അന്താരാഷ്‌ട്ര ഇസ്ലാമിക്‌ കോണ്‍ഫറന്‍സിന്‌ ഉജ്ജ്വല തുടക്കം

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച അന്താരാഷ്‌ട്ര ഇസ്‌ലാമിക്‌ കേണ്‍ഫറന്‍സിന്‌  ഉജ്ജ്വല തുടക്കം. ഇസ്‌ലാമിക ലോകത്ത്‌ വിപ്ലവാത്മക മുന്നേറ്റ ങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി ആധുനിക തുര്‍ക്കിയുടെ നവോത്ഥാന ശില്‍പിയായ ബദീഉസ്സമാന്‍ സഈദ്‌ നൂര്‍സിയുടെ വിശ്വവിഖ്യാത ഗ്രന്ഥമായ രിസാലയേ നൂറിനെ മുന്‍ നിര്‍ത്തി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ അമേരിക്ക, ബ്രിട്ടന്‍, തുര്‍ക്കി, കാനഡ, വത്തിക്കാന്‍, ഇറാഖ്‌, സിറിയ തുടങ്ങി യൂറോപ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും നാല്‍പതോളം പ്രതിനിധികളാണ്‌ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചത്‌. 

രാവിലെ ഒമ്പതിന്‌ പ്രമുഖ ഇറാഖി പണ്ഡിതനും ചിന്തകനുമായ ഇഹ്‌സാന്‍ ഖാസിം അസ്സ്വാലിഹ്‌ കോണ്‍ഫറന്‍സ്‌ ഉദ്‌ഘാട്‌്‌നം ചെയ്‌തു. സമാധാന വിപ്ലവത്തിലൂടെ തുര്‍ക്കിയുടെ മോചനം സാധ്യമാക്കിയ സഈദ്‌ നൂര്‍സിയുടെ വൈജ്ഞാനിക രംഗത്തെ വിപുലമായ പദ്ധതികളും ചിന്തകളുമാണ്‌ ലോക മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത്‌. അദ്ദേഹം അഭിപ്രായപ്പെട്ടു. 

പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ആധ്യക്ഷം വഹിച്ചു. സമസ്‌ത ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുഗ്രഹ ഭാഷണം നിര്‍വഹിച്ചു. സഈദ്‌ നൂര്‍സിയെ കുറിച്ച്‌ തെളിച്ചം പ്രസിദ്ധീകരിച്ച സ്‌പെഷ്യല്‍ പതിപ്പ്‌ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഐ.എഫ്‌.എസ്‌.സി സെക്രട്ടറി ഫാരിസ്‌ കയക്ക്‌ നല്‍കി പ്രകാശനം ചെയ്‌തു. സഈദ്‌ നൂര്‍സിയുടെ ശിഷ്യന്‍ അബ്‌ദുള്ള യെഗീന്‍ തുര്‍ക്കി, അബ്‌ദുല്‍ഹക്കീം അനീസ്‌ സിറിയ തുടങ്ങിയവര്‍ സംബന്ധിച്ചു.