചിലപ്പോ ആയാളുടെ മുടിക്ക് അല്ലല്ലോ പള്ളി ഉണ്ടാക്കുന്നത് ഖസ്‌റജിയുടെ മുടിക്ക് അല്ലേയ്..പിന്നെ എന്തിനാ വെറുതെ ആ സാധുവിനെ വിളിച്ച് ബുദ്ധി മുട്ടാക്കുന്നത്... എസ്.കെ.എസ്.എസ്.എഫ് കാരുടെ മുന്നിലെങ്ങാനും പെട്ടാല്‍ വല്ല ഫാത്തിഹയോ മറ്റോ ചോദിച്ച് കിട്ടിയില്ലെങ്കിലും അതും കുടുങ്ങും അതോടെ ശൈഖുനായുടെ ഉസ് താദിന്റെ വിവരം നാട്ടുകാരറിയും ..