ദാറുല്‍ഹിക്കം ഇസ്‌ലാമിക് സെന്ററിന്റെ വാര്‍ഷികാഘോഷം തുടങ്ങി

മേലാറ്റൂര്‍: ചെമ്മാണിയോട് ദാറുല്‍ഹിക്കം ഇസ്‌ലാമിക് സെന്ററിന്റെ 16-ാം വാര്‍ഷികാ ഘോഷം, നാട്ടിക വി. മൂസ മുസ്‌ലിയാരുടെ പത്താം അനുസ്മരണ സമ്മേളനം എന്നിവയുടെ ഭാഗ മായുള്ള ദ്വിദിന സമ്മേളനം ചെമ്മാണിയോട് ദാറുല്‍ഹിക്കം ഇസ്‌ലാമിക് സെന്ററിലെ നാട്ടിക ഉസ്താദ് നഗറില്‍ തുടങ്ങി. വ്യാഴാഴ്ച വൈകീട്ട് എടയാറ്റൂരില്‍ നാട്ടിക മൂസ മുസ്‌ലിയാരുടെ ഖബര്‍സ്ഥാ നില്‍ സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന സിയാറ ത്തോടെയാണ് സമ്മേളനം തുടങ്ങിയത്.

തുടര്‍ന്ന് നാട്ടിക ഉസ്താദ് നഗറില്‍ സമ്മേളനത്തിന് തുടക്കം കുറിച്ച് ദാറുല്‍ഹിക്കം വൈസ് പ്രസിഡന്റ് മുത്തുതങ്ങള്‍ വേങ്ങൂര്‍ പതാക ഉയര്‍ത്തി. കേന്ദ്ര ഹജ്ജ്കമ്മിറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ.എം. അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍, പി.പി. ഹംസ മുസ്‌ലിയാര്‍, പി. സൈതാലി മുസ്‌ലിയാര്‍, എം. ഹസ്സന്‍, കെ.പി. ഹംസ എന്നിവര്‍ പ്രസംഗിച്ചു. സമാപനദിവസമായ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വിദ്യാര്‍ഥി ഫെസ്റ്റ് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനംചെയ്യും. ഏഴിന് നടക്കുന്ന സമാപനസമ്മേളനം കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ എന്നിവര്‍ സംബന്ധിക്കും.