പെരിന്തല്‍മണ്ണ: ഖുര്‍ആന്‍ സന്ദേശത്തെ മാനവസമൂഹത്തിന് പകര്‍ന്നു നല്‍കണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഖുര്‍ആന്‍ മനഃപാഠമാകുന്ന തഹ്ഫിളുല്‍ ഖുര്‍ആന്‍ കോളേജ് പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.ആനി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു.
കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖഫി, കെ.സെയ്തുട്ടി ഹാജി, കെ.കെ.സി.എം തങ്ങള്‍, മുനീര്‍ വാഫി, എം.ടി.മൊയ്തീന്‍കുട്ടി ദാരിമി, നാലകത്ത് റസാഖ് ഫൈസി, ശമീര്‍ ഫൈസി, ഒ.എം.എസ് തങ്ങള്‍, പി.എ.അസീസ്, പി.ടി.സിദ്ദിഖ്, എ.ടി.എം ഫൈസി, ശംസുദ്ദീന്‍ ഫൈസി, കുഞ്ഞാലന്‍ ഹാജി. സി.എം.അബ്ദുള്ള, സിദ്ദിഖ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.