അവസാന ജുമുഅക്ക് ജനലക്ഷങ്ങള്; വിശ്വാസി സമൂഹം റമദാന് വിടചൊല്ലി

മക്ക: വിശുദ്ധമാസത്തിലെ അവസാന ജുമുഅക്ക് മക്ക മസ്ജിദുല്‍ ഹറാമിലും മദീന മസ്ജിദുന്നബവിയിലും ജന ലക്ഷങ്ങള്‍ പങ്കെടുത്തു. റമദാനില്‍ കൈവരിച്ച ചൈതന്യം ജീവിതത്തില്‍ തുടര്‍ന്നും നിലനിര്‍ത്താന്‍ ജുമുഅ ഖുതുബയില്‍ ഇമാമുമാര്‍ ഉദ്‌ബോദിപ്പിച്ചു. വിട പറയുന്ന വിശുദ്ധ മാസത്തിന് അസ്സലാമു അലൈക്ക യാശഹ്‌റു റമദാന്‍ എന്ന് വിട ചെല്ലിയപ്പോള്‍ ദശലക്ഷ ങ്ങള്‍ കണ്ണീര്‍വാര്‍ത്തു. പല സന്ദര്‍ഭങ്ങളിലും പ്രാര്‍ഥനയില്‍ നിറഞ്ഞ ഗദ്ഗദം കൂട്ടക്കരച്ചിലായി പരിണമിച്ചു. വാക്കുകള്‍ പൂര്‍ത്തീകരിക്കാന്‍ ആകാതെ ഇമാമുമാരുടെ കണ്ഠം ഇടറി.
റമദാന്‍ ഇരുപത്തി ഒമ്പതാം രാവായ വ്യാഴാഴ്ച പ്രത്യേക പ്രാര്‍ഥനയായ തറാവീഹ് നിസ്‌കാരത്തില്‍ ഹറം ഇമാമുമാര്‍ ഖുര്‍ആന്‍ പാരായണം ഒരാവൃത്തി പൂര്‍ത്തിയാക്കി. ഇതിനോടനുബന്ധിച്ച് നിര്‍വഹിച്ച പ്രത്യേക ദുആ (ഖത്തം ദുആ) വിശ്വാസി ലക്ഷങ്ങള്‍ക്ക് ആത്മനിര്‍വൃതിയുടെ സന്തുഷ്ടി പകര്‍ന്നേകി. പിന്നിട്ട കാലങ്ങളില്‍ ചെയ്തുപോയ പാപങ്ങള്‍ക്ക് മാപ്പ് യാചിച്ചും വരുംനാളുകളില്‍ പാപമുക്തമായ നാളുകള്‍ തേടിയും നിര്‍വഹിച്ച പ്രാര്‍ഥനയില്‍ ലോകത്തെങ്ങുമുള്ള മര്‍ദ്ദിതരും പരാമൃഷ്ടരായി. സിറിയയിലെ കലാപവും മ്യാന്‍മറിലെ മുസ്‌ലിം ധ്വംസനവും പ്രാര്‍ഥനയില്‍ ഉള്‍പ്പെട്ടു. മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമെടുത്ത ഖത്തം ദുആ വിടപറയുന്ന വിശുദ്ധമാസത്തിന് വരുംവര്‍ഷങ്ങളിലും സൗഭാഗ്യം ലഭിക്കാനും സൃഷ്ടാവിനോട് പ്രാര്‍ഥിച്ചു.
ചൊവ്വാഴ്ചയിലെ 27ാം രാവ് മുതല്‍ ജനസാഗരം നിറഞ്ഞുതുളുമ്പിയ മക്ക, മദീന ഹറമുകളില്‍ ഖത്തം ദുആക്ക് എത്തിയവര്‍കൂടി ആയതോടെ അതിരുകളില്ലാത്ത ജനസാഗരാമാണ് രൂപംകൊണ്ടത്. ഹറം പള്ളിയുടെ ബഹുനിലകളും മട്ടുപ്പാവും ബേസ്‌മെന്റുകളും കവിഞ്ഞൊഴുകിയ ആരാധകരുടെ നിര പൊതുനിരത്തുകളിലെ ഗതാഗതവും ജനസഞ്ചാരവും മണിക്കൂറുകളോളം സ്തംഭിപ്പിച്ചു. ഇരു ഹറമുകളിലുമായി 40 ലക്ഷത്തോളം വിശ്വാസികളാണ് ഖത്തം ദുആയ്ക്ക് എത്തിയത്. ഖത്തം ദുആ ജനത്തിരക്ക് മുന്‍കൂട്ടിക്കണ്ട് വിപുലവും ആസൂത്രിതവുമായ മുന്നൊരുക്കങ്ങളാണ് സൗദി സര്‍ക്കാര്‍ ഏജന്‍സികള്‍ കൈകൊണ്ടത്. ക്രമസമാധാനപാലനം, ഗതാഗതം, ശുചീകരണം, സംസം ജലവിതരണം എന്നിവയ്ക്ക് കുറ്റമറ്റ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. മൊബൈല്‍ മെഡിക്കല്‍ സംഘങ്ങള്‍ ജനാവലിക്കിടയിലൂടെ റോന്തുചുറ്റിയിരുന്നു.
മക്കയിലെ മസ്ജിദുല്‍ ഹറം പള്ളിയില്‍ 25ലക്ഷത്തോളവും മദീന ഹറമില്‍ 15 ലക്ഷം കവിഞ്ഞ ജനാവലിയും ആണ് ഖത്തം ദുആ നമസ്്കാരത്തില്‍ പങ്കെടുത്തതായി കണക്ക്