ഇമാം ഡിപ്ലോമ കോഴ്‌സ്‌ : ഇന്ന്‌ (18-01-12) ഹൈദരലി തങ്ങള്‍ ലോഞ്ച്‌ ചെയ്യും

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയുടെ പബ്ലിക്‌ എജുക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റിന്‌ കീഴില്‍ നടപ്പാക്കുന്ന ഇമാം ഡിപ്ലോമ കോഴ്‌സ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഇന്ന്‌ ലോഞ്ച്‌ ചെയ്യും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഡിപ്ലോമയില്‍ പ്രതിവര്‍ഷം  നാല്‍പതാളുകള്‍ക്കാണ്‌ അഡ്‌മിഷന്‍ നല്‍കുന്നത്‌. ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്ന കോഴ്‌സിലേക്ക്‌ ചുരുങ്ങിയത്‌ ഒരു വര്‍ഷമെങ്കിലും ഇമാമായോ മറ്റോ മഹല്ല്‌ നിയന്ത്രിച്ച്‌ പരിചയമുള്ളവരെയാണ്‌ പരിഗണിക്കുന്നത്‌.
ലോഞ്ചിങ്ങിനോടനുബന്ധിച്ച്‌ `മഹല്ല്‌ ശാക്തീകരണം: ആവശ്യകതയും പ്രായോഗികതയും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. രാവിലെ 9 മണിക്ക്‌ തുടങ്ങുന്ന സെമിനാര്‍ പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ഫരീദ്‌ റഹ്‌മാനി, സെഡ്‌.എ അഷ്‌റഫ്‌, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്‌, മാഹീന്‍ എടവണക്കാട്‌, മുനീര്‍ ഹുദവി കരുവന്തിരുത്തി തുടങ്ങിയവര്‍ വിഷയമവതരിപ്പിക്കും.
ഉച്ചക്ക്‌ 2 മണിക്ക്‌ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ ആധ്യക്ഷത്തില്‍ നടക്കുന്ന ലോഞ്ചിങ്‌ സെഷനില്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി മുഖ്യപ്രഭാഷണം നടത്തും. സി.ടി അബ്‌ദുല്‍ഖാദിര്‍ തൃക്കരിപ്പൂര്‍, എന്‍.വി കബീര്‍, ഡോ. പി.നസീര്‍, അഡ്വ. ജമാല്‍, വി.സി മുഹമ്മദ്‌, കെ.സി മുഹമ്മദ്‌ ബാഖവി, പി. ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌, കെ.എം. സൈതലവി ഹാജി, യു.ശാഫി ഹാജി ചെമ്മാട്‌, ഷാജു ഷമീര്‍ അസ്‌ഹരി തുടങ്ങിയവര്‍ സംബന്ധിക്കും