കൊണ്ടോട്ടി: മഹാന്മാരായ പണ്ഡിതന്മാരെയും സാദാത്തീങ്ങളെയും അനുസ്മരിക്കുന്നത് പുണ്യവും സത്കര്‍മ്മവുമാണെന്ന് സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു. എളമരം യതിംഖാനയില്‍ മണ്‍മറഞ്ഞ മഹാന്മാരുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറ മഹാന്മാരുടെ ചരിത്രം പഠിച്ച് ജീവിതത്തില്‍ പകര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി.എം.എസ്.എ പൂക്കോയ തങ്ങള്‍, മുഹമ്മദാലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ഇ.കെ.ഉസ്താദ്, കൊയപ്പതൊടി മുഹമ്മദ്കുട്ടി ശിരസ്താര്‍ തുടങ്ങിയവരെയാണ് അനുസ്മരിച്ചത്.
യതീംഖാന സെക്രട്ടറി കെ.വി. മുഹമ്മദ് ഹുസൈന്‍ അധ്യക്ഷതവഹിച്ചു. വലിയുദ്ദീന്‍ ഫൈസി, ടി.പി. അബ്ദുള്‍ അസീസ്, കെ.വി. മുഹമ്മദ് യാഖൂബ്, സി.കെ. മുഹമ്മദ്, സി. ചേക്കു, കെ.വി. കുഞ്ഞിമോന്‍, അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.