കേശം വ്യാജമല്ലെന്ന് തെളിയിക്കണം: കോട്ടുമല ബാപ്പു മുസ്‌ല്യാര്

കുന്ദമംഗലം: പ്രവാചന്റേതെന്ന പേരില്‍ മര്‍കസില്‍ സൂക്ഷിച്ച കേശം വ്യാജമല്ലെന്നു തെളിയി ക്കാന്‍ എ.പി വിഭാഗം തയ്യാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്്‌ല്യാര്‍. കേശം വ്യാജമല്ലെന്ന് തെളിയിക്കാന്‍ കത്തിക്കുകയാണ് വേണ്ടതെങ്കില്‍ അതു ചെയ്യണമെന്നും മുടി അഗ്നിക്കിരയാക്കുന്നത് മത വിരുദ്ധമല്ല.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സന്ദേശയാത്രയ്ക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, മുഹമ്മദ് മുസ്തഫ മുണ്ടുപാറ, മലയമ്മ അബൂബക്കര്‍ ഫൈസി പങ്കെടുത്തു.