മലപ്പുറം: അഖിലേന്ത്യാ കോസ്റ്റ്
ആന്റ് വര്‍ക്ക് അക്കൗണ്ടന്റ് പരീക്ഷയില്‍ കേരളത്തിലും മുസ്‌ലിം, ന്യൂനപക്ഷ വിഭാഗങ്ങളിലും
ഒന്നാം റാങ്ക് നേടിയ മുഹമ്മദ് അല്‍ത്താഫിന് എസ്.കെ.എസ് .എസ്.എഫ് ജില്ലാ കമ്മിറ്റി ഉപഹാരം
നല്‍കി. അഖിലേന്ത്യാ തലത്തില്‍ 27-ാം റാങ്ക് നേടിയ അല്‍ത്താഫ് മോങ്ങം വാലഞ്ചേരി സ്വദേശിയാണ്.മഞ്ചേരി
ജാമിഅ ഇസ്‌ലാമിയ്യയില്‍ നട ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉപഹാരം
നല്‍കി. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്ര'റി പി.എം. റഫീഖ്
അഹ്മദ്, അഡ്വ. എം. ഉമര്‍ എം.എല്‍.എ, ശാഹുല്‍ ഹമീദ് മേല്‍മുറി, ആശിഖ് കുഴിപ്പുറം, ജലീല്‍
പ'ര്‍കുളം, കെ.കെ. ഇല്യാസ് വെ'ം, കുഞ്ഞാപ്പു'ി ഹാജി, ഹുസൈന്‍ തലക്കടത്തൂര്‍, സി.സി.
മൊയ്തു സംബന്ധിച്ചു.