മുക്കം: എസ്.എസ്.എല്‍.സി. പാസായ ഇരുപത്തഞ്ചുവീതം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത-ഭൗതിക വിദ്യാഭ്യാസവും സാങ്കേതിക വിദ്യയും തികച്ചും സൗജന്യമായി നല്‍കാന്‍ ചേന്നമംഗലൂര്‍ സുന്നിയ്യ റെസിഡന്‍ഷ്യല്‍ സ്റ്റഡിസെന്റര്‍ പദ്ധതികളാവിഷ്‌കരിച്ചു. സുന്നി എജ്യുക്കേഷണ്‍ ട്രസ്റ്റിന്റെയും ഇഖാമത്തു അഹ്‌ലുന്നത്തി വല്‍ ജമാ അയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.
അഞ്ചുവര്‍ഷംകൊണ്ട് കാലിക്കറ്റ് സര്‍വകലാശാലയുടെ അറബിക് സ്‌പെഷല്‍ ബി.എ. ഡിഗ്രിയോടെ വിദ്യാര്‍ഥികളെ പുറത്തിറക്കുകയാണ് ലക്ഷ്യം. യോഗത്തില്‍ സുന്നിയ്യ കോളേജ് പ്രസിഡന്റ് യു.കെ. അബ്ദുല്ലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. പി.പി. അന്‍വര്‍ ഹുസൈനില്‍ നിന്ന് തുക സ്വീകരിച്ചുകൊണ്ട് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ പദ്ധതിയുടെ ഫണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ എന്‍. അബ്ദുല്ല മൗലവി, കെ.എം.അബ്ദുല്ലത്തീഫ് നദ്‌വി, വി. സുലൈമാന്‍, കെ.കെ. ഇസ്മാഈല്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. ഫാക്കല്‍റ്റി ഡയറക്ടറായി നടുക്കണ്ടി അബൂബക്കറിനെ തിരഞ്ഞെടുത്തു