നിലവിളക്കും ഓണവും: വിധി പറയേണ്ടത് പണ്ഡിതര്‍- സമസ്ത

തേഞ്ഞിപ്പലം: നിലവിളക്ക് കൊളുത്തുന്നതിലും ഓണം ആഘോഷിക്കുന്നതിലുമുള്ള മതവിധി രാഷ്ട്രീയ ക്കാരോ മറ്റുള്ളവരോ അല്ല നല്‍കേണ്ടതെന്നും ഇക്കാര്യത്തിലുള്ള ഇസ്‌ലാമിക വീക്ഷണം മതപണ്ഡിതര്‍ വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തില്‍ വ്യക്തമാക്കി. ഓരോ സമൂഹത്തിനും അവരുടേതായ സംസ്‌കാരങ്ങളും വിശ്വാസങ്ങളുമുണ്ട്. മുസ്‌ലിങ്ങള്‍ക്ക് ഖുര്‍ആനിലും സുന്നത്തിലും അധിഷ്ഠിതമായ സംസ്‌കാരമാണുള്ളത്. ഒരു മതത്തിന്റെ വിശ്വാസപ്രമാണങ്ങളും സാംസ്‌കാരിക രീതികളും മറ്റു മതസ്ഥരില്‍ അടിച്ചേല്‍പ്പിക്കുന്നതും സമുദായങ്ങള്‍ക്കിടയില്‍ വിവാദങ്ങളുണ്ടാക്കുന്നതും ശരിയ ല്ലെന്നും പ്രമേയത്തില്‍ പറയുന്നു.

സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതം പറഞ്ഞു. എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലവു, ടി.എം. ബാപ്പു മുസ്‌ലിയാര്‍ കോട്ടുമല, പ്രൊഫ. ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദര്‍, കെ.എം. അബ്ദുല്ല കൊട്ടപ്പുറം, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, അബ്ദുസ്സലാം ജലാലി കണിയാപുരം, എസ്. അബ്ദുല്‍കബീര്‍ ദാരിമി, എസ്. ശരീഫ് കാഷിഫി, ഒ.എം. ശരീഫ് ദാരിമി, പി.എ. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, ഒ.എച്ച്. ഷഹബാസ് റശാദി, പി.ടി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, പി. ഹസ്സന്‍ മുസ്‌ലിയാര്‍, കെ.സി. അഹമ്മദ്കുട്ടി മൗലവി, എം. മൊയ്തീന്‍ ഫൈസി നീലഗിരി, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, അബ്ദുസ്സമദ് മുട്ടം, കെ.ടി. അബ്ദുല്ല മൗലവി കാസര്‍കോട്, എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, പി.എം. ഇബ്രാഹിം ദാരിമി സൗത്ത് കന്നഡ, അബ്ദുസ്സലാം ഫൈസി ചിക്മംഗ്ലൂര്‍, പിണങ്ങോട് അബൂബക്കര്‍, എം.എ. ചേളാരി തുടങ്ങിയവര്‍ സംസാരിച്ചു.