മദ്രസ മാനേജ്‌മെന്റ് നേതൃസംഗമം:ഹമീദലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്തു

തിരൂര്‍: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം തിരൂര്‍ ടൗണ്‍ഹാളില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാജി എ. മരക്കാര്‍ ഫൈസി അധ്യക്ഷനായി. ഫിബ്രവരി 23 മുതല്‍ കൂരിയാട് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വാര്‍ഷിക സമ്മേള നം വിജയിപ്പിക്കാന്‍ തിരുമാനിച്ചു. 
 പിണങ്ങോട് അബൂബക്കര്‍ മൗലവി, ടി.പി. മുഹമ്മദ് ഫൈസി, എ.ടി.എം. കുട്ടി മൗലവി, കെ.കെ.എസ് തങ്ങള്‍, കെ.പി. മുഹമ്മദ് മൗലവി, അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി, യു. മുഹമ്മദ് ഷാഫി, ഉസ്മാന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.