എം.ഐ.സി ഹജ്ജ് ഗ്രൂപ്പ് യാത്ര തിരിച്ചു


ചട്ടഞ്ചാല്‍: മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ഹജ്ജ് ഗ്രൂപ്പ് ചീഫ് അമീര്‍ യു.എം അബ്ദുറഹ്മാന്‍ മൗലവിയുടെ നേതൃത്വത്തില്‍ യാത്രതിരിച്ചു. എം ഐ സി പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി പ്രാര്‍ത്ഥന നടത്തി. മൊയ്തീന്‍കുട്ടി ഹാജി, ചെര്‍ക്കളം അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ, ടി.ഡി അബ്ദുറഹ്മാന്‍ ഹാജി, പാദൂര്‍ കുഞ്ഞാമു ഹാജി, ടി.ഡി അഹ്മദ് ഹാജി, പാക്യാര മൂഹമ്മദ് ഹാജി, സി എച്ച് അബ്ദുല്ലക്കുഞ്ഞി ഹാജി, ജലീല്‍ കടവത്ത്, അഡ്വ. സി എന്‍ ഇബ്രാഹിം, ചെങ്കള അബ്ദുല്ല ഫൈസി, എം പി മുഹമ്മദ് ഫൈസി, മല്ലം സുലൈമാന്‍ ഹാജി, സ്വാലിഹ് മുസ്‌ലിയാര്‍, പി.ബി അബ്ദുല്‍ സലാം ദാരിമി, ടി.കെ അബ്ദുല്ല ഹാജി, ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, ശംസുദ്ദീന്‍ ഫൈസി എന്നിവര്‍ സംബന്ധിച്ചു.