ദാറുന്നജാത്ത് വാര്‍ഷികം: 'പിയാസ' ശ്രദ്ധേയമായി

കരുവാരകുണ്ട്: ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ 36-ാം വാര്‍ഷികാഘോഷത്തോടനു ബന്ധിച്ച് നടത്തിയ ക്വിസ് റിയാലിറ്റി ഷോ 'പിയാസ' അവതരണമികവിലും സംഘാടനത്തിലും വ്യത്യസ്തത തീര്‍ത്തു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 34 ടീമുകളാണ് മത്സരത്തിനെത്തി യിരുന്നത്. രാവിലെ 10.30ന് മത്സരം ആരംഭിച്ചു.

ദാറുന്നജാത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് മത്സരം നടന്നത്. ഇടവേളകളില്‍ ഗാനമേള, മിമിക്രി, ഒപ്പന, മൈമിങ് തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു. നൗഷാദ് അരീക്കോടും സംഘവുമാണ് ക്വിസ് റിയാലിറ്റി ഷോ നയിച്ചത്. മത്സരത്തില്‍ എച്ച്.എം.വൈ.എച്ച്.എസ്. മഞ്ചേരി ഒന്നാം സ്ഥാനവും മര്‍കസുസ്സഖാഫത്തുസ്സുന്നിയ കുണ്ടൂര്‍ രണ്ടാം സ്ഥാനവും ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മഞ്ചേരി മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. എം. അലവി, ഉസ്മാന്‍, അലവി, എന്‍.കെ. അബ്ദുറഹിമാന്‍, സലാം ഫൈസി, കളത്തില്‍ കുഞ്ഞാപ്പു ഹാജി, ഇ.പി. മോയിന്‍, റഹ്മത്തുല്ല വണ്ടൂര്‍, പി. ജബ്ബാര്‍, കെ.പി. മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു