സമസ്ത ശരീഅത്ത് സംരക്ഷണ സമ്മേളനം നവംബര്‍ 1 ന്

കോഴിക്കോട് രാജ്യത്തെ ഭരണഘടനയുടെ മൌലിക അവകാശങ്ങളില്‍ പെട്ട മതവിശ്വാസവും വ്യക്തിനിയമവും സംരക്ഷിക്കുന്നതിന് സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്താനും ഏക സിവില്‍കോഡ് വാദികളുടെ പുതിയ കുടില തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുമായി സമസ്ത കേരള ജംയ്യത്തുല്‍ ഉലമാ ശരീഅത്ത് സംരക്ഷണ സമ്മേളനം നവംബര്‍ വെള്ളിയാഴ്ച കോഴിക്കോട് നടത്താന്‍ സമസ്തയുടെയും കീഴ്ഘടകങ്ങലുടെയും സംയുക്ത യോഗം തീരുമാനിച്ചുകുടുംബ പ്രശ്നങ്ങളാലും സാമൂഹ്യ ബാധ്യതയാലും നടക്കുന്ന ചില വിവാഹങ്ങളില്‍ പ്രയപൂര്‍ത്തിയായില്ല എന്ന തടസ്സം ഉന്നയിച്ച് വിവാഹം തടയാനും ശൈശവ വിവാഹ നിരോധന പരിതിയില്‍ പെടുത്തി സിവില്‍ നിയമത്തെ അട്ടിമറിക്കാനുമുള്ള സമീപകാലത്തെ ചില കേന്ദ്രങ്ങളുടെ ശ്രമത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാനുള്ള മത സംഘടനകളുടെ തീരുമാനത്തെ കടുത്ത ഭാഷണയിലാണ് ചില മത വിരുദ്ധരും അല്‍പ ജ്ഞാനികളും വിമര്‍ശിക്കുന്നത്. മുമ്പും ഇത്തരം ശരീഅത്ത് വിരോധം പ്രകടിപ്പിച്ചപ്പോള്‍ ശരീഅത്ത് സംരക്ഷിക്കാനായി സമസ്ത നടത്തിയ സമ്മേളനങ്ങളുടെ തുടര്‍ച്ചയായാണ് നവംബര്‍ 1 ന് നടത്തുന്നത്. ഒക്ടോബര്‍ 25 വെള്ളിയാഴ്ച പള്ളികളില്‍ ബോധവ ല്‍ക്കരണ പ്രസംഗങ്ങള്‍ നടക്കും. ജില്ലാ തലങ്ങളില്‍ സ്പെഷല്‍ കണ്‍വെന്‍ഷനുകള്‍ ചേരും യോഗത്തില്‍ പണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ , സി.കെ.എം. സ്വാദിഖ് മുസ്‍ല്യാര്‍ , ഡോ. ബഹാഉദ്ദീന്‍ നദ്‍വി, ഉമര്‍ ഫൈസി മുക്കം, .വി. അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ , അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ.. റഹ്‍മാന്‍ ഫൈസി,അശ്റഫ് ഫൈസി കണ്ണാടിപ്പറമ്പ്, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ , പുത്തനഴി മൊയ്തീന്‍ കുട്ടി ഫൈസി, ഡോ.എന്‍ . .എം. അബ്ദുല്‍ ഖാദര്‍ , കൊടക് അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ , .എം. മുഹ്‍യദ്ദീന്‍ മുസ്‍ലിയാര്‍ ,എം.. ചേളാരി, സലീം എടക്കര പ്രസംഗിച്ചു.