വരയ്ക്കല് മുല്ലക്കോയ തങ്ങള് നഗറില് പ്രൗഢമായ ഒരുക്കങ്ങള്

തിരൂരങ്ങാടി: സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന് കൂരിയാട്ടെ വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ പ്രൗഢമായ ഒരുക്കങ്ങള്‍ തുടങ്ങി. സത്യസാക്ഷികളാവുക എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായുള്ള ക്യാമ്പില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള 30,000ത്തോളം പ്രതിനിധി കളെയാണ് പ്രതീക്ഷിക്കുന്നത്. ദേശീയപാതയോരത്ത് കൂരിയാട്ടുള്ള വയലിന്റെ ഇരുപുറ വുമായി സമ്മേളനത്തിനും അതോടനുബന്ധിച്ചുള്ള ക്യാമ്പിനും ഒരുക്കങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു.

ക്യാമ്പിനുവേണ്ടി മൂന്നുലക്ഷം ചതുരശ്ര അടി സ്ഥലത്താണ് കൂറ്റന്‍ ഓലപ്പന്തല്‍ കെട്ടുന്നത്. ആഴ്ചകളായി ഇതിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. സമസ്തയുടെ സ്ഥാപക പ്രസിഡന്റും മത-ഭൗതിക രംഗത്തെ അറിയപ്പെടുന്ന പണ്ഡിതനുമായ വരയ്ക്കല്‍ അബ്ദുറഹ്മാന്‍ ബാഖവി മുല്ലക്കോയ തങ്ങളുടെ പേരാണ് സമ്മേളന നഗരിക്ക് നല്‍കിയിരിക്കുന്നത്. 85-ാം വാര്‍ഷിക മായതിനാല്‍ സമ്മേളനനഗരിക്ക് മുന്നിലായി സമസ്തയുടെ 85 പതാകകള്‍ നാട്ടിയിട്ടുണ്ട്.

സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനം 20ന് തുടങ്ങും. മനുഷ്യോത്പത്തി മുതല്‍ക്ക് ആത്മീയ- ഭൗതിക മേഖലയിലുണ്ടായ നേട്ടങ്ങളും മറ്റും വിശദമാക്കുന്നതാകും പ്രദര്‍ശനം. 23നാണ് ക്യാമ്പു കള്‍ തുടങ്ങുക. പരിപാടികളുടെ നിയന്ത്രണത്തിനായി മൂവായിരം വളണ്ടിയര്‍മാര്‍ രംഗത്തുണ്ടാകും. ഇവര്‍ക്കുള്ള പരിശീലനം നല്‍കിക്കഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു. 1001 അംഗ സമിതിയാ ണ് സ്വാഗതസംഘത്തിലുള്ളത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മുഖ്യ രക്ഷാധികാരി. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ ചെയര്‍മാനും കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ കണ്‍വീന റും മെട്രോ മുഹമ്മദ് ഹാജി ട്രഷററുമാണ്