മലപ്പുറം : വിവാഹിതരാകാന്‍ തയ്യാറെടുക്കുന്ന യുവതി യുവാക്കള്‍ക്കായി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള സെന്റര്‍ ഫോര്‍ പബ്ലിക് എജുക്കേഷന്‍ ആന്റ് ട്രൈനിംഗിന്റെ (സിപെറ്റ്) ആഭിമുഖ്യത്തില്‍ ``വിവാഹ മുന്നൊരുക്ക പഠന ക്യാമ്പ്'' (Premarital workshop) നടത്തപ്പെടുന്നു. ദാമ്പത്യ ജീവിതത്തിലെ ഇസ്‌ലാമിക കാഴ്‌ചപ്പാടുകള്‍, പങ്കാളികള്‍ക്കിടയിലും അവരുടെ കുടുംബാംഗങ്ങള്‍ക്കിടയിലുമുള്ള പെരുമാറ്റം ദാമ്പത്യത്തിലെ പ്രശ്‌നങ്ങളും പരിഹാരവും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത, തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് ഈ പ്രോഗ്രാം സഹായകമാകും.
ദാറുല്‍ ഹുദാ ചെമ്മാട് കാമ്പസില്‍ വെച്ച് നടത്തപ്പെടുന്ന ഈ ക്യാമ്പില്‍ സ്‌ത്രീകള്‍ക്കും പുരുഷ ന്മാര്‍ക്കും വെവ്വേറെ സൗകര്യമുണ്ടായിരിക്കുന്നതാണ്. മാസംതോറും നടത്താന്‍ ഉദ്ദേശിക്കുന്ന ഈ സംരംഭത്തിന്റെ അടുത്ത ക്യാമ്പ് സെപ്‌റ്റംബര്‍ 15 ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.00 മണി വരെയായിരിക്കും. വിളിക്കേണ്ട നമ്പര്‍ 9846786445